എഡിറ്റര്‍ എന്ന നിലയില്‍ തുടങ്ങിയ ജീവിതം, അമല്‍ ഡേവിസിന്റെ ആഹ്ലാദങ്ങള്‍ക്കുമീതേ വന്നുചേര്‍ന്ന, മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം – സംഗീത് പ്രതാപ് എന്ന ചെറുപ്പക്കാരന്റെ നേട്ടങ്ങളെ ലളിതമായി ഇങ്ങനെ പറയാം. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് പരിചിതനായ സംഗീത് പ്രതാപ് ഇത്തവണ സിനിമ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത് എഡിറ്റര്‍ ആയിട്ടാണ്. ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന സര്‍ക്കീട്ട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഗീത് പ്രതാപ് എഡിറ്ററായി എത്തുന്നത്. മെയ് 8 ന് തീയേറ്റര്‍ റിലീസിങ്ങ്‌നായി തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്.
സംഗീതിന് കേരളത്തിന് പുറത്തും വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്ന ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തില്‍ സംഗീത് ചെയ്ത അമല്‍ ഡേവിസ് സൃഷ്ടിച്ച ചിരിയോളത്തിനൊപ്പം നില്‍ക്കാന്‍ പറ്റുന്ന മറ്റൊരു കഥാപാത്രം ചെയ്തു ഫലിപ്പിക്കുക എന്ന വെല്ലുവിളിക്ക് മറുപടിയാണ് ബ്രൊമാന്‍സിലെ ഹരഹരസുതനായും സംഗീത് മലയാളികള്‍ക്കിടയിലേക്ക് വീണ്ടും എത്തിയത്. ദീര്‍ഘകാലം മലയാളസിനിമയില്‍ ഛായാഗ്രഹണസഹായിയായിരുന്ന പ്രതാപ് കുമാറിന്റെ മകനായ സംഗീത് എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ അസോസിയേറ്റ് ആയി സ്വാതത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെയാണ് എഡിറ്ററായി സിനിമയില്‍ തുടക്കം കുറിക്കുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപ് 2024 വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. സൂപ്പര്‍ ശരണ്യയിലൂടെ അഭിനയരംഗത്തേക്ക് വന്ന സംഗീത് അഞ്ചോളം സിനിമകളിലഭിനയിക്കുകയും ഈയടുത്തു റിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമയായ തുടക്കത്തിലും ശ്രദ്ധേയമായ തരത്തിലുള്ള വേഷം ചെയ്യുകയുമുണ്ടായി. സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.
പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സര്‍ക്കീട്ടിലെ സംഗീത് പ്രതാപ് മികച്ച എഡിറ്റിംഗ് വര്‍ക്ക് നല്‍കുമെന്നാണ് പ്രേക്ഷകപ്രതീക്ഷ. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം – വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈന്‍ പ്രൊഡക്ഷന്‍ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്.