india
ഇന്ത്യയില്‍ പൊലീസുകാരില്‍ 25% പേരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നവര്‍, 18% പേര് മുസ്ലിംകളില് ക്രിമിനല്‍ വാസനയുണ്ടെന്ന് വിശ്വസിക്കുന്നവരും
കോമണ്‍ കോസ് എന്ന എന്‍.ജി.ഒയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്നീതി പ്രോഗ്രാമും സംയുക്തമായി നടത്തിയ റിസേര്‍ച്ചിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

നമ്മുടെ ഇന്ത്യയിലെ പൊലീസുകാരില്‍ 25% പേരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നുവെന്നും 18% പേര് മുസ്ലിംകളില് ക്രിമിനല്‍ വാസനയുണ്ടെന്ന് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ട്. കോമണ്‍ കോസ് എന്ന എന്‍.ജി.ഒയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്നീതി പ്രോഗ്രാമും സംയുക്തമായി നടത്തിയ റിസേര്‍ച്ചിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പൊലീസുകാരില്‍ നാലില്‍ ഒരാള്‍, ഗുരുതരമായ വിഷയങ്ങളില്‍ ജനക്കൂട്ടം ഇടപെടണമെന്നും ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതാണ് ശരിയെന്നും വിശ്വസിക്കുന്നു. കൊടും കുറ്റവാളികളെ നിയമപരമായ വിചാരണക്ക് വിധേയരാക്കുന്നതിനേക്കാള്‍ നല്ലത് കൊല്ലുന്നതാണെന്ന് 22 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.
17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 82 സ്ഥലങ്ങളിലായി 8,276 സീനിയര്‍, ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്. കൂടാതെ പൊലീസുമായും കസ്റ്റഡിയിലുള്ള ആളുകളുമായും ഇടപഴകുന്ന ജോലികള്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.
മുന്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധര്‍, അഭിഭാഷകയും ആക്ടിവിസ്റ്റുമായ വൃന്ദ ഗ്രോവര്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. അമര്‍ ജയ്സാനി, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന് പ്രകാശ് സിങ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സര്‍വേയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ 30 ശതമാനം പേരും ‘ഗുരുതരമായ’ കേസുകളില്‍ മൂന്നാം മുറ രീതികള്‍ ഉപയോഗിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നു. അതേസമയം ഒമ്പത് ശതമാനം പേര് ചെറിയ കുറ്റകൃത്യങ്ങളില്‍ പോലും മൂന്നാം മുറ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലുകള്‍ കൈകാര്യം ചെയ്യുന്നവരുമാണ് പീഡനത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ചത്.
പ്രതിയുടെ കുടുംബാംഗങ്ങളെ മര്‍ദിക്കുന്നത് ശരിയായ നടപടിയാണെന്ന് 11 ശതമാനം പേര് വിശ്വസിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ചിലപ്പോഴൊക്കെ പ്രതിയുടെ കുടുംബത്തെയും മര്‍ദിക്കാമെന്ന് 30 ശതമാനം പേര് പറയുന്നു. കൂടാതെ, ‘സഹകരിക്കാത്ത’ സാക്ഷികളെ അടിക്കുന്നതിനെ 25 ശതമാനം പേര് പിന്തുണച്ചു. ഒമ്പത് ശതമാനം പേര് അവര്‍ക്കെതിരെ മൂന്നാം മുറ രീതികള്‍ ഉപയോഗിക്കുന്നതിനെയും പിന്തുണക്കുന്നു.
തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നതിന് വേണ്ടി ആക്രമണങ്ങളും ബലപ്രയോഗവും നടത്താമെന്ന് ഭൂരിഭാഗമാ പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1948ല്‍ തന്നെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ അഞ്ചില്‍ പീഡനം പൂര്‍ണമായും നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പീഡനത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുസ്ലിങ്ങള്‍, ദളിതര്‍, ആദിവാസികള്‍, എഴുതാനും വായിക്കാനും അറിയാത്തവര്‍, ചേരി നിവാസികള്‍ എന്നിവരാണ് പീഡനത്തിന് ഇരയാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പതിനെട്ട് ശതമാനം പൊലീസ് ഉദ്യോഗസ്ഥരും കരുതുന്നത് മുസ്ലിംകളില് ക്രിമിനല്‍ വാസനയുണ്ടെന്നാണ്. അതേസമയം അറസ്റ്റിലായവരുടെ വൈദ്യപരിശോധന പലപ്പോഴും ഫോറന്‍സിക് മെഡിസിനില്‍ വൈദഗ്ധ്യമില്ലാത്ത ഡോക്ടര്‍മാരാണ് നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പീഡനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയില്ല. ലഭ്യമായ ഏതെങ്കിലും ഒരു ഡോക്ടറാവും പരിശോധന നടത്തുന്നത്. ചിലപ്പോള്‍ കണ്ണ് രോഗ വിദഗ്ദ്ധന്, അനസ്തേഷ്യോളജിസ്റ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഡോക്ടര്‍മാരാകാം പരിശോധന നടത്തുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഫോറന്‍സിക് ഡോക്ടര്‍മാരില്ലെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ 76 കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സിവില്‍ സൊസൈറ്റി സംരംഭമായ നാഷണല്‍ കാമ്പെയ്ന് എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ അതേ വര്‍ഷം 111 കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
india
തമിഴ്നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്ലിംലീഗ്
ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.
india
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.
2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്കാന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.
india
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്റാംപൂര്, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.
അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News19 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്