Connect with us

GULF

ഹജ്ജിനെ കവച്ചുവെച്ച തിരക്ക് ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി   മക്കയില്‍ 30 ലക്ഷത്തിലേറെ പേർ

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ റമദാനില്‍ ഒത്തുകൂടുന്നത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക: വിശ്വാസി മനസ്സുകള്‍ ഭക്തിയുടെ പരമോന്നതിയില്‍ എത്തിനില്‍ക്കുന്ന പുണ്യമാസത്തിന്റെ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി പുണ്യഗേഹത്തില്‍  മുപ്പത് ലക്ഷത്തിലേറെ പേരാണ് എത്തിയിട്ടുള്ളത്.
ഇന്ന് രാത്രിയാണ് ഇരുപത്തിയേഴാം രാവ്. ലൈലലത്തുൽ ഖദറിന്റെ പുണ്യ രാവിൽ ലക്ഷങ്ങൾ പ്രാർത്ഥനയുമായി കഴിയും
ചരിത്രത്തില്‍ ആദ്യമായാ ണ് ഇത്രയും പേര്‍ റമദാനില്‍ ഒത്തുകൂടുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി അവസാന പത്തില്‍ ഉംറ നിര്‍വ്വഹിക്കാനായാണ് ഇത്രയും പേര്‍ ഒഴുകിയെത്തിയത്. പരിശുദ്ധ ഹറമില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി കഴിയുകയാണ്.
ഓരോവര്‍ഷവും വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് വന്‍സജ്ജീകരണങ്ങളും വിപുലമായ ഒരുക്കങ്ങളുമാണ് അധികൃതര്‍ നടത്തിയിട്ടുള്ളതെങ്കിലും നോക്കെത്താദൂരത്തോളം വിശ്വാസികള്‍ നിറഞ്ഞൊഴുകയാണ്. ഹറമിലേക്കുള്ള ചെറുതും വലുതുമായ ഓരോ വഴികളും ഇരുപത്തിനാല് മണിക്കൂറും നിറഞ്ഞൊഴുകുകയാണ്. മതാഫിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും മതാഫും പരിസരവും സദാസമയവും ജനനിബിഢമാണ്.
നേരത്തെ എല്ലാവര്‍ക്കും മതാഫിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇഹ്‌റാം വേഷത്തിലുള്ളവരെ മാത്രമെ മതാഫിലേക്ക് കടത്തിവിടുന്നുള്ളു. എന്നിട്ടും മതാഫ് നിറഞ്ഞൊഴുകുകയാണ്.
ഉംറ നിര്‍വ്വഹിക്കാനെത്തുന്നവര്‍ക്ക് അഞ്ചുനേരത്തെ നമസ്‌കാരശേഷവും തവാഫ് ചെയ്യാന്‍ നേര ത്തെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഉംറ നിര്‍വ്വ ഹിക്കുന്നതിനായി ഇഹ്‌റാം വസ്ത്രം ധരിച്ചവരെ മാത്രം മതാഫിലേക്ക് പ്രവേശനം അനുവദിക്കുന്ന രീതി ആരംഭിച്ചത്. എന്നിട്ടും തിരക്കിന്റെ കാര്യത്തില്‍ യാതൊരുകുറവും ഉണ്ടായിട്ടില്ല.
ഹറം പള്ളിയുടെ പുറത്ത  ഏറെ ദുരം നീളുന്ന തരത്തിലാണ് തറാവീഹ് നമസ്‌കാരത്തിനും മറ്റും വിശ്വാസികള്‍ അണിചേരുന്നത്.  ഏറ്റവും പവിത്രമായ ഇരുപത്തിയേഴാം രാവില്‍ പുണ്യഗേഹത്തില്‍ എത്തിയവരെ സ്വീകരിക്കുവാന്‍ വന്‍സജ്ജീകരണങ്ങളാണ് മക്കയില്‍ ഒരുക്കിയിട്ടുള്ളത്. മുപ്പത് ലക്ഷം പേര്‍ക്ക് നോമ്പ് തുറക്കുന്നതിനുള്ള വിവിധ വിഭവങ്ങള്‍ അടങ്ങിയ പാക്കറ്റുകളാണ് ഹറമില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

GULF

വഖ്ഫ് ഭേദഗതി; കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു

മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു

Published

on

ദമ്മാം: രാജ്യത്ത് വിവാദമായ വഖ്ഫ് ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ഭരണഘടനയെയും ഇന്ത്യന്‍ സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു. ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തുള്ള വിവിധ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍, മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു. കലാലയം സെക്രട്ടറി സബൂര്‍ കണ്ണൂര്‍ അധ്യക്ഷനായിരുന്നു.

വഖ്ഫിന്റെ മതകീയ കാഴ്ച്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍ (ഐ.സി.ഫ്) വഖ്ഫ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നിലവിലുള്ള വഖ്ഫ് ദുരുപയോഗത്തെ സംബന്ധിച്ചും ഇടപെട്ടു സംസാരിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതി ബില്‍ തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണെന്നും ന്യൂജന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രതിഷേധ രീതിയെപ്പറ്റിയും മുഹമ്മദ് സഗീര്‍ പറവൂര്‍ (ആര്‍. എസ്. സി) സംസാരിച്ചു. കെ. എം. സി. സി ദമ്മാം സെക്രട്ടറി മഹ്‌മൂദ് പൂക്കാട് ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങള്‍ അക്കമിട്ടു വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി മുസ്ലിംകള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. മുന്‍ ബില്ല് അവതരണങ്ങള്‍ പോലെ ഏകപക്ഷീയമായല്ല സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നതെന്നും ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം മതേതര സമൂഹത്തിനും ജനാതിപത്യത്തിനും പ്രതീക്ഷ നല്‍കുന്നതാണെന്നും ആശയത്തില്‍ വ്യതിചലിക്കാതെ സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ട രീതിയെ പറ്റിയും വിശദമായി സംസാരിച്ച പ്രവാസി രിസാല എഡിറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഈ ബില്ലിന്റെ പ്രതിഫലനത്തെ പറ്റിയും സംവദിച്ചു. ചര്‍ച്ചയില്‍ ആര്‍. എസ്. സി ദമ്മാം സോണ്‍ സെക്രട്ടറി ആഷിഖ് കായംകുളം സ്വാഗതവും സംഘടന സെക്രട്ടറി ഷബീര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.

തുടര്‍ച്ചയായി ഭരണാഘടനാ വിരുദ്ധ ബില്ലുകളുമായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റു ശക്തികളെ ഒന്നടങ്കം ഒറ്റക്കെട്ടായി ചെറുക്കുന്നതിന്റെ ആവശ്യകത ഈ ‘വിചാര സദസ്സ്’അഭിപ്രായപെട്ടു.

Continue Reading

GULF

ദുബൈ ഗവണ്‍മെന്റിന്റെ ആപ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സമ്മാനം നേടി മലയാളി പെണ്‍കുട്ടി

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്

Published

on

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ എകോണമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്‌സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്‌കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനിൽ നിന്ന് ഇവർ പുരസ്‌കാരം സ്വീകരിച്ചു.

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എൻട്രികളാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്‌കാരമാണ് സുൽത്താന നേടിയത്. ഫുജൈറയിൽ കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്.

Continue Reading

Trending