Connect with us

Video Stories

16 കാരനെ കൊന്നത് ബീഫ് തീനിയെന്നും ദേശവിരുദ്ധനെന്നും ആരോപിച്ച്

Published

on

ന്യൂഡല്‍ഹി: ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് സഹയാത്രികര്‍ കുത്തിക്കൊന്ന ഹരിയാന സ്വദേശി ഹാഫീസ് ജുനൈദിന്റെ വീട്ടുകാര്‍ ഞെട്ടലിലാണ്.

ഒരു പതിനാറുകാരനെ കൊല്ലാന്‍ മാത്രം വിദ്വേഷം എങ്ങനെയുണ്ടായി എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ തളരുകയാണ് ഇവര്‍. ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ച് ബുധനാഴ്ച്ചയാണ് ജുനൈദ് കൊല്ലപ്പെട്ടത്. പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് സഹയാത്രകിന്റെ വിദ്വേഷത്തിന് ജുനൈദ് ഇരയായത്.
സീറ്റിനെ ചൊല്ലിയാരംഭിച്ച തര്‍ക്കമാണ് പിന്നീട് ബീഫിലേക്ക് തിരിഞ്ഞത്. ജുനൈദിനെയും കൂട്ടരെയും ആക്രമിച്ച രമേശ് എന്നയാളെ പിടികൂടിയിട്ടുണ്ട്. മുസ്്‌ലിംകളായ നാലു പേരും ബീഫ് കഴിച്ചിട്ടുണ്ടെന്നും അവരെ ആക്രമിക്കണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
താന്‍ മദ്യലഹരിയിലായിരുന്നെന്നും ഇയാല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഒഖ്‌ലയ്ക്കും അസോട്ടിക്കും ഇടയിലായിരുന്നു ആക്രമണം.
തൊപ്പി വലിച്ചൂരിയും കയ്യിലിരുന്ന ആഹാര പൊതി വലിച്ച് പറിച്ചുമായിരുന്നു അധിക്ഷേപം എന്ന് ജൂനൈദിനൊപ്പം മര്‍ദിക്കപ്പെട്ടവരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് ഇറങ്ങേണ്ട സ്‌റ്റേഷനെത്തിയിട്ടും അക്രമികള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആക്രമണത്തിനിരയായ ഷാക്കിര്‍ പറയുന്നു. പരിക്കേറ്റ ഷാക്കിര്‍ ഡല്‍ഹി ഏയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമികള്‍ എല്ലാവരും 30 വയസിന് മുകളിലുള്ളവരാണെന്ന് ഷാക്കിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ കൈവശം ബീഫുണ്ടായിരുന്നില്ലെന്നും ഷാക്കിര്‍ പറയുന്നു. റംസാന്‍ പ്രമാണിച്ച് പുതു വസ്ത്രങ്ങള്‍ എടുക്കണമെന്ന് ജുനൈദ് ആഗ്രഹിച്ചിരുന്നതായി ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ പറയുന്നു. നേരത്തെ വീട്ടിലെത്താമെന്ന് പറഞ്ഞാണ് ജുനൈദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മകന്റെ മൃതദേഹമാണ് വീട്ടില്‍ തിരിച്ചെത്തിയത് എന്നും ജലാലുദ്ദീന്‍ പറയുന്നു. അവന് വെറും പതിനാറ് വയസ് മാത്രമേ പ്രായമുള്ളൂ. എങ്ങനെയാണ് അവര്‍ക്ക് എന്റെ മകനെ ഇങ്ങനെ കൊല്ലാന്‍ തോന്നിയത്.കൊല്ലാന്‍ മാത്രം ഇത്ര വിദ്വേഷം എങ്ങനെയാണ് അവര്‍ക്ക് തോന്നിയത്.
മകന്‍ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞ് സ്ഥലത്ത് എത്തിയ ഞാന്‍ കണ്ടത്, ഹാഷിമിന്റെ മടിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജുനൈദിനെയാണ്. ഡല്‍ഹിയില്‍ നിന്നുമെത്തുന്ന മക്കളെ കൂട്ടിക്കൊണ്ട് പോകുന്നതിനായി ജലാലുദ്ദീന്‍ റയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ട് പോയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ വരെ ജുനൈദ് കൊല്ലപ്പെട്ട വിവരം മാതാവ് സൈറയെ അറിയിച്ചിരുന്നില്ല. ഗ്രാമത്തിലെ മറ്റ് സ്ത്രീകള്‍ ആശ്വസിപ്പിക്കാനെത്തിയപ്പോഴാണ് സൈറ വിവരം അറിയുന്നത്.
ആരും തന്നോട് ജുനൈദ് കൊല്ലപ്പെട്ട കാര്യം പറഞ്ഞില്ലെന്നും ദുഖമടക്കാനാകാത്ത സൈറ മാധ്യമങ്ങളോട് പറയുന്നു. രാത്രി വൈകിയും ജുനൈദും സഹോദരങ്ങളും തിരിച്ച് വീട്ടിലെത്താത്തതിനാല്‍ സൈറ നിരന്തരം ഇവരെ കുറിച്ച് അന്വേഷിച്ചിരുന്നു. ജുനൈദിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം ഇവര്‍ അറിയുന്നത്.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending