Connect with us

kerala

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ കുറവ്; ആവശ്യം അറിയിച്ചിട്ടും തിരിഞ്ഞുനോക്കാതെ ആരോഗ്യവകുപ്പ്‌

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടിട്ടും, നടപടി ഇല്ലാതെ അവഗണന തുടരുകയാണ്.

Published

on

പാലക്കാട് ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിൽ ആരോഗ്യ വകുപ്പിന് കടുത്ത അനാസ്ഥ. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടു തവണ റിപ്പോർട് നൽകിയിട്ടും പ്രശ്ന പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ആരോഗ്യ വകുപ്പ് അവഗണന തുടരുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

കഴിഞ്ഞ ജനുവരി 28 ന്, പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും സ്ഥലം മാറി പോയ ചീഫ് കാർഡിയോളജിസ്റ്റിനെ, പാലക്കാട് തന്നെ നിലനിർത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പാണിത്. കത്തിൽ ഒരു നടപടിയും ഉണ്ടായില്ല.. ഇതോടെ മാർച്ച് 12 ന് ഒരു കത്തുകൂടി അയച്ചു.

പുതിയ കത്തിൽ ചീഫ് കാർഡിയോളജിസ്റ്റിനെയും, ജോലി ക്രമീകരണത്തിന്റെ ഭാഗമായി എറണാകുളത്തേക്ക് പോയ കൺസൾട്ടന്റിനെയും തിരികെ വേണമെന്നും, ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന ഹൃദ്രോഗികൾ ബുദ്ധിമുട്ട് നേരിടുകയാണെന്നും വിശദീകരിച്ചു. രണ്ടു കത്തും ആരോഗ്യ വകുപ്പ് അവഗണിക്കുകയാണ്. രോഗികളുടെ ദുരിതം തുടരുന്നു.

ഇതിനിടയിൽ കാർഡിയോളജി ഡോക്ടറെ, ആശുപത്രി വികസന സമിതി മുഖാന്തിരം നിയമിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് DM0 ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ആശുപത്രി വികസന സമിതിയ്ക്ക് ഒരാൾക്ക് കൊടുക്കാവുന്ന ശബള പരിധി 60,000 രൂപ ആണെന്നിരിക്കേ നിർദ്ദേശം അപ്രായോഗികമാണെന്ന് വ്യക്തം.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടിട്ടും, നടപടി ഇല്ലാതെ അവഗണന തുടരുകയാണ്.പ്രശ്ന പരിഹാരത്തിനായി എത്ര നാൾ കാത്തിരിക്കണം. ദുരിതം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചു’;ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ. 

Published

on

തിരുവനന്തപുരം ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെതിരെ പോസ്റ്റർ പ്രതിഷേധം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിൻ്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്.

രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ.

തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്.

തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാർത്ത പുറത്തെത്തുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് മിക്കയിടങ്ങളിലും വേനല്‍ മഴ ലഭിക്കുന്നുണ്ട്. കൊച്ചിയില്‍ പലയിടങ്ങളിലും ഇന്നലെയും മഴ പെയ്തു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Continue Reading

kerala

മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തം

ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയായില്ല.

Published

on

മോട്ടോർ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീർപ്പ് മുട്ടുന്ന സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമാണ്.

എന്നിട്ടും ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ ശുപാർശയ്ക്ക് മുകളിൽ അടയിരിക്കുകയാണ് സർക്കാർ. ആളില്ലാത്തതിനാൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റവും അവതാളത്തിലായി.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നതിനും വേണ്ടിയാണ്, ഗതാഗത കമ്മീഷണർ വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചത്.

13 സബ് ആർടിഒകളിലേക്കും 14 ജില്ല എൻഫോഴ്സ്മെൻ്റ് ആർടിഒകളിലേക്കും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർടിഒ, ജോയിൻ്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തുടങ്ങി ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതൽ സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം.

ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയെടുത്തില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷനായിരുന്നു ഇതിൻ്റെ ചുമതല. ഇക്കാര്യം മന്ത്രി കെ. ബി. ഗണേഷ് കുമാർ തന്നെ നിയമസഭയെ അറിയിച്ചു. പഠനം നടക്കുന്നതല്ലാതെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചില്ല. എഎംവി തസ്തികയിൽ നിലവിൽ ഉള്ള 23 ഒഴിവുകളും നികത്തിയിട്ടില്ല.

എ.കെ ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് സുരക്ഷാമിത്ര എന്ന പേരിൽ വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചത്. വാഹനങ്ങളിലെ ജി പി എസ് ട്രാക്കിങ്ങിലൂടെ അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ തടയുകയായിരുന്നു ലക്ഷ്യം.

ഉദ്യോഗസ്ഥരുടെ കുറവുമൂലം ഈ പദ്ധതിയും അവതാളത്തിലായി. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ സിസ്റ്റത്തിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലും, പരിശോധനയ്ക്ക് ഓടിയെത്താൻ സ്കാഡുകൾ ഇല്ലെന്നതും വെല്ലുവിളിയാണ്.

Continue Reading

Trending