Connect with us

kerala

കോട്ടയത്ത് ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

Published

on

കോട്ടയത്ത് പൊലീസ്‌കാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കടപ്ലാമറ്റം വയലായില്‍ ആണ് സംഭവം. ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാര്‍, ദേവദത്തന്‍, അര്‍ജുന്‍ ദേവരാജ്, ജെസിന്‍ ജോജോ, അതുല്‍ പ്രദീപ്, അമല്‍ ലാലു എന്നിവരാണ് പിടിയിലായത്. ഇവര്‍ ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

kerala

‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി

മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. എം.ജി റോഡിന്റെ അവസ്ഥയെക്കുറിച്ചും, ഫുട്പാത്തിലെ സ്ലാബുകള്‍ പോലും മാറ്റത്തതിനെ കുറിച്ചും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മുല്ലശ്ശേരി കനാലടക്കമുള്ളവയുടെ പണി പൂര്‍ത്തിയായിട്ടില്ല. മഴക്കാലത്ത് അവിടെ എന്താന്ന് സംഭവിക്കുക എന്നറിയില്ല. എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു.

മഴക്കാല പൂര്‍വശുചീകരണം, റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. നടപ്പാതകളുടെ പണി എന്ന് പുര്‍ത്തിയാക്കുമെന്ന് അറിയിക്കണം. നടപ്പാതകളുടെ പണികള്‍ മെയ് 30 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Continue Reading

kerala

റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Published

on

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

ജലനിരപ്പ് ഉയരുന്നതിനാല്‍ കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കും. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും.

Published

on

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും. പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Continue Reading

Trending