Connect with us

kerala

‘കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണ് ഡല്‍ഹിയില്‍ വന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല’: വീണാ ജോര്‍ജ്

ഡല്‍ഹിയിലെത്തിയ മന്ത്രി ക്യൂബന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം

Published

on

ഡല്‍ഹി യാത്രയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് ഡല്‍ഹിയില്‍ വന്നതെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ റസിഡന്റ് കമ്മിഷണര്‍ വഴി നിവേദനം നല്‍കിയെന്നും ആശാ വര്‍ക്കേഴ്‌സിന്റേത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വാണാ ജോര്‍ജ് ഡല്‍ഹിയില്‍ വെച്ച് ക്യൂബന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ആശാവര്‍ക്കേഴ്‌സ് സമരം 40 ആം ദിവസത്തിലേയ്ക്ക് കടന്നു. ഇന്നലെ മുതല്‍ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് നിരാഹാരം കിടക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം ആക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം ആശമാര്‍ സമരം നടത്തുന്നത്.

 

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി.

Published

on

പ്ലസ്ടു പരീക്ഷയ്ക്കിടെ മറ്റ് വിദ്യാര്‍ത്ഥി സംസാരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി. കുറ്റൂര്‍ നോര്‍ത്ത് കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ് പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പറാണ് ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കെത്തിയ ഹബീബ് റഹ്‌മാന്‍ പിടിച്ചുവെക്കുകയും അര മണിക്കൂറോളം പരീക്ഷ എഴുതാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തത്. വിദ്യാര്‍ഥിനി വിദ്യാഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് കുട്ടിയും കുടുംബവും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനി ഫുള്‍ എ പ്ലസ് നേടിയിരുന്നു. പിന്നാലെ സിവില്‍ സര്‍വിസ് പരീക്ഷക്കും തയാറെടുക്കുന്നുണ്ട്.

ചോദ്യപേപ്പര്‍ വാങ്ങിവെച്ച് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടുത്തിയതിലൂടെ വിദ്യാര്‍ത്ഥിനിയുടെ അവകാശത്തെ ഹനിച്ചതായും ഭാവിയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായും ഡി.ജി.ഇയുടെ ഉത്തരവില്‍ പറയുന്നു. ഇന്‍വിജിലേറ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയും അച്ചടക്ക ലംഘനവുമാണുണ്ടായതെന്നും ഉത്തരവില്‍ അറിയിച്ചു.

 

Continue Reading

Trending