Connect with us

india

നാഗ്പൂര്‍ അക്രമം: അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ; ഏകപക്ഷീയ നടപടിയെന്ന് വിമർശനം

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

Published

on

നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.

അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

കന്നി ഐപിഎല്‍ മത്സരത്തില്‍ താരമായി മുംബൈയുടെ മലയാളി പയ്യന്‍ വിഘ്‌നേഷ്

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് മലപ്പുറത്തുക്കാരനായ താരം നേടിയത്

Published

on

മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു

Continue Reading

Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി

Published

on

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Continue Reading

india

വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published

on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതിനായി 31 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്‌നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടില്‍ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു.

വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ മുസ്ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.

 

Continue Reading

Trending