Connect with us

kerala

ചര്‍ച്ച പരാജയം, ആശമാരുടെ നിരാഹാര സമരം നാളെ മുതല്‍; മന്ത്രി ഇടപെടണമെന്ന് സമരസമിതി

ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

Published

on

ആശാവര്‍ക്കര്‍മാരുമായി എന്‍ എച്ച് എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ എന്‍ എച്ച് എം തയ്യാറായില്ല. ആശമാരെ കേള്‍ക്കാന്‍ പോലും എന്‍ എച്ച് എം തയ്യാറായില്ല എന്ന് ചര്‍ച്ചയ്ക്കു ശേഷം പ്രവര്‍ത്തകര്‍ ആരോപിച്ചു. മുന്‍ നിശ്ചയപ്രകാരം ആശമാര്‍ മാര്‍ച്ച് 20 വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങും. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

നിരാഹാര സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്ന് അപ്രതീക്ഷിതമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ 38 ദിവസമായി തുടരുന്ന സമരത്തില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ഇടതു നേതാക്കളെല്ലാം സമരക്കാരെ അവഹേളിക്കുന്ന നിലപാട് തുടരുകയായിരുന്നു ഇതുവരെ.

എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഉദ്യോഗസ്ഥരുമായായാണ് ആദ്യവട്ട ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ മന്ത്രി വീണാജോര്‍ജ്ജ് പങ്കെടുത്തിരുന്നില്ല. മന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവും സമരക്കാര്‍ ഇന്ന് ഉന്നയിച്ചു. എന്നാല്‍ ഈ ഉറപ്പും ലഭിച്ചില്ല.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം വിരമിക്കല്‍ ആനുകൂല്യം നല്‍കുക . കുടിശ്ശിക വേതനം നല്‍കുക, വേതനം ലഭിക്കുന്നതിലെ നിബന്ധനകള്‍ നീക്കുക തുടങ്ങിയ ഒരു പിടി ആവശ്യങ്ങളാണ് ആശമാര്‍ ഉയര്‍ത്തിയിരുന്നത്. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നാണ് ആശമാരുടെ പരാതി.

ഈ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ആശാവര്‍ക്കര്‍ മാര്‍ അറിയിച്ചുകൊണ്ടാണ് ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ആദ്യവട്ട ചര്‍ച്ച പൊളിഞ്ഞതോടെ ഇനി ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നിര്‍ണ്ണായകമായിരിക്കുകയാണ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending