Connect with us

Video Stories

വനഭൂമിയിലെ മരംമുറിക്കല്‍ അനുമതി, ദുരുപയോഗത്തിന് സാധ്യതയെന്ന് ആശങ്ക

Published

on

 

വനഭൂമിയില്‍ നില്‍ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്‍ക്ക് നല്‍കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്‍ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മരംമുറിക്കുന്നതിന് ബന്ധപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മാത്രം അനുമതി മതി. പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് റവന്യുവകുപ്പിന്റെ അനുമതി കൂടി വേണമെന്ന വ്യവസ്ഥ നേരത്തെ ഒഴിവാക്കിയെങ്കിലും വനഭൂമിയിലെ മരംമുറി സംബന്ധിച്ച് വ്യക്തതവരുത്തിയിരുന്നില്ല.
ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ മുറിക്കാനാണ് ആദിവാസികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ മറവില്‍ വനംവകുപ്പിനെ സ്വാധീനിച്ച് ടിംബര്‍ ലോബി മരങ്ങള്‍ കടത്തുമോയെന്ന ആശങ്കയാണ് ഉയരുന്നത്. വീട്ടാവശ്യത്തിനല്ലാതെ മരം മുറിച്ച് പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ലെന്നാണ് പുതിയ നിബന്ധന. മുറിക്കുന്ന മരം തടിയാക്കണമെങ്കില്‍ മില്ലില്‍ കൊണ്ടുപോകേണ്ടി വരും. ഇത്തരത്തില്‍ പോകുന്ന മരം തിരികെയെത്തില്ലെന്ന് ഉറപ്പാണ്. സ്വന്തം വീട്ടുനിര്‍മാണത്തിനല്ലാതെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി( മകളുടെ വിവാഹം, ചികിത്സ) മരം മുറിക്കേണ്ട സാഹചര്യം വന്നാല്‍ അധികാരപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ അനുമതിയോടെ മുറിക്കാം. വ്യാവസായികാവശ്യത്തിന് മരം മുറിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ അനുശാസിക്കുന്നു.
മരം മുറിക്കുന്നതിന് കൈവശരേഖയിലുള്ള വ്യക്തി തന്നെ അപേക്ഷിക്കേണ്ടതാണ്. വ്യക്തമായ കൈവശരേഖയുള്ള ഭൂമിയില്‍ നില്‍ക്കുന്ന ഉണങ്ങിയതോ കേടുപാട് ബാധിച്ചതോ ജീവനും സ്വത്തിനും ഭീഷണിയായതോ ആയ പ്ലാവ്, ആഞ്ഞിലി മരങ്ങള്‍ പരിശോധനക്ക് ശേഷം മാത്രം മുറിക്കാന്‍ അനുമതി നല്‍കും. 75 സെന്റിമീറ്ററില്‍ താഴെ ചുറ്റളവുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ല. ഭവനനിര്‍മാണത്തിനാണ് മരം മുറിക്കുന്നതെങ്കില്‍ അപേക്ഷയൊടൊപ്പം ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന്റെ പകര്‍പ്പ് കൂടി സമര്‍പ്പിക്കണം. മരംമുറിയുമായി ബന്ധപ്പെട്ട ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട റേഞ്ചിന്റെ ഹാമര്‍മാര്‍ക്ക് പതിപ്പിക്കണം. നെഞ്ചുയരത്തില്‍ 200 സെന്റിമീറ്ററിന് മുകളില്‍ വണ്ണം വരുന്ന ആഞ്ഞിലി. പ്ലാവ് മരങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയവയായി കണക്കാക്കി മുറിക്കാന്‍ അനുമതി നല്‍കും. ഇത്തരം മരങ്ങള്‍ മുറിക്കുന്നതിനുള്ള അപേക്ഷ റേഞ്ച് ഓഫീസര്‍ ചെയര്‍മാനായ സമിതിക്കാണ് നല്‍കേണ്ടത്. ഈ സമിതി അപേക്ഷയും സ്ഥലവും മരവും പരിശോധിച്ച് തീരുമാനമെടുക്കും.
മുറിക്കുന്ന മരത്തിന് പകരം അതേ ഇനത്തില്‍പെട്ടതോ അല്ലാത്തതോ ആയ രണ്ട് തൈകള്‍ വളര്‍ത്തി പരിപാലിക്കാമെന്ന സമ്മതപത്രം കൂടി അപേക്ഷകന്‍ നല്‍കണം. മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ടോ എന്ന് റേഞ്ച് ഓഫീസര്‍മാര്‍ പരിശോധിക്കണം. ഒരു തവണ മരം മുറിക്കാന്‍ അനുമതി ലഭിച്ചവര്‍ക്ക് അഞ്ചു വര്‍ഷത്തിന് ശേഷമേ വീണ്ടും മരം മുറിക്കാന്‍ അനുമതി നല്‍കു. ആദിവാസികള്‍ മുറിച്ച് നല്‍കുന്ന മരങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടോ എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. കൃഷിക്കും മറ്റ് പ്രവൃത്തികള്‍ക്കും വിഘാതമായി നല്‍ക്കുന്ന മരങ്ങള്‍ ചില്ലകള്‍ മുറിക്കാമെങ്കിലും തായ്ത്തടി മുറിക്കരുതെന്നും നിര്‍ദേശമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending