Connect with us

india

എ.ആർ. റഹ്‌മാൻ ആശുപത്രി വിട്ടു; ആരോഗ്യനില വഷളായത് നിർജലീകരണം മൂലമെന്ന് റിപ്പോർട്ട്

സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി. 

Published

on

സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. നെഞ്ച് വേദനയെ തുടർന്നാണ് ഇന്നു രാവിലെ ഏഴു മണിയോടെയാണ് എ.ആർ. റഹ്‌‌മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണമാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നാണ് റിപ്പോർട്ട്. സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി.

ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഗായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റമദാൻ വ്രതമെടുത്തതിന് പിന്നാലെ നിർജലീകരണം സംഭവിച്ചതാണ് റഹ്‌മാൻ്റെ ആരോഗ്യനില വഷളാവാൻ കാരണമെന്ന് ഗായകൻ്റെ വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. “ഇന്നലെ ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന് അസുഖം അനുഭവപ്പെട്ടു.

അതിനാൽ ഇന്നലെ രാത്രി തന്നെ പരിശോധനയ്ക്കായി ആശുപത്രിയിൽ പോയി. എന്നാൽ റംസാൻ വ്രതം അനുഷ്ഠിച്ച ഗായകന് നിർജ്ജലീകരണമുണ്ടായെന്നും ഇതാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നും ഡോക്ടർമാർ അറിയിച്ചു,” എ.ആർ. റഹ്‌മാൻ്റെ വക്താവ് എൻഡിടിവിയോട് പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എ.ആർ. റഹ്‌മാൻ്റെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരുന്നു.  “എ.ആർ. റഹ്‌മാനെ അനാരോഗ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത കേട്ടയുടനെ ഞാൻ ഡോക്ടർമാരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടർമാർ അറിയിച്ചു,” സ്റ്റാലിൻ എക്സിൽ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന് സാമ്പത്തികമായും പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യ; ഐഎംഎഫ്, എഫ്എടിഎഫ് സഹായങ്ങള്‍ തടയാന്‍ നീക്കം

അന്താരാഷ്ട്ര നാണയ നിധി നിന്ന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ എടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയും ഇന്ത്യ എതിര്‍ക്കും

Published

on

സൈനിക നടപടിക്ക് പിന്നാലെ ഐഎംഎഫ് സഹായങ്ങള്‍ പാകിസ്താന് നല്‍കുന്നത് തടയാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ. അതോടൊപ്പം, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്.

പാകിസ്ഥാനിനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും. കൂടാതെ അന്താരാഷ്ട്ര നാണയ നിധി നിന്ന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ എടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയും ഇന്ത്യ എതിര്‍ക്കും. പാകിസ്താന് വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ള ഐഎംഎഫ് പോലുള്ള സാമ്പത്തിക സഹായങ്ങള്‍ പാകിസ്താന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

Continue Reading

india

ഉത്തരാഖണ്ഡില്‍ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.

Published

on

ഉത്തരാഖണ്ഡില്‍ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി സംസ്ഥാനസര്‍ക്കാര്‍. ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.

ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ. ആര്‍. രാജേഷ് കുമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച്, ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും എല്ലാ ആശുപത്രികളിലും 12000 കിടക്കകള്‍ സജ്ജമാക്കാനും എല്ലാ ഐസിയുവുകളും വെന്റിലേറ്ററുകളും ക്രമീകരിക്കാനും നിര്‍ദേശം നല്‍കി.

ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചണ്ഡീഗഡിലും ജാഗ്രത തുടരുകയാണ്. അപായ സൈറണ്‍ മുഴങ്ങിയതായാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സൈന്യത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Continue Reading

india

ഉറിയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.

Published

on

ഉറിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. അതേസമയം, പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയ ജമ്മു സര്‍വകലാശാല അടച്ചു.

കശ്മീരിലുണ്ടായ ഷെല്ലാക്രമണത്തില്‍ വീടുകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. പ്രദേശത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധി നല്‍കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.

അതിനിടെ ഇന്ന് രാവിലെ 4.30 ന് ജമ്മുവില്‍ ആക്രമണ ശ്രമം നടത്തിയിരുന്ന ഒരു പാക് ഡ്രോണ്‍ സൈന്യം വീഴ്ത്തി. അതേസമയം, പാകിസ്താന്‍ നടത്തുന്ന ആക്രമണത്തെ സൈന്യം ശക്തമായി പ്രതിരോധിച്ചു. പാകിസ്താന്റെ 50 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു.പാകിസ്താന്‍ ഇന്നലെ ലക്ഷ്യമിട്ടത് ജമ്മു, അഖ്‌നൂര്‍, ഉദ്ധംപൂര്‍ അടക്കം ആറ് നഗരങ്ങളാണ്.ഡ്രോണുകള്‍ തകര്‍ക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

Continue Reading

Trending