Connect with us

india

മോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ കൃസ്ത്യാനികള്‍ക്കെതിരായ അതിക്രമം നാല് മടങ്ങ് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ യോഗിയുടെ യു.പിയില്‍

864 അതിക്രമങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014ന് ശേഷം ക്രിസ്ത്യന്‍ വിഭാഗം നേരിടുന്ന അതിക്രമങ്ങള്‍ നാല് മടങ്ങായെന്ന് റിപ്പോര്‍ട്ട്. റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പാണ് കണക്ക് പുറത്തുവിട്ടത്. 864 അതിക്രമങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വന്‍ അതിക്രമമാണ് ക്രിസ്ത്യന്‍ വിഭാഗം നേരിടുന്നതെന്ന് ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ദയാല്‍  പറഞ്ഞു.

മൂന്നാംവട്ടം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ക്രിസ്ത്യന്‍ വിഭാഗം നേരിടുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചു. മോദി പ്രധാനമന്ത്രിയാകുന്ന 2014ല്‍ അതിക്രമങ്ങള്‍ 147 ആയിരുന്നെങ്കില്‍ പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 640ല്‍ എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലും അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ ഏറെയും.

ഉത്തര്‍പ്രദേശും ഛത്തീസ്ഗഡും ക്രിസ്ത്യന്‍ വിഭാഗം ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളായി മാറി. യുപിയില്‍ 188ഉം ഛത്തീസ്ഗഡില്‍ 150ഉം അക്രമപരമ്പരകളാണ് ഉണ്ടായത്. അക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭിച്ചില്ല എന്ന് മാത്രമല്ല പ്രതിയായി ജയിലില്‍ പോകേണ്ടി വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടുംബകൂട്ടായ്മകളും പ്രാര്‍ത്ഥനായോഗങ്ങളും അക്രമിക്കപ്പെടുകയാണ്. പള്ളികള്‍ ആരാധന നടത്താന്‍ കഴിയാത്ത രീതിയില്‍ പുറമേ നിന്ന് പൂട്ടിയ സംഭവങ്ങളുമുണ്ടായി.

ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍, ക്രിസ്ത്യന്‍ കുടുംബങ്ങളോട് ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന് വില്ലേജ് കൗണ്‍സില്‍ ചേര്‍ന്ന് അവശ്യപെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതോടെ മര്‍ദനവും കുടിയിറക്ക് ഭീഷണിയും നേരിടുകയാണ്. അതേസമയം മതപരിവര്‍ത്തന നിരോധന നിയമവുമായി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍; അതിര്‍ത്തിയില്‍ ഷെല്ലിങ് നടത്തിയതായി സൂചന

ശ്രീനഗറില്‍ വെടിനിര്‍ത്തലിന് ശേഷവും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പറഞ്ഞു.

Published

on

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തിയതായും അതിര്‍ത്തിയില്‍ ഷെല്ലിങ് നടത്തിയതായതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനഗറില്‍ വെടിനിര്‍ത്തലിന് ശേഷവും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പറഞ്ഞു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും ഉമര്‍ അബ്ദുള്ള പുറത്തുവിട്ടു. രാജസ്ഥാനിലും പഞ്ചാബിലും ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫിറോസ്പൂരില്‍ സമ്പൂര്‍ണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.

ഇന്ന് വൈകീട്ട് 5 മുതലായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Continue Reading

india

ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ തുറന്ന യുദ്ധമായി കണക്കാക്കും, ശക്തമായി നേരിടും; താക്കീത് നല്‍കി ഇന്ത്യ

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു

Published

on

ഇനിയും ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഇനി ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അത് തുറന്ന യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി നേരിടുമെന്നും ഇന്ത്യ പാകിസ്താന് താക്കീത് നല്‍കി.

ഇതിനിടെ, ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാര്‍ എന്നിവര്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ജനവാസ മേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കി പാക് ആക്രമണം തുടരുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.

നിലവില്‍ ജമ്മുവില്‍ പലയിടങ്ങളിലായി ഷെല്ലാക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ശംഭു ക്ഷേത്രത്തിന് സമീപത്തും പാകിസ്താനും ഷെല്ലാക്രമണം നടത്തി. ഈ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

india

ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കിയേക്കും; ഫൈനല്‍ കൊല്‍ക്കത്തയില്‍ നിന്ന് മാറ്റാന്‍ സാധ്യത

ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്.

Published

on

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കാന്‍ ബിസിസിഐ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചത്തേക്കാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് സ്റ്റേഡിയങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്. മെയ് 25ന് കൊല്‍ക്കത്തയില്‍ തീരുമാനിച്ച ഫൈനല്‍ മാറ്റുമെന്നും ഉറപ്പായി. സംഘര്‍ഷത്തിന് അയവുവന്നാല്‍ അവശേഷിക്കുന്ന 16 മത്സരങ്ങളും പ്ലേഓഫും ഫൈനലും ഈ സ്റ്റേഡിയത്തിലായി നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നാണ് തീരുമാനം.

വെടിനിര്‍ത്തല്‍ തീരുമാനിച്ച സാഹചര്യത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് വേഗത്തിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ടൂര്‍ണമെന്റ് സെപ്തംബറിലേക്ക് മാറ്റാനുള്ള തീരുമാനത്തോട് ബിസിസിഐക്ക് യോചിപ്പില്ല. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ തീരുമാനം.

Continue Reading

Trending