Connect with us

kerala

മാനന്തവാടിയില്‍ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം; നാലു പേര്‍ക്ക് പരിക്ക്

വള്ളിയൂര്‍ക്കാവ് ശ്രീധരനാണ് (65) മരിച്ചത്.

Published

on

കല്‍പറ്റ: മാനന്തവാടിയില്‍ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം. വള്ളിയൂര്‍ക്കാവ് ശ്രീധരനാണ് (65) മരിച്ചത്. നിയന്ത്രണംവിട്ട വാഹനം ശ്രീധരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശ്രീധരന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ വള്ളിയൂര്‍ക്കാവ് ഓട്ടോസ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം. അമ്പലവയല്‍ പൊലീസിന്റെ വാഹനമാണ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടമുണ്ടായത്. മോഷണക്കേസില്‍ പ്രതിയായ യുവാവിനെയും കൊണ്ട് സുല്‍ത്താന്‍ ബത്തേരി കോടതിയിലേക്ക് പോവുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍.

പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ്, സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോളി സാമുവല്‍, വി. കൃഷ്ണന്‍ എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവര്‍ക്കും പരിക്കുണ്ട്.

 

kerala

എട്ടു ദിവസത്തിനിടെ 3568 റെയ്ഡുകള്‍; 554 മയക്കുമരുന്ന് കേസുകള്‍, 555 പേരെ പിടികൂടി എക്‌സൈസ്

1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു

Published

on

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 3568 റെയ്ഡുകള്‍ നടത്തി എക്‌സൈസ്. 554 മയക്കുമരുന്ന് കേസുകളില്‍ 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. ഈ കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തു.

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, വനം വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളും നടത്തിയിട്ടുണ്ട്. 33709 വാഹനങ്ങള്‍ ഇക്കാലയളവില്‍ പരിശോധിച്ചത്.

സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. സ്‌കൂള്‍ പരിസരത്ത് 998, ബസ് സ്റ്റാന്‍ഡ് പരിസരത്ത് 282, ലേബര്‍ ക്യാമ്പുകളില്‍ 104, റെയില്‍വേ സ്റ്റേഷനുകളില്‍ 89 പരിശോധനകള്‍ നടത്തി.

എക്‌സൈസ് പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്.

Continue Reading

kerala

തിരുവനന്തപുരത്ത് പൊലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി

മുരിക്കുംപുഴ സ്വദേശി ഷിബുവിനെ മര്‍ദിച്ചതായാണ് പരാതി

Published

on

തിരുവനന്തപുരത്ത് പൊലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി. ഉത്സവ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ മംഗലപുരം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മുരിക്കുംപുഴ സ്വദേശി ഷിബുവിനെ മര്‍ദിച്ചതായാണ് പരാതി.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിബുവിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നില്‍വെച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Continue Reading

kerala

കളമശ്ശേരിയില്‍ 5 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

എന്‍ഐവി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കളമശ്ശേരിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. എന്‍ഐവി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.

രോഗലക്ഷണങ്ങളോടെ വിവധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. പരിശോധിച്ച അഞ്ച് വിദ്യാര്‍ഥികളുടെ ഫലവും പോസിറ്റീവാണ്. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.

Continue Reading

Trending