Connect with us

kerala

ഇനി ‘കേരളത്തിന് മാറ്റം വരണമെങ്കില്‍ യുഡിഎഫ് ഭരണത്തില്‍ വരണം’: ഷാഫി പറമ്പില്‍

ഒരു മനഃസാക്ഷിയോ, ദയയോ സർക്കാരിന് തോന്നുന്നില്ല

Published

on

ജനകീയ പ്രശ്‌നങ്ങളോട് രണ്ടു ഗവൺമെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പിൽ എം പി. കേരളത്തിൽ ആശാവർക്കർമാരുടെ സമരം പരിഹരിക്കപ്പെടുന്നില്ല. ഒരുമാസമായി അവർ വെയിലും മഴയും കൊണ്ട് നടക്കുന്നു. ഇതുവരെ ഒരു പരിഹാരമില്ല.

ഒരു മനഃസാക്ഷിയോ, ദയയോ സർക്കാരിന് തോന്നുന്നില്ല. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തെ കേരളം ഇനി തെരെഞ്ഞെടുക്കില്ല. ഇനി കേരളത്തിന് ഒരു മാറ്റം വേണം. അതിന് യുഡിഎഫ് വരണം. അനിവാര്യമായ മാറ്റം യുഡിഎഫ് കേരളത്തിൽ വരുത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ സമരം നാടിന് വേണ്ടിയും, പ്രകൃതിക്കുവേണ്ടിയുമാണ്. അത് അന്യായമെന്ന് ആർക്കും പറയാൻ കഴിയില്ല. അദാനിയുടെ ആവാസ വ്യവസ്ഥ മാത്രമാണ് സർക്കാരിന്റെ പരിഗണന. ഈ ഗവൺമെന്റിന് മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പറ്റി ഒരു ധാരണയുമില്ല. രാഷ്ട്രീയത്തിന് അതീതമായി നാടിൻറെ നിലനിൽപ്പിന് വേണ്ടി നടക്കുന്ന സമരമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പ്രകൃതിയാഘാത പഠനം നടത്താതെ അത് നിർമ്മാണം നടത്തുന്ന കമ്പനി പഠിക്കട്ടെ എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള നയങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള സമരമാണ്. ഈ ശബ്ദം പാർലമെന്റിന് അകത്തും പുറത്തും മുഴക്കിയിരിക്കും. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് യുഡിഎഫ് വരണമെന്നാണ്. അത് ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണെന്നും ഷാഫി ചൂണ്ടിക്കാട്ടി.

kerala

പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാതെ ഖബറടക്കി മാതാവ് ക്വാറന്റൈനില്‍

ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

Published

on

കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്‌ലിം ജമാഅത്ത്പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. അതേസമയം, കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു നിയ മരിച്ചത്.

കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന നിയയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.

തന്റെ കണ്‍മുന്നില്‍വെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് പറയുന്നു. ‘അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാന്‍ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടി എന്റെ കണ്‍മുന്നില്‍വെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്.അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു,ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി.ഇനി എനിക്ക് കാണാന്‍ പറ്റില്ല.ഇനിയും പട്ടികളെ വളര്‍ത്ത്..’..കണ്ണീരോടെ നിയയുടെ മാതാവ് പറഞ്ഞു.ഈ ഒരു അവസ്ഥ ആര്‍ക്കും വരരുത് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

Continue Reading

india

സുപ്രിംകോടതിയില്‍ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; നിയമത്തെ എതിര്‍ക്കാതെ കേരളം

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്

Published

on

സുപ്രിംകോടതിയിൽ വഖഫ് നിയമ ഭേദഗതിയ പിന്തുണച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്ത് വന്നപ്പോഴും നിയമത്തെ കോടതിയിൽ എതിർക്കാതെ കേരളം. നിയമത്തിന് എതിരാണെന്ന് പുറത്ത് പറയുന്ന ഇടത് സർക്കാർ നിയമത്തെ എതിർക്കാനായി ഇതുവരെയും സുപ്രിംകോടതിയെ സമീപിച്ചിട്ടില്ല.

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്. നിയമത്തെ ശക്തമായി എതിർക്കുകയും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്ത കേരളം കേസിലെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണ് എന്ന അഴകുഴമ്പൻ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. സുപ്രിംകോടതിയിലെ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകനും ഹർജി നൽകുന്നതിന് നിർദേശം ലഭിച്ചില്ല.

Continue Reading

india

വഖഫ് ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യം തകര്‍ക്കും; സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് മുസ്‌ലിം ലീഗ്‌

Published

on

വഖഫ് ഭേദഗതി നിയമത്തിന് പിന്നിൽ കേന്ദ്ര സർക്കാറിന് ഗൂഢലക്ഷ്യങ്ങളെന്ന് സുപ്രീംകോടതിയിൽ ആവർത്തിച്ച് മുസ്ലിംലീഗ്. നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന കേന്ദ്ര സർക്കാർ വാദം തെറ്റാണെന്നും മൗലികാവകാശങ്ങൾ ലംഘിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടം തട്ടുന്നതുമായ നിയമങ്ങൾ മുമ്പും കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും മുസ്ലിംലീഗ് ചണ്ടിക്കാട്ടി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് മറുപടിയായി മുസ്ലിംലീഗ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് മുൻകാല കോടതി വിധികൾ ഉദ്ധരിച്ച് മുസ്‌ലിംലീഗ് നിലപാട് വ്യക്തമാക്കിയത്.

ഹിന്ദു, സിഖ് മതസ്ഥാപനങ്ങളുടെ ഭരണത്തിന് രൂപീകരിച്ച നിയമങ്ങൾ അതത് വിഭാഗങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. 1978ലെ ഗുരുവായൂർ ദേവസ്വം നിയമവും 1925ലെ സിഖ് ഗുരുദ്വാരാ നിയമവും ഇതിന് ഉദാഹരണമാണ്. അതത് മതവിശ്വാസികൾക്ക് മാത്രമേ ഇത്തരം ഭരണസമിതികളിൽ പങ്കാളിത്തമുള്ളൂ. എന്നാൽ വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും ഇതിന് വിരുദ്ധമായി മുസ്ലിംകൾ അല്ലാത്തവരെ ഉൾപ്പെടുത്താൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് തുല്യതയുടെ ലംഘനമാണെന്നും മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയുള്ള മറുപടി സത്യവാങ്മൂലം അഭിഭാഷകനും മുസ്ലിംലീഗ് രാജ്യസഭാംഗവുമായ അഡ്വ. ഹാരിസ് ബീരാനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

ഗുരുതര ഭരണഘടനാ ലംഘനങ്ങൾ ഉൾകൊള്ളുന്ന നിയമങ്ങൾ മുമ്പും കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് മുൻകാല കേസുകൾ അക്കമിട്ടു നിരത്തിയും വിവാദമായ കർഷക നിയമത്തിലെ വ്യവസ്ഥകൾ മരവിപ്പിച്ചത് ചൂണ്ടിക്കാട്ടിയും മുസ്ലിലീഗ് ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭരണഘടനയുടെ അനുഛേദം 14, 15, 26 പ്രകാരം മതപ്രചാരണം നടത്താനും മതസ്ഥാപനങ്ങൾ നടത്താനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമം. കേശവാനന്ദഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേസിലെ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് കേന്ദ്ര സർക്കാർ നീക്കം. നിയമഭദഗതി മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ദോഷം ചെയ്യില്ലെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലെ വാദം കളവാണ്. വലിയ രീതിയിൽ ഇത് ന്യൂനപക്ഷങ്ങളേയും അവരുടെ ജീവിതത്തെയും ബാധിക്കും.

വഖഫ് ബൈ യൂസർ റദ്ദാക്കാനുള്ള നിയമത്തിലെ വ്യവസ്ഥയും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. നിയമം വഴി വഖഫ് സ്വത്തുക്കൾ വഖഫ് അല്ലാതാ കുമെന്ന ഭീതിയുണ്ട്. പള്ളികൾ മാത്രമല്ല, ശ്മശാനങ്ങൾ, മദ്രസകൾ, സ്‌കൂളുകൾ, കോളജുകൾ, മതപഠന ശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപന ങ്ങൾ എന്നിവയുടെ നിലനിൽപ്പ് ആശങ്കയിലാണ്. കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വഖഫ് ഭൂമി സം ബന്ധിച്ച് പറയുന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതും പെരുപ്പിച്ചു കാട്ടിയതുമാണെന്ന് മുസ്ലിംലീഗ് എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. പതിനൊന്ന് വർഷത്തിനിടെ വഖഫ് ഭൂമി 116 ശതമാനം വർധിച്ചെന്നത് അടിസ്ഥാന രഹിതമാണെന്നും മുസ്‌ലിംലീഗ് വ്യക്തമാക്കി.

Continue Reading

Trending