Connect with us

kerala

പിണറായി ഭരണത്തില്‍ കേരളം ലഹരി ഹബ്ബായി മാറി; പി.എം.എ സലാം

സഹപാഠിയെ നഞ്ചക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് പടയെ നിയോഗിച്ച പിണറായി ഗവണ്‍മെന്റ് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട് : പിണറായി വിജയന്റെ ഭരണകാലത്ത് കേരളം ലഹരി മാഫിയയുടെ ഹബ്ബായി മാറിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ലഹരി മാഫിയ: ഉറക്കം നടിക്കുന്ന സര്‍ക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നൈറ്റ് അലര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടാപ്പകല്‍ സഹപാഠിയെ നഞ്ചക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് പടയെ നിയോഗിച്ച പിണറായി ഗവണ്‍മെന്റ് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

ലഹരി സംബന്ധമായ കുറ്റകൃത്യങ്ങളില്‍ കഠിനശിക്ഷ പ്രാവര്‍ത്തികമാക്കുന്ന രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ് വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലഹരി മാഫിയക്ക് തഴച്ച് വളരാനുള്ള വിധത്തില്‍ മദ്യനയത്തില്‍ പോലും മായം കലര്‍ത്തിയ പിണറായി സര്‍ക്കാറിന് ലഹരി കേരളത്തെ കീഴടക്കിയ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാവില്ലെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. എന്നാല്‍ ഭരണകൂടത്തിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ യുവരോഷമുയര്‍ത്തി ലഹരിയെ പ്രതിരോധിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് തയ്യാറാണെന്നുള്ളത് പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലഹരി മുക്ത ക്യാമ്പയിന്‍ സന്ദേശവും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.

ഡോ എം കെ മുനീര്‍ എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മലയമ്മ അബൂബക്കര്‍ ഫൈസി, അഫീഫ് കുറ്റ്യാടി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാന്‍, ഫാത്തിമ തഹലിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോഴിക്കോട് ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി കടപ്പുറത്ത് സമാപിച്ചു. സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്‍, റഫീക്ക് കൂടത്തായി, ഷഫീക്ക് അരക്കിണര്‍, സയ്യിദലി തങ്ങള്‍, എം പി ഷാജഹാന്‍, എം ടി സൈദ് ഫസല്‍, എസ് വി ഷൗലീക്ക്, ശുഐബ് കുന്നത്ത്, സമദ് നടേരി, സിറാജ് ചിറ്റേടത്ത്, ഒ എം നൗഷാദ്, കെ പി സുനീര്‍,വി അബ്ദുല്‍ ജലീല്‍, കെ എം ഹംസ, ഇ ഹാരിസ്, അന്‍സീര്‍ പനോളി, മന്‍സൂര്‍ ഇടവലത്ത്, സി എ നൗഫല്‍,സിറാജ് പി സി, ശിഹാബ് കന്നാട്ടി, കെ കെ റിയാസ്, ഫാസില്‍ നടേരി, പി എച്ച് ഷമീര്‍, സി കെ ഷക്കീര്‍, വി പി എ ജലീല്‍, ഷംസീര്‍ പോത്താറ്റില്‍, ഒ കെ ഇസ്മായില്‍, എം നസീഫ്, ഐ സല്‍മാന്‍, കെ കുഞ്ഞിമരക്കാര്‍, മന്‍സൂര്‍ കെ വി, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പില്‍, സലാം ചേളന്നൂര്‍, നിസാര്‍ പറമ്പില്‍, അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

kerala

‘ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യം, ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമം വർധിച്ചു’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്: ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ  2014 മുതൽ 2024 വരെയുള്ള കാലയളവിൽ വർധിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണത്തിൽ ബിജെപി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിഷയത്തിലാണ് രാഹുലിന്റെ പ്രതികരണം. ബിജെപിയെ വിമർശിച്ചതിനാണ് തനിക്കെതിരെ പരാതി നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചു തകര്‍ത്തു

താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സാണ് ഷിന്റോ മദ്യലഹരിയില്‍ അടിച്ചു തകര്‍ത്തത്.

Published

on

തൃശൂര്‍ ചാലക്കുടിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കൂടപ്പുഴ സ്വദേശി ഷിന്റോ സണ്ണിയെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഷിന്റോയുടെ സഹോദരന്‍ സാന്റോയെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോള്‍ അക്രമാസക്തനാവുകയായിരുന്നു.

താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സാണ് ഷിന്റോ മദ്യലഹരിയില്‍ അടിച്ചു തകര്‍ത്തത്. ഒരു വശത്തെ ഗ്ലാസ് പൂര്‍ണമായി അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയിലാണ് ഷിന്റോ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

Trending