Connect with us

kerala

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യയുടേത് അസൂത്രിത നീക്കം

ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Published

on

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. പെട്രോൾ പമ്പ് അനുവദിക്കാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമാണ്. ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ദിവ്യ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് കണ്ണൂർ വിഷൻ ചാനൽ പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടറുടെ മൊഴിയിലുമുണ്ട്. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

നവീൻ ബാബുവിന് എതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് വിജിലൻസും അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; താക്കീതായി മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച്

മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു

Published

on

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

കെട്ടിട നിര്‍മ്മാണം കരാര്‍ എടുത്ത ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഒരുപാട് പേരുടെ മരണത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുകയാണ്. കേട്ടുകേള്‍വിയില്ലാത്ത നിരവധി വാര്‍ത്തകള്‍ സ്ഥിരമായി കേട്ടുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു കൊണ്ടിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് സംരക്ഷിക്കുവാന്‍ ശക്തമായ യുവജന സമരം തുടരുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ലാ നേതാക്കന്മാര്‍ പ്രസ്താവിച്ചു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ജില്ലാ ഭാരവാഹികളായ
സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷൗലീക്ക്, എം.ടി സൈദ് ഫസല്‍, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, ശുഐബ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഐ സല്‍മാന്‍, റിഷാദ് പുതിയങ്ങാടി, പി സി സിറാജ്, പി വി അന്‍വര്‍ ഷാഫി, മന്‍സൂര്‍ മാങ്കാവ്, വി പി എ ജലീല്‍, പി എച്ച് ഷമീര്‍, കെ കെ റിയാസ്, ഷൗക്കത്ത് വിരുപ്പില്‍, എം നസീഫ്, കെ കുഞ്ഞിമരക്കാര്‍, നിസാര്‍ പറമ്പില്‍, അനീസ് തോട്ടുങ്ങല്‍, അന്‍സീര്‍ പനോളി, സി.കെ ഷക്കീര്‍, ഫാസില്‍ നടേരി, കെ.ടി റഹൂഫ്, ഷാകിര്‍ പാറയില്‍, ലത്തീഫ് നടുവണ്ണൂര്‍, ഹാഫിസ് മാതാഞ്ചേരി, നിസാം കാരശ്ശേരി, കോയമോന്‍ പുതിയപാലം, അബ്ദുസ്സലാം അരക്കിണര്‍, സുബൈര്‍ വെള്ളിമാട്കുന്ന്, ഹാരിസ് പി പി, റഹ്‌മത്തുള്ള ടി, ഷാഫി സകരിയ, റാഫി ചെരചോറ, സലീം മിലാസ്, കെ ജാഫര്‍ സാദിക്ക്, പി കെ ഹകീം മാസ്റ്റര്‍, അബ്ദു സമദ് എ പി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Continue Reading

kerala

തൃശൂരില്‍ യുദ്ധവിരുദ്ധ റാലി പൊലീസ് തടഞ്ഞു; 10 പേര്‍ കരുതല്‍ തടങ്കലില്‍

പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

Published

on

തൃശൂരില്‍ യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി തടഞ്ഞ് പൊലീസ്. സംഭവത്തെ തുടര്‍ന്ന് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകരായ 10 പേരെ കരുതല്‍ തടങ്കലിലെടുത്തു. പരിപാടി തുടങ്ങുന്നതിന് മുന്‍പാണ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്തുവെച്ചായിരുന്നു പൊലീസ് റാലി തടഞ്ഞത്.

പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാാണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകരുതെന്നും സമാധാനമാണ് വേണ്ടത് എന്നും പറഞ്ഞുകൊണ്ട് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ റാലി നടത്തുന്നതിന് അനുമതി നല്‍കിയാല്‍ ക്രമസമാധാനത്തെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം; 12 പവന്‍ സ്വര്‍ണം കാണാതായി

Published

on

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണമാണ് കാണാതായത്. ക്ഷേത്രത്തിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവര്‍ത്തി നടന്നുവരികയായിരുന്നു. നിര്‍മാണത്തിനായി ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending