Connect with us

film

മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല, സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്- നിർമാതാവ്

ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്‍ഡിന്റെ ആവശ്യം.

Published

on

മാര്‍ക്കോ സിനിമയ്ക്ക് വിലക്ക്. ടെലിവിഷനിലും, ഒടിടിയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് ആയത്‌കൊണ്ടാണ് നടപടി. ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് കേന്ദ്രത്തിന് കത്തയച്ചു.

സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മാര്‍ക്കോ പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനമാണെന്നുള്ള ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളുള്ള സിനിമയാണ് മാര്‍ക്കോ. ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉണ്ട്.

അതേസമയം, സിനിമയെന്നാല്‍ യാഥാര്‍ത്ഥ്യമല്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാര്‍ക്കോയിലെ ബ്രൂട്ടല്‍ സീനുകളാണ് സിനിമയുടെ പ്രധാന ഘടകം. കഥയുടെ ഒരു പ്രധാന സവിശേഷതയും അതാണ്. കഥയോട് യോജിച്ച് നില്‍ക്കുന്ന ഒരു സിനിമാറ്റിക് എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെന്നുമാണ് നിര്‍മാതാവ് പറയുന്നത്.

film

മനവും കണ്ണും നിറച്ച് ‘സര്‍ക്കീട്ട്’; പ്രകടന മികവില്‍ ആസിഫ് അലിയ്ക്ക് ഹാട്രിക്ക്

Published

on

തമര്‍ സംവിധാനം ചെയ്ത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുംമുഖ്യ വേഷത്തിലെത്തിയ സര്‍ക്കീട്ടിന് എങ്ങും മികച്ച പ്രേക്ഷക പ്രതികരണം. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ രേഖാചിത്രത്തിനു ശേഷം റിലീസിനെത്തിയ ആസിഫ് അലിയുടെ ‘സര്‍ക്കീട്ട്’ താരത്തിന്റെ വിജയത്തുടര്‍ച്ചയാവുകയാണ്. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സിനിമകള്‍ക്ക് ശേഷം പ്രേക്ഷക പ്രീതി നേടുന്ന ആസിഫ് അലി ചിത്രം കൂടിയാണ് ‘സര്‍ക്കീട്ട്’. ഈ ഹാട്രിക്ക് ഹിറ്റോടെ ആസിഫ് അലി പ്രേക്ഷകരിലും നിരൂപകരലിലും ബോക്‌സ് ഓഫീസിലും മിനിമം ഗ്യാരന്റി ഉറപ്പിക്കുകയാണ്.

ദുബായില്‍ തൊഴില്‍ തേടിയെത്തുന്ന അമീര്‍ എന്ന ചെറുപ്പക്കാരന് മുന്നിലേക്ക് ജപ്പു എന്ന കുട്ടി എത്തുന്നതും തുടര്‍ന്ന് ഇവര്‍ക്കിടയില്‍ രൂപപ്പെടുന്ന ആത്മബന്ധവുമാണ് ‘സര്‍ക്കീട്ട്’ സിനിമയുടെ കഥാതന്തു. അമീറായി ആസിഫ് അലിയും ജപ്പുവിന്റെ റോളില്‍ ബാലതാരം ഓര്‍ഹാനാണു എത്തുന്നത്. ദീപക് പറമ്പോള്‍ അവതരിപ്പിച്ച ബാലുവിന്റേയും ദിവ്യ പ്രഭ അവതരിപ്പിച്ച സ്റ്റെഫിയുടെയും മകനാണ് ജെപ്പു, അടങ്ങിയിരിക്കാത്ത, മഹാ വികൃതിയായ ജെപ്പുവിന് ADHD എന്ന മാനസികാവസ്ഥയാണ്. യു.എ.ഇയിലെ തിരക്കേറിയ ജീവിതത്തില്‍ അകപ്പെട്ട മാതാപിതാക്കള്‍ക്ക് കൃത്യമായി ജെപ്പുവിനെ ശ്രദ്ധിക്കാന്‍ പാടുപെടുകയാണ്. പകലും രാത്രിയുടെ ഷിഫ്റ്റുകള്‍ മാറി മാറി ജോലിയെടുക്കുമ്പോള്‍ ബാലുവും സ്റ്റെഫിയും മകനെ മുറിയില്‍ പുട്ടിയിട്ട് ജോലിക്ക് പോകുകയാണ് പതിവ്. ഇതിനിടയിലേക്ക് ക്ഷണിക്കപ്പെടാത്ത വരുന്ന ആസിഫ് അലിയുടെ അമീറില്‍ ഇമോഷണല്‍ ലോക്ക് ആകുന്ന ജെപ്പുവില്‍ നിന്നാണ് സിനിമ സഞ്ചരിക്കുന്നത്. ഈ കഥാപാത്രങ്ങളുടെ ഇമോഷണല്‍ സഞ്ചാരം അഥവാ സര്‍ക്കീട്ട് തന്നെയാണ് ഈ സിനിമ.

ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സര്‍ക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തില്‍ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷന്‍സ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാന്‍ നായകന്‍ എന്ന നിലയില്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. ബോക്‌സ് ഓഫീസ് ഹിറ്റിനൊപ്പം ആസിഫ് അലിയുടെ ഗംഭീര പ്രകടനം കൊണ്ട് കൂടി ശ്രദ്ധേയമായ സിനിമകളായിരുന്നു കിഷ്‌കിന്ധാ കാണ്ഡവും രേഖാചിത്രവും. അതിനു തുടര്‍കഥയായി തന്നെ സര്‍ക്കീട്ടും കൂട്ടിച്ചേര്‍ക്കാം. ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രമായി എത്തുന്ന ബാലതാരം ഓര്‍ഹാനും അഭിനയ മികവിലൂടെ അത്ഭുതപ്പെടുത്തുന്നുണ്ട്. ദീപക് പറമ്പോളും ദിവ്യ പ്രഭയും മികച്ച രീതിയില്‍ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തിലാണ് സര്‍ക്കീട്ട് സിനിമ തമര്‍ ഒരുക്കിയിരിക്കുന്നത്. കഥയുടെ ഗതി എന്താകുമെന്ന് ചിന്തിക്കുന്ന പ്രേക്ഷകരുടെ സംശയത്തെ വളരെ വ്യക്തമായും മനോഹരമായും ബോധ്യപ്പെടുത്താന്‍ രചയിതാവും സംവിധായകനുമായ താമറിന് സാധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച ഈ സിനിമ, യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ഏകദേശം 40 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

ഗോവിന്ദ് വസന്തയുടെ സംഗീതം തന്നെയാണ് സര്‍ക്കീട്ടിന്റെ സോള്‍. പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നതില്‍ ഗോവിന്ദ് വസന്തയുടെ മ്യൂസിക്കിന് വലിയ പങ്കുണ്ട്. സംഗീത് പ്രതാപിന്റെ എഡിറ്റിംഗും മികച്ചു നിന്നു. ഗള്‍ഫ് മണ്ണിന്റെ ഭംഗിയും ജീവിതവും ഛായാഗ്രാഹകന്‍ അയാസ് നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍, കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന ഒരു ഫീല്‍ ഗുഡ് സിനിമ സഞ്ചാരം തന്നെയാണീ ‘സര്‍ക്കീട്ട്’.

Continue Reading

film

ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് പാകിസ്ഥാന്‍ സിനിമകള്‍ നിരോധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ OTT പ്ലാറ്റ്ഫോമുകള്‍, സ്ട്രീമിംഗ് സേവനങ്ങള്‍, ഡിജിറ്റല്‍ ഇടനിലക്കാര്‍ എന്നിവരോട് പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉള്ളടക്കങ്ങളിലേക്കും ഉടന്‍ പ്രവേശനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, വ്യാഴാഴ്ച (മെയ് 8) വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ OTT പ്ലാറ്റ്ഫോമുകള്‍, സ്ട്രീമിംഗ് സേവനങ്ങള്‍, ഡിജിറ്റല്‍ ഇടനിലക്കാര്‍ എന്നിവരോട് പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉള്ളടക്കങ്ങളിലേക്കും ഉടന്‍ പ്രവേശനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി.

‘ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സംസ്ഥാന, ഇതര സംസ്ഥാന പ്രവര്‍ത്തകരുമായി അതിര്‍ത്തി കടന്നുള്ള ബന്ധം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ, ഏപ്രില്‍ 22 ന്, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധി ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും ഒരു നേപ്പാളി പൗരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.’

‘ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ OTT പ്ലാറ്റ്ഫോമുകളും മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും ഇടനിലക്കാരും വെബ് സീരീസ്, സിനിമകള്‍, പാട്ടുകള്‍, പോഡ്കാസ്റ്റുകള്‍, മറ്റ് സ്ട്രീമിംഗ് മീഡിയ ഉള്ളടക്കം എന്നിവ നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു, സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള മോഡലിലോ മറ്റെന്തെങ്കിലുമോ, അതിന്റെ ഉത്ഭവം പാകിസ്ഥാനില്‍ ഉടനടി പ്രാബല്യത്തില്‍ വരും,’

അടുത്തിടെ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 നിരപരാധികളുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. നയതന്ത്ര ബന്ധങ്ങള്‍ വഷളായ സാഹചര്യത്തില്‍ ഉറച്ച സാംസ്‌കാരിക നിലപാടായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

നിലവില്‍, മന്ത്രാലയത്തിന്റെ ഉത്തരവിന് മറുപടിയായി പ്രധാന OTT പ്ലാറ്റ്ഫോമുകള്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടില്ല.

Continue Reading

film

മരണമാസ് ഇനി ഒ.ടി.ടിയിലേക്ക്

Published

on

ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മരണമാസ്’ ഒ.ടി.ടിയിലേക്ക്. ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേസിലിന്റെ പുതിയ രൂപം ഒരുപാട് ചര്‍ച്ചയായിരുന്നു. ബ്ലാക്ക് കോമഡി ചിത്രം ബോക്സ് ഓഫിസില്‍ മികച്ച വിജയമാണ് നേടിയത്. ഈ വര്‍ഷത്തെ വിഷു റിലീസുകളില്‍ മികച്ച കളഷന്‍ നേടിയ ചിത്രം കൂടിയാണ് ‘മരണമാസ്’.

Continue Reading

Trending