Connect with us

kerala

കലോത്സവം കലക്കാനുള്ള ശ്രമം; പോലീസിനെ കൂട്ടുപിടിച്ച് സി.പി.എം – ഡി.വൈ.എഫ.ഐ ആക്രമണം

എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Published

on

വളാഞ്ചേരി: മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം കലക്കാന്‍ പ്രാദേശിക സിപിഎം ഒത്താശയോടെ ഡി.വൈ.എഫ്ഐ -എസ്.എഫ്.ഐ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും മുന്‍ എസ്.എഫ്.ഐ നേതാവുമായ കെ.ഇ സക്കീറിന്റെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ക്യാമ്പസിനകത്ത് കയറി സംഘാടക സമിതി ഓഫീസ് അടിച്ചു തകര്‍ത്ത സംഘം കണ്ണില്‍ കണ്ടെവരെയെല്ലാം അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു. വടിയും കല്ലുമടങ്ങുന്ന ആയുധങ്ങളുമായാണ് സംഘം എത്തിയത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദില്‍, സംസ്ഥാന കമ്മിറ്റിയംഗം എം.സുജിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
എട്ടോളം കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് തലക്കും കൈയിനും പരിക്കുപറ്റി. പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം. യൂണിയന്‍ ഓഫീസ് തകര്‍ക്കുമ്പോള്‍ പോലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും പരാതി ഉയര്‍ന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടപ്പെട്ട എസ്.എഫ്.ഐ തുടക്കം മുതല്‍ യൂണിവേഴ്സിറ്റി യൂണിയന്റെ ഓരോ പരിപാടികളും കലക്കാനുള്ള ശ്രമം നടത്തിയിരുന്നു. സോണല്‍ കലോത്സവങ്ങളിലെല്ലാം എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിട്ട് അലങ്കോലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ച ഇന്റര്‍സോണ്‍ കലോത്സവത്തിലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര പോലീസ് കാമ്പസിലെത്താത്തത് അക്രമകാരികള്‍ക്ക് തണലായി. രണ്ടു മണിക്കൂറോളം കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷിച്ചാണ് അക്രമകാരികള്‍ മടങ്ങിയത്. പോലീസിന്റ കണ്‍മുന്നില്‍ ആക്രമണം നടത്തിയിട്ടും തടയാനോ അക്രമകാരികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. കലോത്സവം നല്ല രീതിയില്‍ നടത്താന്‍ സമ്മതിക്കില്ലെന്നും ഇനിയും വരുമെന്നും ഭീഷണി മുഴക്കിയാണ് സി.പി.എം ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘം മടങ്ങിയത്.
നേരത്തെ സോണ്‍ മത്സരം തടസ്സപ്പെടുത്തി നിര്‍ത്തിവെച്ചപ്പോള്‍ ഇനി നടത്തിക്കാന്‍ സമ്മതിക്കില്ലെന്നത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനമാണെന്നുള്ളത് എസ്.എഫ്.ഐ നേതാവിന്റെ വോയ്സ് അടക്കം പുറത്ത് വന്നിരുന്നു.

വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി ചെറുക്കും; സംഘാടക സമിതി

മലപ്പുറം: കലോത്സവം നല്ല രീതിയില്‍ മുന്നേറുന്നതില്‍ കലിപൂണ്ട് എസ്.എഫ്.ഐയുടെ നിര്‍ദേശപ്രകാരം പ്രാദേശിക സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കള്‍ കാമ്പസില്‍ അഴിഞ്ഞാടുകയായിരുന്നെന്നും വിദ്യാര്‍ത്ഥികളെ ആക്രമിച്ചും കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സഫ്വാന്‍ പത്തില്‍, ഭാരവാഹികളായ അഷ്ഹര്‍ പെരുമുക്ക്, ശറഫുദ്ധീന്‍ പിലാക്കല്‍, വി.എ.വഹാബ് എന്നിവര്‍ പറഞ്ഞു. പ്രശ്നം ഉണ്ടാക്കി കലോത്സവം നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പോലീസും ഇതിന് കൂട്ടുനി്ല്‍ക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ആക്രമണം ചെറുക്കും. മികച്ച രീതിയില്‍ തന്നെ കലോത്സവം പൂര്‍ത്തിയാക്കും. യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടപെട്ടതുമുതല്‍ എസ്.എഫ്.ഐക്ക് കലിതുള്ളി നടക്കുകയാണ്. ഈ ദേഷ്യമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ നേരെ തീര്‍ക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന്‌ പ്രഖ്യാപിക്കും

വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടത്തുന്ന വര്‍ത്താസമ്മേളനത്തിലൂടെ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

Published

on

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

2024-2025 അധ്യായനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടത്തുന്ന വര്‍ത്താസമ്മേളനത്തിലൂടെ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വാര്‍ത്താസമേളനത്തില്‍ പങ്കെടുക്കും. 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും .

Continue Reading

india

കണ്‍ട്രോള്‍ റൂം തുറന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

Published

on

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

Continue Reading

kerala

കോട്ടക്കല്‍ എടരിക്കോടില്‍ വാഹനങ്ങളില്‍ ലോറി ഇടിച്ചുകയറി ഒരു മരണം

10 വാഹനങ്ങള്‍ തകര്‍ന്നു

Published

on

കോട്ടക്കല്‍ എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയിലര്‍ വാഹനങ്ങളില്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയില്‍ നിന്ന് ഇറങ്ങി വന്ന ട്രെയിലര്‍ മമ്മാലിപ്പടിയില്‍ 10ഓളം വാഹനങ്ങളില്‍ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്ര?വേശിപ്പിച്ചു.

Continue Reading

Trending