Connect with us

News

സംസ്ഥാനത്ത് മഴ സാധ്യത മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളി(ഫെബ്രുവരി 28) 3 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

india

ഇന്ത്യ-പാക് എ.ഡി.ജി.എം ചര്‍ച്ച അവസാനിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായി

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ച നടപടി തുടരാന്‍ ധാരണയായി.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ച നടപടി തുടരാന്‍ ധാരണയായി. തിങ്കളാഴ്ച നടന്ന ഇന്ത്യ-പാകിസ്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി.ജി.എം.ഒ) മാരുടെ ആദ്യ യോഗത്തിലാണ് വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായത്.

അതേസമയം സിന്ധു നദീജല കരാര്‍ അടക്കമുള്ള കരാറുകള്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ജമ്മു-കശ്മീരിലെ ജീവിതാവസ്ഥ സാധാരണ ഗതിയിലേക്ക് മാറുകയാണ്. കടകമ്പോളങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രദേശങ്ങളില്‍ ബി.എസ്.എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലടക്കം സ്ഥിതിഗതികള്‍ ശാന്തമാണ്.

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍; രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാര്‍ വൈകിട്ട് 5 മണിക്ക് ചര്‍ച്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദിയുടെ പ്രസംഗം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കരയിലും ആകാശത്തും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി പ്രാബല്യത്തില്‍ വരുന്നത് തടയാന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതിന് രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് (മെയ് 12) രാജ്യത്തെ അഭിസംബോധന ചെയ്യും. പാക്കിസ്ഥാനിലെയും പിഒകെയിലെയും ഭീകര താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതു പ്രസംഗമാണിത്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാര്‍ വൈകിട്ട് 5 മണിക്ക് ചര്‍ച്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദിയുടെ പ്രസംഗം.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, പ്രധാനമന്ത്രി പ്രതിരോധ ഉന്നതരുമായി ഒന്നിലധികം ഉന്നതതല യോഗങ്ങള്‍ നടത്തുകയും ഇന്ത്യയുടെ സായുധ സേനയോട് ഇങ്ങനെ പറഞ്ഞതായി മനസ്സിലാക്കുകയും ചെയ്തു, മറുവശത്ത് നിന്ന് വെടിയുണ്ടകള്‍ തൊടുത്താല്‍, ഞങ്ങള്‍ ഷെല്ലുകള്‍ ഉപയോഗിച്ച് മറുപടി നല്‍കും’.

ഏപ്രില്‍ 22 ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ പൗരന്മാരുടെ ഇന്ത്യന്‍ വിസ റദ്ദാക്കുന്നതും സിന്ധു നദീജല ഉടമ്പടി റദ്ദാക്കുന്നതും ഉള്‍പ്പെട്ടതാണ് ആദ്യ നടപടിയെടുത്തത്.

പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും കപ്പലുകളുടെ ഡോക്കിംഗും നിരോധിക്കലും, എല്ലാ തപാലുകളുടെയും പാഴ്‌സലുകളുടെയും കൈമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും, പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു, ബാഗ്ലിഹാര്‍ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം നിയന്ത്രിക്കുകയും ചെയ്തു.

തുടര്‍ന്ന്, വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, മെയ് 7 ന് 244 സിവില്‍ ഡിഫന്‍സ് ജില്ലകളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. എന്നാല്‍ മെയ് 6, 7 തീയതികളില്‍ രാത്രിയില്‍ ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി, ഇന്ത്യന്‍ മണ്ണില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഒന്നിലധികം ഭീകര സംഘടനകളുടെ ആസ്ഥാനം തകര്‍ത്തു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15 ന് ചെന്നൈയില്‍

ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം മെയ് 15 ന് ചെന്നൈയില്‍ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം മെയ് 15 ന് ചെന്നൈയില്‍ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി സംഘടനാ ചരിത്രത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഓണ്‍ലൈനായിട്ടാണ് നടന്നത്. കേരളത്തിലേതു പോലെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി ചേര്‍ത്ത് നടത്തിയ ക്യാമ്പയിന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കി ജില്ലാ കൗണ്‍സിലുകളും സംസ്ഥാന കൗണ്‍സിലുകളും വ്യവസ്ഥാപിതമായി ചേര്‍ന്ന് കമ്മിറ്റികള്‍ നിലവില്‍ വന്നതിനു ശേഷമാണ് ചെന്നെ ദേശീയ കൗണ്‍സില്‍ നടക്കുന്നത്. അടുത്ത മെമ്പര്‍ഷിപ്പ് കാലയളവ് വരെ പാര്‍ട്ടിയെ നയിക്കുന്ന ദേശീയ നേതൃത്വത്തെ കൗണ്‍സില്‍ തെരഞ്ഞെടുക്കും.

നിലവിലുള്ള കമ്മിറ്റിയുടെ കാലയളവില്‍ സംഭവ ബഹുലമായ നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മൂന്ന് ലോക്‌സഭാംഗങ്ങള്‍ അടക്കം അഞ്ച് എം പി മാരെ പാര്‌ലമെന്റിലെത്തിച്ച ചരിത്ര മുഹൂര്‍ത്തം. പ്രതിസന്ധി ഘട്ടത്തില്‍ ഇരു സഭകളിലും എംപി മാര്‍ക്ക് രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ ശ്രദ്ധേയമായ പോരാട്ടം നടത്തുവാനും കഴിഞ്ഞു എന്നത് അവിതര്‍ക്കിതമാണ്.

മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി ചെന്നൈയില്‍ വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ കൊണ്ടാടിയതും ഈ കാലഘട്ടത്തിലാണ്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ നടത്തിയിട്ടുള്ള ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഡല്‍ഹിയില്‍ മുസ്‌ലിം ലീഗിന് ഖാഇദെ മില്ലത്തിന്റെ നാമത്തില്‍ ദേശീയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുമെന്നുള്ളത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായിട്ടുള്ള ദേശീയ ആസ്ഥാനമന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ പ്രഖ്യാപനം രണ്ട് വര്‍ഷ കാലയളവില്‍ യാഥാര്‍ഥ്യമാക്കിയതും ഈ കമ്മിറ്റിയുടെ കാലയളവിലെ അഭിമാനകരമായ നേട്ടമാണ്. പൗരത്വ ബില്ല്, വഖഫ് ബില്ല് വിഷയങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞതും സംഘടനാ കാലഘട്ടത്തിലെ വലിയ മുന്നേറ്റമാണ്. ദേശീയ തലത്തില്‍ യുവജന, വിദ്യാര്‍ത്ഥി, വനിതാ, തൊഴിലാളി പോഷക ഘടകങ്ങളുടെ വ്യവസ്ഥാപിത സംഘടനാ സ്വഭാവം കൊണ്ട് വന്നതും വലിയ വളര്‍ച്ചയുണ്ടായതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഒട്ടു മിക്ക കാമ്പസുകളിലും എം എസ് എഫ് സാന്നിദ്ധ്യമറിയിച്ചതും രാജ്യത്തെ പീഢിത ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ യൂത്ത് ലീഗ് ദേശീയ തലത്തില്‍ നടത്തിയ ഇടപെടലുകള്‍ എടുത്തുപറയത്തക്കതാണ്. ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ദേശീയ തലത്തില്‍ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും കെഎംസിസിയും നടത്തിയിട്ടുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ വലിയ രീതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് .

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് വാഴ്ച്ചക്കെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കും. മെയ് 14 ന് ചേരുന്ന ദേശീയ സെക്രട്ടറിയേറ്റ് പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കും. മെയ് 15 വ്യാഴാഴ്ച രാവിലെ 10.30 ന് ചേരുന്ന ദേശീയ കൗണ്‍സില്‍ മീറ്റ് ഉച്ചക്ക് 2 മണിയോടെ അവസാനിക്കും.

ഭീകരതയടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് ആഹ്വാനം ചെയ്ത നിലപാടിന്റെ വെളിച്ചത്തില്‍ മുസ്ലിം ലീഗിന്റെ ദേശീയ കൗണ്‍സില്‍ സമകാലിക പ്രസക്തമായ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകും. ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് തയ്യാറായ ഘട്ടത്തില്‍ നടക്കുന്ന കൗണ്‍സിലിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘടനാ മുന്നേറ്റം സൃഷ്ടിക്കാന്‍ ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന ദേശീയ ആസ്ഥാനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ കൗണ്‍സില്‍ രൂപം നല്‍കും..കേരളം, തമിള്‍ നാട്, ഡല്‍ഹി, യുപി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലുങ്കാന അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യവസ്ഥാപിതമായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനു ശേഷം പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്നത് മുസ്‌ലിം ലീഗ് ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ്.

പാര്‍ട്ടി ദേശീയ പ്രസിഡണ്ട് പ്രൊഫ: കെ എം ഖാദര്‍ മൊയ്ദീന്‍ അദ്ധ്യക്ഷത വഹിക്കുന്ന ദേശീയ കൗണ്‍സില്‍ ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറയും. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, സീനിയര്‍ വൈസ് പ്രസിഡണ്ട് അബ്ദുസ്സമദ് സമദാനി എം പി ,കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി എം എ സലാം, കേരള നിയമസഭാ മുസ്ലിം ലീഗ് പാര്‍ട്ടി ഉപ നേതാവ് ഡോ .എം കെ മുനീര്‍, പാര്‍ട്ടി ചീഫ് വിപ്പ് കെ പി എ മജീദ്, തമിള്‍ നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ,നവാസ്ഗനി എം പി, ഹാരിസ് ബീരാന്‍ എം പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത ഗീര്‍ ആഖ, നഈം അക്തര്‍, സി കെ സുബൈര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അഭിസംബോധനം ചെയ്യും പങ്കെടുക്കും.

Continue Reading

Trending