Connect with us

kerala

വാര്‍ഡ് വിഭജനം സാധൂകരിച്ച ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കും: മുസ്‌ലിം ലീഗ്

വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ്

Published

on

വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും മുന്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ മുനീര്‍. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ അതേ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് വിഭജനം റദ്ദാക്കിയത്. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി പ്രതീക്ഷിച്ചതല്ല. വലിയ പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ വാര്‍ഡ് വിഭജനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അധികം വൈകാതെ പുതിയ സെന്‍സസ് നടക്കാനിരിക്കെയാണ് 14 വര്‍ഷം മുമ്പുള്ള സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തുന്നത്.

പുതിയ സെന്‍സസ് വന്നു കഴിഞ്ഞാല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അടുത്ത തവണ വാര്‍ഡ് വിഭജനം നടത്തേണ്ടി വരും. ഇത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതോടൊപ്പം വലിയ ബാധ്യത വരുത്തിവെക്കുന്നതുമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ സര്‍ക്കാര്‍ കൃത്രിമ വഴി തേടുകയാണ്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം മാത്രമാണ്. ഇതിനെതിരെ വേറെയും കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കരട് വിജ്ഞാപനം പുറത്തുവന്നപ്പോള്‍ തന്നെ സര്‍ക്കാറിന്റെ ഗൂഢനീക്കം വ്യക്തമായിട്ടുള്ളതാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള വിഭജനമാണ് നടക്കുന്നത്. ഇതിനെതിരായ പരാതികളില്‍ മേലുള്ള അന്വേഷണവും ഡിലിമിറ്റേഷന്‍ കമ്മീഷന്റെ ഹിയറിങ്ങും പ്രഹസനമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തിലും നിയമ പോരാട്ടത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം ലീഗിന് മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട: മുഖ്യമന്ത്രിക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

‘മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല’

Published

on

മുസ്‌ലിം ലീഗിന്റെ മതേതരത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളി ആരെയാണ് ഉദ്ദേശിച്ചതെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കേരളത്തിന്റെ പൊതുസമൂഹത്തിന് അറിയാം.

വഖഫ് പ്രശ്നം ദേശീയ പ്രശ്നമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. തീര്‍ത്തും സമാധാനപരമായ സമരത്തിനാണ് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുക. വെറുപ്പിന്റെ പ്രചാരകര്‍ ആരായാലും ഞങ്ങള്‍ അതിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

‘ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ എങ്ങനെ തീരുമാനിക്കും?’ സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍

നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍

Published

on

നിയമസഭ പാസാക്കിയ ബില്ലുകളിന്മേല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ മാത്രം എങ്ങനെ തീരുമാനിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. വിഷയം ഭരണഘടന ബെഞ്ചിന് വിടണമെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമനിര്‍മ്മാണ സഭ എന്തിനാണെന്നും കോടതികള്‍ ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനെതിരെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Continue Reading

kerala

ചരിത്രം കുറിച്ച് സ്വര്‍ണവില; 70,000 കടന്നു

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ചരിത്രത്തിലാദ്യമായി പവന് 70,000 രൂപ കടന്നു. ഇന്ന് 200 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 70,160 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി.

കഴിഞ്ഞ മൂന്നു ദിവസം സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധന ഉണ്ടായതോടെ സ്വര്‍ണം വാങ്ങിക്കാനുള്ളവരില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവന്‍ വില ഇന്നലെ 1480 രൂപ കൂടി ഉയര്‍ന്നു.

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വര്‍ണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയുടെ മേല്‍ അമേരിക്ക ചുമത്തിയ താരിഫ് വര്‍ധനവ്, അന്താരാഷട്ര നിയമങ്ങളുടെയും സാമ്പത്തിക വ്യാപാര നിയമങ്ങളുടെ ലംഘനവും ഏകപക്ഷീയവുമാണെന്ന് ചൈനീസ് സാമ്പത്തിക മന്ത്രാലയം പ്രതികരിച്ചിരുന്നു. അമേരിക്ക ഇനിയും പ്രകോപനപരമായ നടപടികള്‍ തുടര്‍ന്നാല്‍ പ്രതിരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടി ചേര്‍ത്തിരുന്നു.

 

 

 

Continue Reading

Trending