Connect with us

india

ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്: ബി.ജെ.പി എം.എല്‍.എയുടെ അക്കൗണ്ടുകള്‍ റിമൂവ് ചെയ്ത് മെറ്റ

ഇ​യാ​ളു​ടെ ര​ണ്ട് ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളും മൂ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളും നീ​ക്കം ചെ​യ്തു.

Published

on

വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന് കു​പ്ര​സി​ദ്ധ​നാ​യ തെ​ല​ങ്കാ​ന​യി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ ടി. ​രാ​ജാ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളു​ടെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ. ഇ​യാ​ളു​ടെ ര​ണ്ട് ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളും മൂ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളും നീ​ക്കം ചെ​യ്തു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​യെ​ന്ന ഇ​ന്ത്യ ഹേ​റ്റ് ലാ​ബ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ​മെ​റ്റ​യു​ടെ ന​ട​പ​ടി.

രാ​ജാ​സി​ങ് 2024ൽ 32 ​വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​തെ​ന്നും ഇ​തി​ൽ 22 എ​ണ്ണം അ​ക്ര​മ​ത്തി​ന് ​പ്രേ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഇ​ന്ത്യ ഹേ​റ്റ് ലാ​ബ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ്ര​ധാ​ന​മാ​യും മു​സ്‍ലിം വി​ഭാ​ഗ​ത്തി​നു​നേ​രെ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും ചി​ല​തി​ൽ ക്രി​സ്ത്യാ​നി​ക​ളെ ല​ക്ഷ്യ​മി​ടു​ക​യും ചെ​യ്തു.

32 പ്ര​സം​ഗ​ങ്ങ​ളി​ൽ 16 എ​ണ്ണം യൂ​ട്യൂ​ബി​ലും 13 എ​ണ്ണം ഫേ​സ്ബു​ക്കി​ലു​മാ​ണ് അ​പ്ലോ​ഡ് ചെ​യ്ത​തെ​ന്നും ഇ​ന്ത്യ ഹേ​റ്റ് ലാ​ബ് റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. രാ​ജാ​സി​ങ്ങി​ന്റെ റ​ദ്ദാ​ക്കി​യ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് ഫോ​ളോ ചെ​യ്യു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ 1,55,000 പേ​രും പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു.

2024ൽ ​മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ 74 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി യു.​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹേ​റ്റ് ലാ​ബ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത് ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

1,165 വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളാ​ണ് 2024ൽ ​രാ​ജ്യ​ത്ത് ന​ട​ന്ന​ത്. ഇ​തി​ൽ 98.5 ശ​ത​മാ​നം വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും മു​സ്‍ലിം​ക​ളെ ല​ക്ഷ്യം വെ​ച്ചു​ള്ള​താ​ണെ​ന്നും അ​തി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​ത്തി​ല​ധി​ക​വും ബി.​ജെ.​പി​യു​ടെ​യോ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യോ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ന​ട​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് 2020ൽ ​ഇ​യാ​ളെ മെ​റ്റ​യു​ടെ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ​നി​ന്ന് വി​ല​ക്കി​യി​രു​ന്നു​വെ​ങ്കി​ലും മ​റ്റു പേ​രു​ക​ളി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന് വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തു​ട​ർ​ന്നു. വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്റെ പേ​രി​ൽ 2022 ആ​ഗ​സ്റ്റി​ൽ ഇ​യാ​ളെ തെ​ല​ങ്കാ​ന പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യു​ണ്ടാ​യി.

2024ൽ ​മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ 74 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി യു.​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹേ​റ്റ് ലാ​ബ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത് ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

1,165 വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളാ​ണ് 2024ൽ ​രാ​ജ്യ​ത്ത് ന​ട​ന്ന​ത്. ഇ​തി​ൽ 98.5 ശ​ത​മാ​നം വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും മു​സ്‍ലിം​ക​ളെ ല​ക്ഷ്യം വെ​ച്ചു​ള്ള​താ​ണെ​ന്നും അ​തി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​ത്തി​ല​ധി​ക​വും ബി.​ജെ.​പി​യു​ടെ​യോ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യോ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ന​ട​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending