Connect with us

india

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയായിരുന്നു ഗ്യാനേഷ് ചുമതലയേറ്റത്

Published

on

രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയായിരുന്നു ഗ്യാനേഷ് ചുമതലയേറ്റത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പിന്തിരിഞ്ഞ രാജീവ് കുമാറിന്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാര്‍ അധികാരത്തിലെത്തിയത്.

ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങള്‍, ചട്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷന്‍ എന്നും വോട്ടര്‍മാര്‍ക്കൊപ്പമുണ്ടെന്ന് ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. അതേസമയം, 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഐ.പി.എല്‍ നിര്‍ത്തിവെച്ചു; തീരുമാനം ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍

ബി.സി.സി.ഐയോ, ഐ.പി.എല്‍ അധികൃതരോ വിഷയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Published

on

ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. എന്നാല്‍ ബി.സി.സി.ഐയോ, ഐ.പി.എല്‍ അധികൃതരോ വിഷയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബി.സി.സി.ഐ പ്രതിനിധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

ഇന്നലെ ധരംശാലയില്‍ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനത്തെ തുടര്‍ന്ന് പാതിയില്‍ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിക്കുകയും തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പത്താന്‍കോട്ടില്‍നിന്ന് ട്രെയിനിലാണ് ധരംശാലയിലുള്ള മുഴുവന്‍ ഐ.പി.എല്‍ താരങ്ങളെയും സ്റ്റാഫുകളെയും ഡല്‍ഹിയിലെത്തിച്ചത്. ഐ.പി.എല്ലിലുള്ള വിദേശ താരങ്ങളില്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ടീം അധികൃതരോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മാച്ച് ഓഫിഷ്യലുകളും ഉള്‍പ്പെടെ നിരവധിപേര്‍ ഐ.പി.എല്ലുമായി സഹകരിക്കുന്നുണ്ട്. ‘സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. സര്‍ക്കാറില്‍നിന്ന് ഇതുവരെ പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച് ഉചിതമായ തീകുമാനമെടുക്കും’ -ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ പറഞ്ഞു.

Continue Reading

india

സാംബയില്‍ നുഴഞ്ഞുകയറ്റശ്രമം നടത്തിയ ഏഴ് ഭീകകരെ വധിച്ചതായി ബിഎസ്എഫ്; ദൃശ്യങ്ങള്‍ പുറത്ത്

ഇന്നലെ രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതെന്നും ബിഎസ്എഫ് ജമ്മു എക്‌സിലൂടെ അറിയച്ചു

Published

on

ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം നടത്തിയ ഏഴ് ഭീകകരെ വധിച്ചതായി ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇന്നലെ രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതെന്നും ബിഎസ്എഫ് ജമ്മു എക്‌സിലൂടെ അറിയച്ചു.

അതേസമയം, നിലവിലെ സാഹചര്യം പരിഗണിച്ച് ജമ്മു കശ്മീരില്‍ നിന്ന് മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യ-പാക് സംഘര്‍ഷം പരിഗണിച്ചാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ജമ്മു, ഉധംപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് പ്രത്യേകത ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. അതിനിടെ ഷെല്ലാക്രമത്തില്‍ ഉറിയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

Continue Reading

india

പാകിസ്താന് സാമ്പത്തികമായും പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യ; ഐഎംഎഫ്, എഫ്എടിഎഫ് സഹായങ്ങള്‍ തടയാന്‍ നീക്കം

അന്താരാഷ്ട്ര നാണയ നിധി നിന്ന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ എടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയും ഇന്ത്യ എതിര്‍ക്കും

Published

on

സൈനിക നടപടിക്ക് പിന്നാലെ ഐഎംഎഫ് സഹായങ്ങള്‍ പാകിസ്താന് നല്‍കുന്നത് തടയാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ. അതോടൊപ്പം, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്.

പാകിസ്ഥാനിനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും. കൂടാതെ അന്താരാഷ്ട്ര നാണയ നിധി നിന്ന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ എടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയും ഇന്ത്യ എതിര്‍ക്കും. പാകിസ്താന് വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ള ഐഎംഎഫ് പോലുള്ള സാമ്പത്തിക സഹായങ്ങള്‍ പാകിസ്താന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

Continue Reading

Trending