Connect with us

india

മുഖ്യ​ തെരഞ്ഞെടുപ്പ്​ കമ്മീഷണറായി സ്ഥാനക്കയറ്റം കിട്ടിയ ഗ്യാനേഷ് കുമാർ ആർട്ടിക്കിൾ 370 റദ്ദാക്കാൻ നിർണായക പങ്കുവഹിച്ചയാൾ

പുതിയ നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഹരജികളിൽ സുപ്രിംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു.

Published

on

മുഖ്യ​ തെരഞ്ഞെടുപ്പ്​ കമ്മീഷണറായി സ്ഥാനക്കയറ്റം നൽകിയ ഗ്യാനേഷ്​ കുമാർ കേന്ദ്ര സർക്കാരിന്‍റെ വിശ്വസ്തൻ. ആർട്ടിക്കിൾ 370 റദ്ദാക്കൽ ഉൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങളിൽ നിർണായ പങ്കുവഹിച്ചയാളാണ്​ ഇദ്ദേഹം.

ചൊവ്വാഴ്ച വിരമിക്കുന്ന രാജീവ് കുമാറിന് പകരക്കാരനായാണ്​ ഗ്യാനേഷ്​ കുമാറിനെ തെരഞ്ഞെടുത്തത്​. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗം ചേർന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് കുമാറിന്‍റെ നിയമനം പ്രഖ്യാപിച്ചത്.

അതേസമയം, പുതിയ നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഹരജികളിൽ സുപ്രിംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു. ബുധനാഴ്ച സുപ്രിംകോടതി കേസ് പരിഗണിക്കും.

ഐഎഎസിൽനിന്ന് വിരമിച്ച് രണ്ട് മാസത്തിനകം 2024 മാർച്ച് 14നാണ്​ ഗ്യാനേഷ്​ കുമാർ തെരഞ്ഞെടുപ്പ്​ കമ്മീഷണറായി നിയമിതനാകുന്നത്​. അദ്ദേഹം ചുമതലയേറ്റ തൊട്ടടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീഷണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ കാലാവധി 2029 ജനുവരി 26 വരെയാകും. ഇതിനിടയിലുള്ള 20 നിയമസഭാ തെരഞ്ഞെടുപ്പുകൾ, 2027ൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് എന്നിവ ഈ കമ്മീഷന്‍റെ നേതൃത്വത്തിൽ നടക്കും.

1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ കുമാർ 2024 ജനുവരിയിൽ വിരമിക്കുമ്പോൾ സഹകരണ മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ പാർലമെന്‍ററി കാര്യ സെക്രട്ടറി, ജോയിന്‍റ്​ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്‍റ്​ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പ്, ധനകാര്യം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. 2012 മുതൽ 2016 വരെ ഡൽഹിയിലെ കേരള ഹൗസിൽ റസിഡന്‍റ കമ്മീഷണറായിരുന്നു.

2018 മുതൽ 2021 വരെ ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന കുമാർ, 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിൽ നിർണായക പങ്ക് വഹിച്ചു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ കുമാർ കാൺപൂർ ഐഐടിയിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദവും നേടിയിട്ടുണ്ട്.

india

മ്യാന്‍മര്‍ ഭൂചലനം; മരണം 1644 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്

139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ മ്യാന്‍മാറിലെത്തി സഹായ ഹസ്തം നല്‍തകി. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്.

 

 

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

india

നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

Published

on

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദര്‍ശിനി (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി അസ്വസ്ഥയായിരുന്നു. 2021 ലാണ് ഏവദര്‍ശിനി 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Continue Reading

Trending