Connect with us

india

അനാസ്ഥയുടെ വിലയായി 18 ജീവനുകള്‍

ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്‍ പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്‍പോലും പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Published

on

ഒന്നര നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന മഹാകുംഭമേളയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായിക്കരുതുന്ന വലിയൊരുവിഭാഗം ജനങ്ങള്‍ അതിവസിക്കുന്നൊരു രാജ്യത്ത്, അവരുടെ വിശ്വാസാചരങ്ങളെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഇടുങ്ങിയ ചിന്താഗതികളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച ഭരണകൂടങ്ങളുടെ ദുഷ്‌ചെയ്തികളുടെ അനന്തര ഫലമാണ് രാജ്യമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അമ്പതുകോടിയോളം ആളുകള്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ച പ്രസ്തുത ചടങ്ങിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മോദി യോഗി സര്‍ക്കാറുകള്‍ വലിയ അവകാശ വാദങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ഇത്തവണ സുരക്ഷക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും കോടികളാണ് ഇതിനായി വകയിരുത്തിയിരിക്കുന്നതെന്നുമായിരുന്നു കുംഭമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.പി ചീഫ് സെക്രട്ടറി പ്രസ്താവിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ മുന്നൊരുക്കങ്ങള്‍ എത്രമാത്രം ദുര്‍ബലമായിരുന്നുവെന്നതിന്റെ തെളി വായിരുന്നു പ്രയാഗ്‌രാജില്‍ തിക്കിലും തിരക്കിലുംപെട്ടുണ്ടായ മരണങ്ങള്‍. ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതി നദിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ വിശിഷ്ട ദിനമായ മൗനി അമാവാസി ദിനത്തില്‍ പുണ്യ സ്‌നാനെത്തിയവരായിരുന്നു അന്ന് ദുരന്തത്തില്‍പെട്ടത്. ഡിസംബര്‍ 25 മുതല്‍ 30 വരെയുള്ള മൗനി അമാവാസി കാലത്ത് മാത്രം അഞ്ചു കോടി ഭക്തരെത്തുമെന്നതുള്‍പ്പെടെയു ളള കണക്കുകളെല്ലാം സര്‍ക്കാറിന്റെ കൈയ്യിലുണ്ടായിരിക്കുമ്പോഴാണ് വലിയ സുരക്ഷാ വീഴ്ച്ച അന്നു സംഭവിച്ചത്.

സാധാരണക്കാരുടെ ആചാരാനുഷ്ടാന കര്‍മങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ വി.ഐ.പികള്‍ക്ക് ഒരുക്കിയ വലിയ സന്നാഹങ്ങളായിരുന്നു ഈ ദുരന്തത്തിന് പ്രധാന കാരണമായി പറയപ്പെട്ടിരുന്നത്. സ്‌നാനത്തിനു വിശേഷപ്പെട്ട ആറു ദിവസങ്ങളിലും തീര്‍ഥാടകപ്രവാഹമുണ്ടാകുമെന്നതി നാല്‍ അന്ന് വി.ഐ.പികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്ന സര്‍ക്കാര്‍ ആ തീ രുമാനത്തില്‍ നിന്ന് പിന്നീട് പിറകോട്ടുപോകുകയായിരുന്നു. ത്രിവേണി സംഗമത്തിന് ശേഷം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പൊലീസ് ഇടപെടലുണ്ടായില്ലെന്നും ഒരു കൂട്ടം ആളുകള്‍ സ്‌നാനം നടത്തി തിരിച്ചുവരുമ്പോള്‍, അതിലേറെ ആളുകള്‍ അങ്ങോട്ടേക്കുള്ള യാത്രയി ലായിരുന്നുവെന്നും പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ഒരു വഴിതന്നെയാണ് ഉണ്ടായിരുന്നതെന്നുമുള്ള ഭക്തരുടെ സാക്ഷ്യപ്പെടുത്തല്‍ സര്‍ക്കാറിന്റെ വീഴ്ചകള്‍ക്കുള്ള വ്യക്തമായ തെളിവായി മാറിയിരുന്നു. ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്‍ പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്‍പോലും പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ ദുരന്തത്തില്‍ നിന്ന് മോദി യോഗി സര്‍ക്കാറുകള്‍ ഒരുപാഠവും പഠിക്കാന്‍ തയാറായില്ലെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലുണ്ടായ അപകടം. കുംഭമേളക്കായി പ്രയാഗ് രാജിലേക്ക് ട്രെയിന്‍ കയറാനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 18 പേരെയും ഗുരുതരമായി പരിക്കേറ്റ അനേകം പേരെയും അധികൃതര്‍ ദുരന്തങ്ങളിലേക്ക് തള്ളിവിടു കയായിരുന്നുവെന്ന് അവിടെയുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രയാഗ് രാജിലേക്ക് ഒരു മണിക്കുറില്‍ മാത്രം 1500 ടിക്കറ്റുകളാണ് റെയില്‍വെ വിറ്റത്. പ്ലാറ്റ്‌ഫോമിലേക്കുള്ള നടപ്പാതയില്‍ മണിക്കുറുകള്‍ക്കു മുമ്പെയുണ്ടായ അഭൂതപൂര്‍വമായ തിരക്ക് ഒരു ദുരന്തത്തിന്റെ എല്ലാ സാധ്യതകളും മുന്‍കൂട്ടി പ്രകടമാക്കിയിട്ടും റെയില്‍വേ കൈയ്യുംകെട്ടിനോക്കിനില്‍ക്കുകയാണുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള റെയില്‍വേ പൊ ലിസോ, ആര്‍.പി.എഫോ., ഡല്‍ഹി പൊലീസോ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്റലിജന്‍സ് മുന്നറിയിപ്പും അധികൃതര്‍ വകവെക്കുകയുണ്ടായില്ല.

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ പതിനാലാം പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രയാഗ്‌രാജ് എക്‌സ്പ്രസ് പുറപ്പെടാനിരിക്കെ പന്ത്രണ്ടും പതിമുന്നും പ്ലാറ്റ്‌ഫോമില്‍ നേരത്തെ എത്തേണ്ട ട്രെയിനുകള്‍ വൈകിയെത്തിയതോടെയാണ് രംഗം അനിയന്ത്രിതമായിത്തീര്‍ന്നത്. ഇതേ സമയത്തുതന്നെ പതി നാറാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷല്‍ ട്രെയിന്‍ എത്തുന്നതായി തെറ്റായ അനൗണ്‍സ്‌മെന്റും റെയില്‍വേ നല്‍കുകയുണ്ടായി. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കായ ആളുകള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ തുടങ്ങിയതോടെയുണ്ടായ എല്ലാം കൈവിട്ടു പോവുകയായിരുന്നു. കുംഭമേളക്കിടെയു ണ്ടായതുപോലെ തന്നെ ഇവിടെയും ദുരന്തത്തിന്റെ വ്യാപ്തി ഒളിപ്പിച്ചുവെക്കാനാണ് റെയില്‍വേ മന്ത്രാലയം തയാറായത്. പരസ്പര വിരുദ്ധമായ വിശദീകരണങ്ങള്‍ കൊണ്ടിരുന്ന മന്ത്രാലയം മരണപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവിടാന്‍പോലും ആദ്യഘട്ടത്തില്‍ തയാറായില്ല. റെയില്‍വേ മന്ത്രിയാകട്ടേ ഒരു വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കാനുള്ള മര്യാദപോലും കാണിച്ചിട്ടല്ല. പതിവുപോലെ അന്വേഷണ കമ്മീഷനെ വെച്ച് തടിയൂരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ എന്തെങ്കിലും പശ്ചാത്താപമുണ്ടെങ്കില്‍ ആ പദവി വിട്ടൊഴിയാനുള്ള മര്യാദയെങ്കിലും അദ്ദേഹം പ്രകടിപ്പിക്കേ ണ്ടതുണ്ട്. അല്ലാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭ യില്‍നിന്നു പുറത്താക്കാനുള്ള ആര്‍ജ്ജവം പ്രധാനമന്ത്രി പ്രകടിപ്പിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

കന്നി ഐപിഎല്‍ മത്സരത്തില്‍ താരമായി മുംബൈയുടെ മലയാളി പയ്യന്‍ വിഘ്‌നേഷ്

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് മലപ്പുറത്തുക്കാരനായ താരം നേടിയത്

Published

on

മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു

Continue Reading

Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി

Published

on

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Continue Reading

india

വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published

on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതിനായി 31 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്‌നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടില്‍ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു.

വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ മുസ്ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.

 

Continue Reading

Trending