Connect with us

india

അനധികൃത കുടിയേറ്റക്കാർക്ക് വീണ്ടും വിലങ്ങ്; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഇന്നലെ രാത്രിയാണ് അമേരിക്കൻ സൈനിക വിമാനം ഈ കൂട്ടത്തിൽപ്പെട്ടവരെ ഇന്ത്യയിലെത്തിച്ചത്. പ്രതിപക്ഷം സംഭവത്തെ രൂക്ഷമായി വിമർശിച്ചു.

Published

on

അമേരിക്കയിൽ നിന്ന് നാടുകടത്തിയ 116 ഇന്ത്യൻ കുടിയേറ്റക്കാരെ കൈയിലും കാലിലും വിലങ്ങണിയിച്ചാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് സ്ഥിരീകരണം. ദൽജിത് സിംഗ് എന്ന യുവാവാണ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്.  “വിമാനത്തിനുള്ളിലും ചങ്ങലകളും വിലങ്ങുകളും ഉണ്ടായിരുന്നു” എന്നാണ് പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്നുള്ള ദൽജിത് സിംഗ് പറഞ്ഞത്. ഇന്നലെ രാത്രിയാണ് അമേരിക്കൻ സൈനിക വിമാനം ഈ കൂട്ടത്തിൽപ്പെട്ടവരെ ഇന്ത്യയിലെത്തിച്ചത്. പ്രതിപക്ഷം സംഭവത്തെ രൂക്ഷമായി വിമർശിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ടൊടുവിൽ എന്ത് ഗുണം?” എന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.

അമൃത്‌സറിൽ ഇറങ്ങിയ രണ്ടാമത്തെ യു.എസ്. സൈനിക വിമാനത്തിൽ 116 പേർ ഉണ്ടായിരുന്നു. അതിൽ പഞ്ചാബിൽ നിന്നുള്ള 65 പേരും, ഹരിയാനയിൽ നിന്നുള്ള 33 പേരുമുണ്ട്. ഗുജറാത്ത് (8), ഉത്തർപ്രദേശ് (2), ഗോവ (2), മഹാരാഷ്ട്ര (2), രാജസ്ഥാൻ (2), ഹിമാചൽ പ്രദേശ് (1), ജമ്മു കശ്മീർ (1) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തില്‍ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരുകൾ ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനിടയിൽ മൂന്നാമത്തെ വിമാനം 157 പേരുമായി ഇന്ന് രാത്രി ഇന്ത്യയിലെത്തും.

ഫെബ്രുവരി 5-ന് എത്തിയ ആദ്യ വിമാനം 104 പേരെയും 13 കുട്ടികളെയും ഉൾക്കൊള്ളുന്നതായിരുന്നു. അതിനുശേഷം നടന്ന പ്രതിഷേധങ്ങൾക്കിടയിലും അമേരിക്കയുടെ സമീപനം മാറിയില്ല. ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്കുശേഷം ഇത്തരം നാടുകടത്തലുകൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വീണ്ടും സൈനിക വിമാനത്തിൽ വിലങ്ങണിയിച്ചാണ് അനധികൃത കുടിയേറ്റക്കാരെ അയച്ചത്.

മോദിയുടെ അമേരിക്കൻ നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് . അനധികൃത കുടിയേറ്റക്കാരോടുള്ള സമീപനം കഠിനമായിരിക്കുമ്പോൾ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇന്ത്യൻ സർക്കാരിന്‍റെ നിലപാട് എന്താണെന്നതും ചോദ്യമാകുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹൽഗാം ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് തള്ളി യുപി കോടതി

ഭോജ്‌പുരി ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് അയോധ്യയിലെ കോടതി തള്ളി.

Published

on

ഭോജ്‌പുരി ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് അയോധ്യയിലെ കോടതി തള്ളി. ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് റാത്തോറിനെതിരെ പരാതി നൽകപ്പെട്ടത്.

അയോധ്യയിലെ അഡീഷണൽ സിവിൽ ജഡ്ജും, അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റുമായ ഏക്ത സിംഗാണ് കേസ് തള്ളിയത്. പരാതി “നിയമപരമായി നിലനിൽക്കില്ലെന്നും പരാതി നൽകിയ ആളിന് കേസ് ഫയൽചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും റാത്തോർ തെറ്റായി ആക്രമണവുമായി ബന്ധിപ്പിച്ചു എന്നതായിരുന്നു പരാതിയിലെ മുഖ്യ ആരോപണം.

ഭാരതീയ നഗരിക സുരക്ഷ സംഹിതയുടെ സെക്ഷൻ 222(2) പ്രകാരം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ, പൊതു ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അപവാദക്കുറ്റക്കേസുകൾ നേരിട്ട് സെഷൻസ് കോടതി പരിഗണികുന്നതിന്ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.

Continue Reading

india

പാകിസ്ഥാനിയെന്നും കാശ്‌മീരിയെന്നും വിളിച്ച് ക്രൂര മർദ്ദനം; മഹാരാഷ്ട്രയിൽ മുസ്‌ലിം യുവാവ് ആത്മഹത്യ ചെയ്‌തു

പ്രതിയായ മാധ്യമപ്രവർത്തകൻ ഒളിവിൽ

Published

on

പാകിസ്താനിയെന്ന് വിളിച്ച് ആക്ഷേപിക്കപ്പെടുകയും മർദ്ദനത്തിനിരയാവുകയും ചെയ്‌ത മുസ്‌ലിം യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 30 വയസ്സുകാരനായ അമീർ പത്താനാണ് മെയ് 3-ന് മഹാരാഷ്ട്രയിലെ ലാത്തൂരിൽഒരു നടന്ന ഒരു റോഡ് തർക്കത്തിനു പിന്നാലെ ആക്ഷേപിക്കപ്പെടുകയും മർദിക്കപ്പെടുകയും ചെയ്‌തത്‌.

സ്വയം മാധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ പ്രതി സംഘർഷത്തെ തുടർന്ന് അമീർ പത്താനെ “നീ പാകിസ്ഥാനിയോ കാശ്മീരിയോ എന്ന ചോദിച്ച് മർദിക്കുകയും സംഭവം മുഴുവൻ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

മർദ്ദനത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി അമീറിനെ മാനസികമായി തളർത്തിയിരുന്നുവെന്ന് ഭാര്യ നസ്രീൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവായിരുന്നു മരിച്ച ആമിർ പത്താൻ. “അദ്ദേഹം താൻ ഇന്ത്യക്കാരനാണെന്ന് പറഞ്ഞുവെങ്കിലും, പ്രതി പരസ്യമായി പാകിസ്ഥാനിയെന്ന് വിളിച്ചതും മർദിച്ചതും ഭർത്താവിനെ തകർത്തുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു

പൊലീസിന് പരാതി നൽകവെ ആമിറിന്റെ കുടുംബം പ്രതിയുടെ പേര്, കാർ നമ്പർ എന്നിവ പോലീസിന് നൽകിയിരുന്നുവെങ്കിലും പ്രതിയെ അജ്ഞാതനായി രേഖപ്പെടുത്തിയാണ് പോലീസ് കേസ് എടുത്തതെന്ന് ആമിറിന്റെ ഭാര്യാ പിതാവ് അത്തൗല്ലാഹ് പത്താൻ പറഞ്ഞു.

ആമിറിന്റെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍: ഒരു മാസത്തെ ശമ്പളം എന്‍ഡിഎഫിന് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഒരു മാസത്തെ ശമ്പളം ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും സമാനമായ നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ടെന്നും അറിയിച്ചു.

Published

on

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഒരു മാസത്തെ ശമ്പളം ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും സമാനമായ നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ടെന്നും അറിയിച്ചു. ‘ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍, തീവ്രവാദത്തെ തുടച്ചുനീക്കുന്നതിനും നമ്മുടെ അതിര്‍ത്തികളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ രാജ്യത്തെ ധീരരായ സായുധ സേനയുടെ ശ്രമങ്ങള്‍ക്ക് NationalDefenceFund-ലേക്ക് ഒരു മാസത്തെ ശമ്പളം വളരെ മിതമായ സംഭാവന നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു,’ രേവന്ത് റെഡ്ഡി ഒരു പോസ്റ്റില്‍ പറഞ്ഞു.

തന്റെ എല്ലാ സഹപ്രവര്‍ത്തകരോടും പാര്‍ട്ടി സമപ്രായക്കാരോടും പൗരന്മാരോടും ഈ ഡ്രൈവില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുന്നതായി റെഡ്ഡി പറഞ്ഞു.

‘നമ്മുടെ ഏറ്റവും നിര്‍ണായകമായ വിജയ നിമിഷം വരെ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക കോണ്‍ഗ്രസ് എംഎല്‍എമാരുമായും എംഎല്‍എമാരുമായും കൂടിയാലോചിച്ച് സംഭാവന പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്.

മറ്റ് പാര്‍ട്ടികളിലെ എം.എല്‍.എമാരോടും എം.എല്‍.സിമാരോടും ഒരു മാസത്തെ ശമ്പളവും സംഭാവന ചെയ്യാന്‍ വിക്രമാര്‍ക അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്സഭാ അംഗം സി കിരണ്‍ കുമാര്‍ ‘എക്സില്‍’ ഒരു പോസ്റ്റില്‍ തന്റെ ഒരു മാസത്തെ ശമ്പളവും നല്‍കുമെന്നും തന്റെ സഹപ്രവര്‍ത്തകരായ എംപിമാരോട് ഇത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു.

Continue Reading

Trending