Connect with us

kerala

യുവ രാഷ്ട്രീയത്തിന് നവചൈതന്യം പകര്‍ന്ന് യൂത്ത് ലീഗ് നേതൃക്യാമ്പ് സമാപിച്ചു

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും സംഘടനാ അംഗത്വ ക്യാമ്പയിനും ക്യാമ്പിലെ പ്രധാന അജണ്ടയായിരുന്നു

Published

on

പാലക്കാട്: ഗൗരവമേറിയ ചര്‍ച്ചകളും പരിശീലനങ്ങളുമായി യുവ രാഷ്ട്രീയത്തിന് നവചൈതന്യം പകര്‍ന്ന് രണ്ട് ദിവസങ്ങളിലായി പാലക്കാട് അഹല്യ ക്യാമ്പസില്‍ നടന്ന മുസ്ലിം യൂത്ത് ലീഗ് നേതൃക്യാമ്പ് യുവജാഗരണ്‍ സമാപിച്ചു. സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തില്‍ നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ ഫാഷിസം, മാര്‍ക്സിസം, സമുദായ ഐക്യം, ജനാധിപത്യ ഭദ്രത, സാമൂഹിക പുരോഗതി, മികച്ച സംഘാടനം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും സംഘടനാ അംഗത്വ ക്യാമ്പയിനും ക്യാമ്പിലെ പ്രധാന അജണ്ടയായിരുന്നു. സംസ്ഥാനത്തെ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരടങ്ങുന്ന പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പ് സമാപന സെഷര്‍ മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപലീഡര്‍ ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ യുവനേതാക്കളുമായി സംവദിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സി. മമ്മൂട്ടി, പി.എം സാദിഖലി, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എ സമദ്, ഡോ. അബ്ദുല്ല ബാസില്‍, പി.കെ ഷറഫുദ്ദീന്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. റാഷിദ് ഗസ്സാലി, സുഭാഷ് ചന്ദ്രന്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമാപന പ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പ് പ്രഖ്യാപനം നിര്‍വ്വഹിച്ചു.

സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ നന്ദി പറഞ്ഞു., സംസ്ഥാന വൈസ് പ്രസിസണ്ടുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, കെ.എ മാഹീന്‍, സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, അഡ്വ. ഷിബു മീരാന്‍, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, സി.കെ നജാഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, നൗഷാദ് വെള്ളപ്പാടം പ്രസംഗിച്ചു.

kerala

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത് 588 കുട്ടികള്‍

2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു

Published

on

സംസ്ഥാനത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ 18ന് താഴെയുള്ള 588 കുട്ടികള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുന്ന 14 ഡി- അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു.

ലഹരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക്‌നെറ്റിലെ അജ്ഞാത മാര്‍ക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് പുറമെ, മറ്റ് ഏജന്‍സികളുടെ സഹായം തേടിയേക്കും. ലഹരിക്കേസുകളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

Continue Reading

kerala

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്

Published

on

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതിനിടെ അഭിമന്യുവിനെയും ആല്‍ഫിനെയും കാണാതാവുകയായിരുന്നു. ഇവര്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്

അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും

Published

on

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്. അനധികൃത സ്വത്തുസമ്പാദനം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എഡിജിപിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി.വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

Continue Reading

Trending