Connect with us

kerala

തിരുവനന്തപുരത്ത് സ്കൂളിനുള്ളിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു

Published

on

തിരുവനന്തപുരം: പരുത്തിപ്പളളി ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. ആരോപണവിധേയനായ ക്ലർക്ക് ജെ സനലിനെ അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടറിന്റെയും പ്രിൻസിപ്പലിന്റെയും റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൻ എബ്രഹാമിനെ രാവിലെ സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലാസിൽ അസൈൻമെന്റ് സീൽ ചെയ്യുന്നതിന് വേണ്ടി ഓഫീസിൽ പോയി സീൽ എടുത്തു കൊണ്ടുവരാൻ ടീച്ചർ‌ ബെൻസനോട് പറഞ്ഞിരുന്നു.

ക്ലർക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്ട് റിപ്പോർട്ടിൽ സീൽ വെയ്ക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ഇയാൾ കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടിവരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു.

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending