Connect with us

kerala

ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം

Published

on

ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങള്‍ പുറത്ത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അക്രമികളായ വിദ്യാര്‍ത്ഥികള്‍.

ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനതകളില്ലാത്ത പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. സാമുവൽ ജോൺസൺ, ജീവ, രാഹുൽ രാജ്, റിജിൽജിത്ത് , വിവേക് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

Continue Reading

kerala

‘താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു’; പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്‍

Published

on

കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്‍ വിശ്വാസമില്ലെന്നും അതുകൊണ്ട് ‘എമ്പുരാന്‍’ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്‍.

മൈത്രേയന്റെ കുറിപ്പ്:

ബഹുമാനപൂര്‍വ്വം പൃഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Continue Reading

kerala

പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവം; ഇന്‍വിജിലേറ്ററെ പുറത്താക്കി വിദ്യാഭ്യാസവകുപ്പ്

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്.

Published

on

പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി വിദ്യാഭ്യാസവകുപ്പ്. പരീക്ഷാ കമ്മീഷണര്‍ മാണിക്ക് രാജാണ് ഉത്തരവിറക്കിയത്. സംഭവത്തില്‍ മലപ്പുറം ആര്‍ഡിഡി സംസ്ഥാന ഡിജിഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എം അനിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്‍വിജിലേറ്റര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തീരുമാനിക്കും.

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്കിടെ സംസാരിച്ചതോടെ ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പിടിച്ചുവെക്കുകയായിരുന്നു. പരീക്ഷാ ഹാളിലിരുന്ന് വിദ്യാര്‍ത്ഥിനി കരഞ്ഞതോടെയാണ് ഇന്‍വിജിലേറ്റര്‍ ഉത്തരക്കടലാസ് തിരിച്ച് നല്‍കിയത്.

എന്നാല്‍ ഇതോടകം സമയം അവസാനിക്കാനായതോടെ വിദ്യാര്‍ത്ഥിനിക്ക് ഉത്തരങ്ങള്‍ മുഴുവന്‍ എഴുതാന്‍ സാധിച്ചില്ല. അതേസമയം ഉത്തരങ്ങള്‍ തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു.

പത്തിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുവിലും നല്ല മാര്‍ക്ക്് വാങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷയിലായിരുന്നു. കുട്ടിയെ വീണ്ടും പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

 

Continue Reading

Trending