Connect with us

kerala

പിസി ചാക്കോയോ തള്ളി എ.കെ ശശീന്ദ്രന്‍; ‘ജനാധിപത്യപരമായി അദ്ദേഹം പെരുമാറണമായിരുന്നു’

അതേസമയം എന്‍സിപി പ്രസിഡന്റായി തോമസ് കെ തോമസിനെ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ രാജിയില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. രാജിവെക്കാന്‍ പിസി ചാക്കോയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു വനംമന്ത്രിയുടെ പ്രതികരണം. രാജിക്കത്ത് കൊടുക്കുന്ന വേളയില്‍ അദ്ദേഹം തന്നെ വിളിച്ചിരുന്നു. രാജി വെക്കുന്നതിന് മുന്‍പ് ഇക്കാര്യം തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്‍സിപിക്ക് വളരെ നിര്‍ണായകമാണ്. പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കേണ്ട എന്ന് കരുതിയാകും ചാക്കോ രാജിവെച്ചത്. പാര്‍ട്ടിയില്‍ സ്‌ളിപ്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആര്‍ക്കും ആലോചിക്കാന്‍ കഴിയില്ല. രാജിവെച്ചാലും എല്ലാവരും ചേര്‍ന്ന് ഒത്തൊരുമയോടെ മുന്നോട്ട് പോകും എന്നും വനംമന്ത്രി വ്യക്തമാക്കി.

അതേസമയം പിസി ചാക്കോ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യപരമായി പെരുമാറണമായിരുന്നു എന്നും ശശീന്ദ്രന്‍ വിമര്‍ശിച്ചു. സീനിയര്‍ നേതാക്കന്മാരെ പിസി ചാക്കോ കേള്‍ക്കണമായിരുന്നു. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് പുറത്തുള്ള രാഷ്ട്രീയത്തില്‍ ചാക്കോയ്ക്ക് സാധ്യതയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം എന്‍സിപി പ്രസിഡന്റായി തോമസ് കെ തോമസിനെ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും യോഗ്യരല്ലേ എന്നും പൊതുജീവിതത്തിലെ അനുഭവവും പരിചയസമ്പത്തും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം ആണെന്നും ശരത് പവാര്‍ എന്ത് തീരുമാനം എടുത്താലും അതിനോട് പാര്‍ട്ടി അംഗങ്ങളെല്ലാം പൂര്‍ണമായി സഹകരിക്കുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ആര് എന്‍സിപി പ്രസിഡന്റായാലും താന്‍ സഹകരിക്കുമെന്നും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. അടുത്ത എന്‍സിപി പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാണ്. അതേ സമയം മന്ത്രിമാറ്റ ചര്‍ച്ചയിലും അദ്ദേഹം പ്രതികരിച്ചു. ഇപ്പോള്‍ അത്തരത്തിലൊരു ചര്‍ച്ച പാര്‍ട്ടിയിലില്ല..ശരദ് പവാര്‍ തന്നോട് രാജിവെയ്ക്കാന്‍ പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും താന്‍ രാജിവെയ്ക്കും. പക്ഷേ മന്ത്രിസഭയില്‍ എന്‍സിപിയുടെ പാര്‍ട്ടി പ്രതിനിധി ഉണ്ടായിരിക്കണം എന്ന ഒറ്റ ഉപാധി മാത്രമേ തനിക്ക് ഉള്ളൂവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

kerala

വേടന്റെ പരിപാടിക്ക് ലൈറ്റ് സെറ്റ് ചെയ്യാനെത്തിയ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു

റാപ്പര്‍ വേടന്റെ പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്ന ടെക്‌നീഷ്യനാണ് ഷോക്കേറ്റ് മരിച്ചത്.

Published

on

തിരുവനന്തപുരം കിളിമാനൂരില്‍ ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു. റാപ്പര്‍ വേടന്റെ പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്ന ടെക്‌നീഷ്യനാണ് ഷോക്കേറ്റ് മരിച്ചത്.

ആറ്റിങ്ങല്‍ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് (42) മരിച്ചത്. മൃതദേഹം കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

നിപ: പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കോണ്ടാക്റ്റ് ഉള്ളവര്‍ ഐസലേഷന്‍ പാലിക്കണമെന്ന് നിര്‍ദേശം

Published

on

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. യുവതിക്ക് മോണോക്ളോണല്‍ ആന്റി ബോഡി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്നും മന്ത്രി പറഞ്ഞു.

വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗിയുള്ളതെന്നും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കുമെന്നും മന്ത്രി പറഞ്ഞു. മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്റ് സോണില്‍ ഉള്‍പ്പെടും. കണ്ടെയ്ന്‍മെന്റ് സോണാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കളക്ടര്‍ പുറത്തിറക്കും. കോണ്ടാക്റ്റ് ഉള്ളവര്‍ ഐസലേഷന്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് പരിശോധനയില്‍ മറ്റ് അസ്വാഭാവിക മരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും രോഗികളെ കാണാന്‍ ആരും ആശുപത്രിയില്‍ പോകരുതെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകളും ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. 0483 2736320, 0483 2736326 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍.

Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയടക്കം ആറുപേരെ സാക്ഷിയാക്കും

ചേര്‍ത്തല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് യുവതികളടക്കം നാലു പേര്‍കൂടി വ്യാഴാഴ്ച രഹസ്യമൊഴി നല്‍കി.

Published

on

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയടക്കം ആറുപേരെ സാക്ഷിയാക്കും. ചേര്‍ത്തല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് യുവതികളടക്കം നാലു പേര്‍കൂടി വ്യാഴാഴ്ച രഹസ്യമൊഴി നല്‍കി.

ഇതോടെ കേസില്‍ ആറുപേരെ സാക്ഷിയാക്കാന്‍ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം നടന്‍ ശ്രീനാഥ് ഭാസിയും മറ്റൊരു യുവാവും രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളത്തെ തസ്‌ലീമ സുല്‍ത്താനയുടെ ഫ്‌ലാറ്റില്‍ കഞ്ചാവ് ഒളിപ്പിക്കാന്‍ സഹായിച്ച യുവതിയുടെയും ആലപ്പുഴയില്‍ കഞ്ചാവ് കടത്താന്‍ കാര്‍ വാടകക്ക് എടുക്കാന്‍ ആധാര്‍ നല്‍കിയ മറ്റൊരു യുവതിയുടെയും മൊഴിയാണ് രേഖ?പ്പെടുത്തിയത്.

ഹൈബ്രിഡ് കഞ്ചാവ് കൈയിലുണ്ടെന്നും വില്‍പന നടത്തണമെന്നും ആവശ്യപ്പെട്ടാണ് തസ്‌ലീമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ യുവാക്കളെ സമീപിച്ചത്.

Continue Reading

Trending