Connect with us

News

വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രാഈല്‍ ലംഘിക്കുന്നു; ബന്ദിമോചനം നിര്‍ത്തിവെച്ച് ഹമാസ്

വെസ്റ്റ്ബാങ്കിലെ ജെനിന്‍, ടുബാസ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇസ്രാഈല്‍ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.

Published

on

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിര്‍ത്തുകയാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നീക്കം. വെസ്റ്റ്ബാങ്കിലെ ജെനിന്‍, ടുബാസ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇസ്രാഈല്‍ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.

ഒരു ഗര്‍ഭിണിയടക്കം മൂന്നു പേരെ വെടിവച്ച് കൊന്നതിന് പിന്നാലെ മേഖലയില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 35,000 കവിഞ്ഞു. അതേസമയം ശനിയാഴ്ചയ്ക്കുള്ളില്‍ എല്ലാ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഹമാസ് ശനിയാഴ്ച ഉച്ചയോടെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇസ്രാഈല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും ട്രംപ് പറഞ്ഞു. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരായ ആക്രമണത്തില്‍ യുഎസ് സൈന്യം ഇസ്രാഈലിനൊപ്പം ചേരുമോ എന്ന ചോദ്യത്തിന് ‘ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസ് കണ്ടറിയും’ എന്നായിരുന്നു ട്രംപിന്റെ മറുപടി. വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനമെടുക്കേണ്ടത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ പ്രഖ്യാപനം വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണമായ ലംഘനമാണെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്‌സ് പ്രതികരിച്ചു.

അതേസമയം, ഇന്ന് പ്രസിഡന്റ് ട്രംപ് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാന്‍ ട്രംപ് ആവശ്യമൂന്നയിക്കും. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു. ഗാസ ഏറ്റെടുക്കുമെന്ന മുന്‍ പരാമര്‍ശത്തില്‍ ആഗോളതലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പലസ്തീനിലെ ഭൂമി, വില്‍പ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി.

india

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂര്‍ണ്ണ തോതില്‍ ചെറുക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇന്ത്യ-പാകസ്താന്‍ വെടിനിര്‍ത്തലിന് പിന്നാലെ ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 5 ന് ആയിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.

Continue Reading

kerala

മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഹജ്ജിന് പോകാനിരിക്കെയാണ് അപകടം

എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയായിരുന്നു മരത്താണിയില്‍ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ ആണ് മരിച്ച റഫീഖ്. അടുത്ത ആഴ്ച ഹജ്ജിന് പോകാനിരിക്കെയാണ് അപകടം.

Continue Reading

india

ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Published

on

ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Continue Reading

Trending