Connect with us

News

ശിയാ ഇസ്മാഈലി മുസ്‍ലിംകളുടെ ആത്മീയ നേതാവ് ആഗാ ഖാൻ നാലാമന്‍ അന്തരിച്ചു

2014ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

Published

on

ശിയാ ഇസ്മാഈലി മുസ്‌ലിംകളുടെ ആത്മീയ നേതാവും ശതകോടിശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആഗാ ഖാന്‍ നാലാമന്‍( പ്രിന്‍സ് കരീം അല്‍ ഹുസൈനി) അന്തരിച്ചു. 88 വയസായിരുന്നു. പോര്‍ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം. 2014ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വമുള്ള ആഗാ ഖാന്‍ നാലാമന്‍ ഫ്രാന്‍സിലായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആഗാ ഖാന്‍ ഡെവലപ്‌മെന്റ് നെറ്റ്‌വര്‍ക്ക് ലോകത്തുടനീളം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

1957ല്‍ ഇരുപതാം വയസിലാണ് നേതൃസ്ഥാനം ഏറ്റെടുത്തത്. ആഗാ ഖാന്‍ ഫൗണ്ടേഷന്‍ ചാരിറ്റിയുടെ സ്ഥാപകനായ പ്രിന്‍സ് കരീം അല്‍ ഹുസൈനി കറാച്ചി സര്‍വകലാശാല, ഹാര്‍വഡ് സര്‍വകലാശാലയിലെ ആഗാ ഖാന്‍ പ്രോഗ്രാം ഫോര്‍ ഇസ്‌ലാമിക് ആര്‍ക്കിടെക്ചര്‍, മസാചുസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്. ഡല്‍ഹിയിലെ ഹുമയൂണ്‍ ശവകുടീരം നവീകരണത്തിലും ആഗാ ഖാന്‍ ട്രസ്റ്റ് പ്രധാന പങ്കുവഹിച്ചു.

ആറ് ബില്യണ്‍ പൗണ്ട് ആസ്തിയുള്ള ആഗാ ഖാന് അറൂന്നൂറോളം പന്തയക്കുതിരകള്‍ സ്വന്തമായുണ്ട്. ബഹാമാസിലെ സ്വകാര്യ ദ്വീപ് അടക്കം അഞ്ച് ഭൂഖണ്ഡങ്ങളില്‍ സ്വന്തമായി വീടുകളുണ്ട്.

kerala

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

Published

on

ഏറ്റുമാനൂരിന്‍ അമ്മയും മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതി ആവശ്യപ്പെട്ടത്.

അതേസമയം നോബിയ്ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ പിതാവ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. നോബിയ്ക്ക് ജാമ്യം നല്‍കരുതെന്ന് ആദ്യം സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. പ്രതി തെളിവുകള്‍ നശിപ്പിക്കും എന്നായിരുന്നു പോലീസിന്റെ വിശദീകരണം.

ഏറ്റുമാനൂര്‍ പൊലീസ് കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിരുന്നു. ദമ്പതികള്‍ തമ്മിലുള്ള അവസാനത്തെ ഫോണ്‍ കോളാണ് ഷൈനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് എന്നതാണ് നിലവില്‍ പൊലീസിന്റെ നിഗമനം.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞാണ് അമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങിയത്.

 

Continue Reading

kerala

പോക്‌സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്.

Published

on

പോക്സോ കേസില്‍ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണവുമായി സഹകരിക്കണമെന്നാണ് നടന് നല്‍കിയ സുപ്രീംകോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശം.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് മുന്‍കൂര്‍ ജാമ്യം തേടിനടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

2024 ജൂണിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. നടന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനിടെ പ്രതി കോഴിക്കോട് പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

 

 

Continue Reading

india

തലക്ക് വന്‍തുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികള്‍ ഛത്തിസ്ഗഢില്‍ കീഴടങ്ങി

വ്യാഴാഴ്ച രണ്ടു സ്ഥലങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു.

Published

on

തലക്ക് വന്‍തുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികള്‍ ഛത്തിസ്ഗഢിലെ ബിജാപുരില്‍ കീഴടങ്ങി. ഈ വര്‍ഷം ഇതുവരെ 107 മാവോവാദികള്‍ കീഴടങ്ങിയപ്പോള്‍ 82 പേരെ വെടിവെച്ചുകൊന്നിട്ടുണ്ട്. 143 പേര്‍ പിടിയിലായി.

വ്യാഴാഴ്ച രണ്ടു സ്ഥലങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു. അതേസമയം ബിജാപൂരില്‍ ഒരു പൊലീസുകാരനും മര്‍ദനമോറ്റു.

ബിജാപൂര്‍ വനത്തില്‍ മാവോവാദി വിരുദ്ധ ഓപറേഷന്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Continue Reading

Trending