Connect with us

kerala

കൂസലില്ലാതെ ഇരട്ടക്കൊല വിവരിച്ച് ചെന്താമര; പോത്തുണ്ടിയിലെത്തിച്ച് തെളിവെടുത്തു

തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ ചെന്താമര ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന്, പ്രതിയുടെ വീടിന് തൊട്ട് എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീ പറഞ്ഞു.

Published

on

നെന്മാറ ഇരട്ടക്കൊലപാതക്കേസിലെ പ്രതി ചെന്താമരയെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ഒരു കൂസലുമില്ലാതെ, അക്ഷോഭ്യനായിട്ടായിരുന്നു ചെന്താമര തെളിവെടുപ്പുമായി സഹകരിച്ചത്. തെളിവെടുപ്പിനായി പോത്തുണ്ടി അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

മൂന്ന് ഡിവൈഎസ്പിമാരും 11 ഇന്‍സ്‌പെക്ടര്‍മാരും അടക്കം 350 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ജനകീയ പ്രതിഷേധം കൂടി കണക്കിലെടുത്തായിരുന്നു വന്‍ സന്നാഹത്തെ നിയോഗിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തിയിരുന്നു.

ആദ്യം സുധാകരനെ കൊലപ്പെടുത്തിയ സ്ഥലത്തും, തുടര്‍ന്ന് അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തിയ സ്ഥലത്തും തെളിവെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട വഴിയെക്കുറിച്ചും ചെന്താമര പൊലീസിനോട് പറഞ്ഞു. കൃത്യത്തിന് ശേഷം വയലിലൂടെയാണ് രക്ഷപ്പെട്ടത്. വീടിന് പിറകിലൂടെ തെങ്ങിന്‍ തോട്ടം വഴി കനാലിനടുത്തേക്ക് പോയി. അതിന്റെ ഓവിനുള്ളില്‍ കിടന്നു. പൊലീസും നാട്ടുകാരും ആദ്യം തിരയുമ്പോള്‍ വയലിന് സമീപം തന്നെയുണ്ടായിരുന്നു. പിന്നീട് കമ്പിവേലി ചാടി രാത്രി മലയിലേക്ക് കയറിപ്പോയെന്നും ചെന്താമര പറഞ്ഞു.

വീടിന് അകത്ത് ആയുധം വെച്ച സ്ഥലവും ചെന്താമര പൊലീസിന് കാണിച്ചു കൊടുത്തു. വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെ ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് മൂന്നുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നാളെ ആയുധം വാങ്ങിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെയോടെ തെളിവെടുപ്പ് പൂര്‍ത്തീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

അതേസമയം തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ ചെന്താമര ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന്, പ്രതിയുടെ വീടിന് തൊട്ട് എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീ പറഞ്ഞു. ചെന്താമരയുടെ ശല്യത്തിനെതിരെ പുഷ്പ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തനിക്ക് നേരെയും ചെന്താമര വധഭീഷണി നടത്തിയിരുന്നതായും പുഷ്പ വെളിപ്പെടുത്തിയിരുന്നു. ഭയമാണെന്നും, ഇനി ഈ നാട്ടില്‍ താമസിക്കാന്‍ പേടിയാണെന്നും, അതിനാല്‍ മാറിത്താമസിക്കാനാണ് തീരുമാനമെന്നും പുഷ്പ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂടിന് ആശ്വാസം; വേനല്‍ മഴ ഇന്നും തുടരും

കേരളത്തില്‍ ഇന്ന് മുതല്‍ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴ ഇന്നും തുടരും. കേരളത്തില്‍ ഇന്ന് മുതല്‍ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതിനിടെ അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്. ഇടുക്കി -മൂന്നാര്‍, കൊല്ലം -കൊട്ടാരക്കര തുടങ്ങിയ ഇടങ്ങളില്‍ യുവി ഇന്‍ഡക്‌സ് ഉയര്‍ന്ന് നില്‍ക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

 

Continue Reading

kerala

സൂരജ് വധക്കേസ്; ശിക്ഷാവിധി ഇന്ന്

sooraj death

Published

on

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്..

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, 12 പ്രതികള്‍ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.

 

 

Continue Reading

kerala

ഓപ്പറേഷന്‍ ഡി ഹണ്ട്: ഇതുവരെ 7539 പേര്‍ പിടിയിലായി

പിടിച്ചെടുത്തത് 3.98 കിലോഗ്രാം എംഡിഎംഎ

Published

on

ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇതുവരെ പിടിയിലായത് 7539 പേര്‍. ഇതില്‍ 7265 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 5328 ഉം എന്‍ ഡി പി എസ് ആക്ടിന് കീഴില്‍ വരുന്ന കേസുകളാണ്. ഡി ഹണ്ടിന്റെ ഭാഗമായി 72980 പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ പരിശോധിച്ചു. 3.98 കിലോഗ്രാം എം ഡി എം എയും 468 . 84 കിലോഗ്രാം കഞ്ചാവുമാണ് ഇതുവരെ പിടിച്ചെടുത്തത്. അതേ സമയം, പരിശോധനയിലൂടെ ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 227 കേസുകളാണ്.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

 

Continue Reading

Trending