Connect with us

india

തിരുമുല്ലൈവയലില്‍ പൂട്ടിയിട്ടിരുന്ന ഫ്‌ളാറ്റില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി; ഡോക്ടര്‍ അറസ്റ്റില്‍

തഞ്ചാവൂര്‍ സ്വദേശികളായ സാമുവലിന്റെയും മകള്‍ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് തിരുമുല്ലൈവയലില്‍ പൂട്ടിയിട്ടിരുന്ന ഫ്‌ളാറ്റില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. തഞ്ചാവൂര്‍ സ്വദേശികളായ സാമുവലിന്റെയും മകള്‍ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് 3 മാസം പഴക്കമുള്ളതായാണ് വിവരം. സംഭവത്തില്‍ കാഞ്ചീപുരം സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു.

കിഡ്നി രോഗിയായിരുന്ന സാമുവലിനെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് അറസ്ഥ്ഥിലായത്. സന്ധ്യ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഈ ഡോക്ടറെ പരിചയപ്പെടുന്നത്. തുടര്‍ന്ന സന്ധ്യയും അച്ഛനും തിരുമുല്ലൈവയലിലേക്ക് എത്തുകയായിരുന്നു.

ഇവര്‍ക്ക് താമസിക്കാനായി ഡോക്ടര്‍ ഫ്‌ലാറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു. ഇയാളുടെ മേല്‍നോട്ടത്തില്‍ സാമുവലിന് ഡയാലിസിസ് ചെയ്തു വന്നിരുന്നത്.
എന്നാല്‍ അച്ഛന്‍ മരിച്ച ദിവസം ഡോക്ടറും സന്ധ്യയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതിയെ ഇയാള്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ നിന്ന് മണം പുറത്തുവരാതിരിക്കാന്‍ ഇയാള്‍ ഫ്‌ളാറ്റിലെ എ സി ഓണ്‍ ചെയ്ത് കെമിക്കലുകള്‍ അടിച്ച് വീട് പൂട്ടിപോവുകയും ചെയ്തു.

എന്നാല്‍ കുറച്ചു ദിവസങ്ങളായി ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയില്‍ സന്ധ്യയുടെയും അച്ഛന്‍ സാമുവലിന്റെയും മൃതദേഹം ഫ്‌ളാറ്റിനകത്ത് കണ്ടെത്തിയത്.

 

 

india

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി

സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു

Published

on

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി. ഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടുമെന്ന് പറഞ്ഞ് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേഷം അയച്ചത്. സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു.

Continue Reading

india

അതിര്‍ത്തിയിലെ പാക് വെടിവെയ്പ്പ്; ജവാന് വീരമൃത്യു

അവിവാഹിതനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ്

Published

on

അതിര്‍ത്തിയിലെ പാക് വെടിവെയ്പ്പില്‍ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായ്കി (27 ) നാണ് വീരമൃത്യു. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയിലെ പാക് വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ന്യൂഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സൈന്യം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അവിവാഹിതനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളി വിദ്യാര്‍ഥി നാഗ്പുരില്‍ അറസ്റ്റില്‍

ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി വിദ്യാര്‍ഥിയെ നാഗ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്.

റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവര്‍ പറയുന്നു.

Continue Reading

Trending