Connect with us

india

വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുർഗാവാഹിനി സ്ഥാപക സാധ്വി ഋതംബരക്ക് പത്മഭൂഷൺ

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് സാധ്വി ഋതംബര.

Published

on

സംഘ്പരിവാര്‍ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ സ്ഥാപകയായ സാധ്വി ഋതംബരക്ക് പത്മഭൂഷണ്‍. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് സാധ്വി ഋതംബര. 2020ല്‍ സിബിഐ ഇവരെ കുറ്റവിമുക്തയാക്കി.

വിദ്വേഷ പ്രസ്താനവകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നേതാവ് കൂടിയാണ് സാധ്വി ഋതംബര. ഹിന്ദു സമൂഹത്തിന്റെ മതപരമായ കേന്ദ്രങ്ങളില്‍ ഹിന്ദുക്കളെ മാത്രമേ കച്ചവടം നടത്താന്‍ അനുവദിക്കാവൂ എന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഋതംബര ആവശ്യപ്പെട്ടിരുന്നു. സനാതന ധര്‍മം പിന്തുടരാത്തവര്‍ വില്‍ക്കുന്ന ഭക്ഷണം വിശ്വസിച്ച് കഴിക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞിരിന്നു.

എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാഷ്ട്രത്തിന് സമര്‍പ്പിക്കണമെന്നും സാധ്വി ഋതംബര ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യ അതിവേഗം ഹിന്ദു രാഷ്ട്രമാകും. മാത്രമല്ല രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണം. എന്നാല്‍ ജനസംഖ്യ സന്തുലിതമാകുമെന്നും 2022ല്‍ സാധ്വി ഋതംബര പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇനി മത്സരത്തിനില്ല; തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിയുമെന്ന് അണ്ണാമലൈ

തമിഴ്‌നാട് ബി.ജെ.പിയില്‍ മത്സരമില്ലെന്നും താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്നും അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Published

on

തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷൻ ആകാൻ ഇല്ലെന്ന് കെ അണ്ണാമലൈ. താന്‍ വീണ്ടും മത്സരത്തിനില്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട് ബി.ജെ.പിയില്‍ മത്സരമില്ലെന്നും താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്നും അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തമിഴ്നാട് ബി.ജെ.പിയില്‍ ഒരു മത്സരവുമില്ല, ഞങ്ങള്‍ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാന്‍ മത്സരത്തിലില്ല. ഞാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിലല്ല,’ അണ്ണാമലൈ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ അധ്യക്ഷന്‍ എടപ്പാടി കെ. പളനിസ്വാമി ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച കഴിഞ്ഞാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്നുമുള്ള അണ്ണാമലൈയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടു-ലീഫ് പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ഇതാണ് രാജിക്ക് കാരണമായതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

india

വഖഫ് ഭേദഗതി ബില്ല്; കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് നേരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

13 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ച പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി.

കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയും മുസ്‌ലിം വിരുദ്ധ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ്.

ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 2024ലെ വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ INC ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും,” ജനറല്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍സ്) ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണഘടനാ തത്വങ്ങള്‍ക്ക് മേലുള്ള എല്ലാ കടന്നാക്രമണങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും രമേശ് പറഞ്ഞു. ”ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, ഇന്ത്യന്‍ ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍, വ്യവസ്ഥകള്‍, കീഴ്വഴക്കങ്ങള്‍ എന്നിവയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ചെറുത്തുനില്‍ക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമം, 2005, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, 2024 എന്നിവയിലെ ഭേദഗതികള്‍ക്കെതിരെ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇതിനകം പരിഗണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചു.

നേരത്തെ ലോക്സഭ ബില്‍ പാസാക്കിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

 

Continue Reading

india

ജബല്‍പൂര്‍ വിഷയം; തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ല: സുരേഷ് ഗോപി

ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി.

Published

on

ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ജബല്‍പൂര്‍ വിഷയത്തില്‍ തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അതേസമയം മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ജബല്‍പൂരിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോടാണ് ചോദിക്കുന്നതെന്ന് സൂക്ഷിച്ച് സംസാരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ബീ കെയര്‍ഫുള്‍. ജബല്‍പൂരില്‍ സംഭവിച്ചതിന് നിയമപരമായി നടപടി എടുക്കും. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സൗകര്യമില്ല – അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending