Connect with us

kerala

എ.കെ. ബാലന്റെ പ്രസ്താവന വെള്ളം തിളയ്ക്കുന്നതിന് മുൻപ് അരിയിട്ട പോലെ; വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സമ്മേളനം

‘സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും’ എന്ന പരാമർശം വെള്ളം തിളക്കുംമുമ്പ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം.

Published

on

പാലക്കാട് ജില്ല സമ്മേളനത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന് വിമർശനം. ബി.ജെ.പി നേതാവായിരുന്ന സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ എ.കെ. ബാലൻ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ് രൂക്ഷ വിമർശനമുയർന്നത്.

‘സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും’ എന്ന പരാമർശം വെള്ളം തിളക്കുംമുമ്പ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം.

ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽതന്നെ ഇകഴ്ത്തിക്കാട്ടുന്നതായി ഈ പരാമർശങ്ങൾ. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നുപോകരുതെന്നും ജില്ല സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ അഭിപ്രായമുയർന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ചിഹ്നം നഷ്ടമാകുമെന്നും ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിക്കുകയെന്നുമായിരുന്നു ബാലന്റെ പരാമർശം.

പാർട്ടി നടപടി നേരിട്ട മുൻ എം.എൽ.എ പി.കെ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ശശിയെ മാറ്റാത്തത് ശരിയായില്ലെന്നും പ്രതിനിധികൾ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം: സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം: വി.ഡി സതീശന്‍

തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Published

on

നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേരളത്തിലെ മനസാക്ഷി തുഷാര്‍ ഗാന്ധിക്കൊപ്പമാണെന്നും ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ് തുഷാര്‍ ഗാന്ധിയെ അപമാനിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രതികരിച്ചു. ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയെ തമസ്‌കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനച്ഛാദനം ചെയ്ത് തുഷാര്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാര്‍ ഗാന്ധിയെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെങ്കിലും വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ തുഷാര്‍ ഗാന്ധി, നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു. ഗാന്ധിജി കീ ജയ് എന്ന് വിളിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്.

 

Continue Reading

kerala

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; സ്രവം പരിശോധനക്കയച്ചു

സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ അയച്ചത്.

Published

on

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. ചത്ത വവ്വാലുകളുടെ സ്രവം പരിശോധനക്കയച്ചു. സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ അയച്ചത്. തിരുവാലിയിലെ പൂന്തോട്ടം എന്ന സ്ഥലത്തെ കാഞ്ഞിരമരത്തിലാണ് 15 വവ്വാലുകള്‍ ചത്തത്.

അതേസമയം, വവ്വാലുകള്‍ ചത്തത് കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം തിരുവാലിയില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പും വനംവകുപ്പും പ്രദേശത്ത് പരിശോധന നടത്തിയത്.

സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് എന്നാണ് സൂചന. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

 

 

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; കട ബാധ്യത മകനെ ഏല്‍പ്പിച്ചിട്ടില്ല, തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു; അഫാന്റെ പിതാവ്

വീട് വിറ്റതും അഫാന്‍
മുന്‍കൈയെടുത്താണെന്നും പിതാവ് പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവിന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍. കുടുബത്തിന്റെ കട ബാധ്യത മകനെ ഏല്‍പ്പിച്ചിട്ടില്ലെന്നും തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നെന്നും വീട് വിറ്റതും അവന്‍ മുന്‍കൈയെടുത്താണെന്നും പിതാവ് പറഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നായിരുന്നു അഫാന്റെ പിതാവിന്റെ പ്രതികരണം.

ഭാര്യ ഷെമിയുടെ ചികിത്സ തുടരുകയാണെന്നും അതിനാല്‍ വിദേശത്തേക്ക് തനിക്ക് തിരിച്ച് പോകാന്‍ കഴിയില്ലായെന്നും പിതാവ് റഹീം പറയുന്നു. ഭാര്യയെ തനിച്ചാക്കി പോകാന്‍ കഴിയില്ലെന്നും വാടക വീടെടുക്കാന്‍ പോലും സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്ക് മറ്റു വഴിയില്ലെന്നും നാട്ടില്‍ എന്തെങ്കിലും ജോലി നോക്കണമെന്നും അഫാന്റെ പിതാവ് പറഞ്ഞു.

അതേസമയം സെന്‍ട്രല്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അതെല്ലാം അഫാനെ സമ്മര്‍ദ്ധത്തിലാക്കിയിരിക്കാമെന്നും റഹീം പറഞ്ഞു. ഷെമി ഇപ്പോഴും കട്ടിലില്‍ നിന്ന് വീണതാണെന്ന വാക്കില്‍ ഉറച്ചു നില്‍കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

 

Continue Reading

Trending