Connect with us

kerala

ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ; സ്വാഭാവികമരണമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ്

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം

Published

on

ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും. ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.

അതേസമയം വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോള്‍ കണ്ടത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.

kerala

തൃശൂര്‍ പെരുമ്പിലാവില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

അകത്ത് ജീവനക്കാര്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം

Published

on

തൃശൂര്‍: പെരുമ്പിലാവ് അക്കിക്കാവില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തിയ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് കുന്നംകുളം- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഗതാഗത തടസമുണ്ടായി.

സംസ്ഥാനപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ സ്ഥാപനം അടച്ചതിന് ശേഷമാണ് അപകടമുണ്ടായത്. അകത്ത് ജീവനക്കാര്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകം; പ്രതി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ളയാള്‍

സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍

Published

on

എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ അയല്‍വാസി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളാണെന്നും സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ചേന്ദമംഗലം കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മകന്‍ ജിതിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നണ് പ്രാഥമികനിഗമനം. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജിതിന്റെ ബൈക്കിലാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഗള്‍ഫിലായിരുന്ന ജിതിന്‍ രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.

Continue Reading

kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടം; ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു

ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്

Published

on

തൃശൂര്‍ ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു. ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്.

കബീറിന്റെ സഹോദരിക്കൊപ്പം ഭാരതപ്പുഴ കാണാനെത്തിയതായിരുന്നു കുടുംബം. കുട്ടികള്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ പിന്നാലെ പോയ കബീറും ഷാഹിനയും ഒഴുക്കില്‍പെടുകയായിരുന്നു. പുഴയില്‍ ഇതേ സ്ഥലത്ത് ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം ഷാഹിനയെയാണ് പുറത്തെടുത്തത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പിന്നാലെ കബീറിനെയും രണ്ടുകുട്ടികളെയും കണ്ടെത്തുകയായിരുന്നു. പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണതായി ദൃക്സാക്ഷികള്‍ പറയുന്നു. നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ ഈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നു.

 

Continue Reading

Trending