Connect with us

kerala

റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് ജി. സുധാകരൻ; ‘എല്ലാവരും ഗതാഗത നിയമങ്ങൾ അനുസരിക്കണം

വിരമിച്ച സഹകരണ ബാങ്ക് ജീവനക്കാരുടെ സമര പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പാര്‍ട്ടിക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Published

on

റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് സി.പി.എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. വിരമിച്ച സഹകരണ ബാങ്ക് ജീവനക്കാരുടെ സമര പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പാര്‍ട്ടിക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഗതാഗത തടസമില്ലാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കാനെന്നും എല്ലാവരും ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ആലപ്പുഴ മേല്‍പാലത്തിന്റെ വളരെ മുമ്പ് അനുവദിച്ചതെങ്കിലും നിര്‍മാണം നടത്തിയത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്. പാലം അനുവദിച്ച ആളുടെ പേര് കേരളത്തിലെ വലിയ പത്രത്തില്‍ വന്നുവെങ്കിലും നിര്‍മിച്ച തന്റെ പേരില്ലായിരുന്നു. മേല്‍പാലത്തിനായി മുഴുവന്‍ പണവും നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി.

പെന്‍ഷന്‍ നല്‍കണമെന്ന് എം.വി രാഘവന്‍ എഴുതിവെച്ചിരുന്നു, എന്നാല്‍ നല്‍കിയിരുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനം പോലെ രാഷ്ട്രീയത്തിലും വിരമിക്കല്‍ ഉണ്ടെന്നും എന്നാല്‍, പെന്‍ഷനും ഗ്രാറ്റുവിറ്റിയുമില്ലെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടം; ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു

ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്

Published

on

തൃശൂര്‍ ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു. ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്.

കബീറിന്റെ സഹോദരിക്കൊപ്പം ഭാരതപ്പുഴ കാണാനെത്തിയതായിരുന്നു കുടുംബം. കുട്ടികള്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ പിന്നാലെ പോയ കബീറും ഷാഹിനയും ഒഴുക്കില്‍പെടുകയായിരുന്നു. പുഴയില്‍ ഇതേ സ്ഥലത്ത് ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം ഷാഹിനയെയാണ് പുറത്തെടുത്തത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പിന്നാലെ കബീറിനെയും രണ്ടുകുട്ടികളെയും കണ്ടെത്തുകയായിരുന്നു. പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണതായി ദൃക്സാക്ഷികള്‍ പറയുന്നു. നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ ഈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നു.

 

Continue Reading

kerala

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്ത് ഹൈകോടതിയില്‍ ഹരജി നല്‍കി

2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ തനിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത്

Published

on

കൊച്ചി: ലൈംഗികാതിക്രമത്തില്‍ നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈകോടതിയില്‍ ഹരജി നല്‍കി. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ തനിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹരജിയില്‍ പറയുന്നു.

ഹോട്ടല്‍ മുറിയില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്ന ബംഗാളി നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്ലസ് ടു വിദ്യാര്‍ഥിനി ആയിരിക്കെ 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. എന്നാല്‍, താന്‍ ഇരയാണെന്നായിരുന്നു ആരോപണങ്ങളോട് രഞ്ജിത്തിന്റെ പ്രതികരണം. പിന്നാലെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.

Continue Reading

kerala

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; അയല്‍വാസി പിടിയില്‍

ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്

Published

on

എറണാകുളം: ചേന്ദമംഗലത്ത് അയല്‍വാസി ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. ജിതിന്‍, വേണു, ഉഷ(62),മകള്‍ വിനീഷ(32) എന്നിവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ അയല്‍വാസിയായ ചേന്ദമംഗലം സ്വദേശി റിതു ജയനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ ജിതിന്‍ ഒഴികെ മൂന്നുപേരും പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതര പരിക്കുകളോടെ ജിതിന്‍ ചികിത്സയില്‍ തുടരുകയാണ്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

Trending