Connect with us

india

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഷ്ണോയ് സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറന്‍സ് ബിഷ്ണോയ്-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍.

Published

on

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറന്‍സ് ബിഷ്ണോയ്-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ഗുണ്ട സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ബല്‍രാജ് സിംഗ്, പവന്‍ കുമാര്‍ എന്നിവര്‍ നഗരത്തിലുള്ളതായി സൂചന ലഭിച്ചിരുന്നു. സംശയത്തെ തുടര്‍ന്ന് ഒരു കാര്‍ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ബല്‍രാജ് സിംഗ് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബല്‍രാജ് സിങ്ങിന് പരിക്കേറ്റു.

പിന്നാലെ രണ്ടാം പ്രതിയായ പവന്‍ കുമാര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ഇവരില്‍ നിന്ന് നാലു പിസ്റ്റളുകളും നിരവധി വെടിയുണ്ടകളും ഒരു കാറും കണ്ടെടുത്തായി പൊലീസ് പറഞ്ഞു.

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകവും ബോളിവുഡ് താരം സല്‍മാന്‍ ഖാനു നേരെയുള്ള വധശ്രമവും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ലോറന്‍സ് ബിഷ്‌ണോയി സംഘം.

 

india

സാംബയില്‍ നുഴഞ്ഞുകയറ്റശ്രമം നടത്തിയ ഏഴ് ഭീകകരെ വധിച്ചതായി ബിഎസ്എഫ്; ദൃശ്യങ്ങള്‍ പുറത്ത്

ഇന്നലെ രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതെന്നും ബിഎസ്എഫ് ജമ്മു എക്‌സിലൂടെ അറിയച്ചു

Published

on

ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം നടത്തിയ ഏഴ് ഭീകകരെ വധിച്ചതായി ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇന്നലെ രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതെന്നും ബിഎസ്എഫ് ജമ്മു എക്‌സിലൂടെ അറിയച്ചു.

അതേസമയം, നിലവിലെ സാഹചര്യം പരിഗണിച്ച് ജമ്മു കശ്മീരില്‍ നിന്ന് മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യ-പാക് സംഘര്‍ഷം പരിഗണിച്ചാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ജമ്മു, ഉധംപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് പ്രത്യേകത ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. അതിനിടെ ഷെല്ലാക്രമത്തില്‍ ഉറിയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

Continue Reading

india

പാകിസ്താന് സാമ്പത്തികമായും പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യ; ഐഎംഎഫ്, എഫ്എടിഎഫ് സഹായങ്ങള്‍ തടയാന്‍ നീക്കം

അന്താരാഷ്ട്ര നാണയ നിധി നിന്ന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ എടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയും ഇന്ത്യ എതിര്‍ക്കും

Published

on

സൈനിക നടപടിക്ക് പിന്നാലെ ഐഎംഎഫ് സഹായങ്ങള്‍ പാകിസ്താന് നല്‍കുന്നത് തടയാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ. അതോടൊപ്പം, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്.

പാകിസ്ഥാനിനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും. കൂടാതെ അന്താരാഷ്ട്ര നാണയ നിധി നിന്ന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ എടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയും ഇന്ത്യ എതിര്‍ക്കും. പാകിസ്താന് വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ള ഐഎംഎഫ് പോലുള്ള സാമ്പത്തിക സഹായങ്ങള്‍ പാകിസ്താന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

Continue Reading

india

ഉത്തരാഖണ്ഡില്‍ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.

Published

on

ഉത്തരാഖണ്ഡില്‍ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി സംസ്ഥാനസര്‍ക്കാര്‍. ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.

ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ. ആര്‍. രാജേഷ് കുമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച്, ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും എല്ലാ ആശുപത്രികളിലും 12000 കിടക്കകള്‍ സജ്ജമാക്കാനും എല്ലാ ഐസിയുവുകളും വെന്റിലേറ്ററുകളും ക്രമീകരിക്കാനും നിര്‍ദേശം നല്‍കി.

ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചണ്ഡീഗഡിലും ജാഗ്രത തുടരുകയാണ്. അപായ സൈറണ്‍ മുഴങ്ങിയതായാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സൈന്യത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Continue Reading

Trending