Connect with us

india

യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡന്റ്‌ അ​ഡ്വ. ഷി​ബു മീ​രാ​ൻ നാളെ യാം​ബു​വി​ൽ

Published

on

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റും ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ നി​യ​മ​കാ​ര്യ​ങ്ങ​ളി​ൽ ആ​ക്ടി​വി​സ്റ്റു​മാ​യ അ​ഡ്വ. ഷി​ബു മീ​രാ​ൻ വെ​ള്ളി​യാ​ഴ്ച യാം​ബു​വി​ൽ ‘സ​മ​കാ​ലി​ക കേ​ര​ള രാ​ഷ്ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എം.​സി.​സി ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ ‘ഗോ​ൾ​ഡ​ൻ അ​ച്ചീ​വ്‌​മെൻറ്​ അ​വാ​ർ​ഡ് ദു​ബൈ-​കേ​ര​ള 2024’ നേ​ടി​യ യാം​ബു​വി​ലെ സി​റാ​ജ് മു​സ്‌​ലി​യാ​ര​ക​ത്തി​നെ ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

india

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

Published

on

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

ഈ മാസം ആദ്യം വിരമിച്ച ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് വിനോദ് ചന്ദ്രൻ നിയമിതനായത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ. കേരളത്തിൽ നിയമബിരുദം നേടിയ ജസ്റ്റിസ് 1991 ലാണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. നികുതിയിലും പൊതു നിയമത്തിലും വിദഗ്ധനായ അദ്ദേഹം 2007 മുതല്‍ 2011 വരെ കേരള സർക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായും (ടാക്‌സ്) സേവനമനുഷ്ഠിച്ചു.

Continue Reading

india

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; സുരക്ഷാ വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ടസമിതി

നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.

Published

on

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനെ സമിതിയുടെ അധ്യക്ഷനായും നിയമിച്ചു. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.

ഏഴ് അംഗങ്ങളാണ് മേൽനോട്ട സമിതിയിലുണ്ടാകുക. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പ് ചെയർമാൻ എന്നിവർ സമിതിയിലെ അംഗങ്ങളായിരിക്കും.

മുമ്പ് ജല കമ്മീഷൻ അധ്യക്ഷനായിരുന്നു മേൽനോട്ട സമിതിയുടെ ചെയർമാൻ. എന്നാൽ ഇത് മാറ്റി ദേശീയ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാനെ അധ്യക്ഷനാക്കുകയായിരുന്നു.

അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിഷയം ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് കേന്ദ്ര ജലകമ്മീഷൻ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് സർക്കാർ നടപടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് 2021ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഇപ്പോള്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൈമാറിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ കേരളം മുമ്പ് പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഷ്ണോയ് സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറന്‍സ് ബിഷ്ണോയ്-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍.

Published

on

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറന്‍സ് ബിഷ്ണോയ്-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ഗുണ്ട സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ബല്‍രാജ് സിംഗ്, പവന്‍ കുമാര്‍ എന്നിവര്‍ നഗരത്തിലുള്ളതായി സൂചന ലഭിച്ചിരുന്നു. സംശയത്തെ തുടര്‍ന്ന് ഒരു കാര്‍ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ബല്‍രാജ് സിംഗ് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബല്‍രാജ് സിങ്ങിന് പരിക്കേറ്റു.

പിന്നാലെ രണ്ടാം പ്രതിയായ പവന്‍ കുമാര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ഇവരില്‍ നിന്ന് നാലു പിസ്റ്റളുകളും നിരവധി വെടിയുണ്ടകളും ഒരു കാറും കണ്ടെടുത്തായി പൊലീസ് പറഞ്ഞു.

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകവും ബോളിവുഡ് താരം സല്‍മാന്‍ ഖാനു നേരെയുള്ള വധശ്രമവും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ലോറന്‍സ് ബിഷ്‌ണോയി സംഘം.

 

Continue Reading

Trending