Connect with us

kerala

നെയ്യാറ്റിന്‍കര സമാധി; കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടത്തി

കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.

Published

on

നെയ്യാറ്റിന്‍കരയിലെ സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം അടക്കിയ കല്ലറയുടെ സ്ലാബ് ഇന്ന് പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.

കോടതി ഇടപെടലിന്റെ കാരണമാണ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൊലീസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിച്ചത്. ഗോപന്റെ കുടുംബം സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

വിവാദങ്ങള്‍ക്കിടയിലും ഇന്നലെ രാത്രിയും സമാധി സ്ഥലത്ത് മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു. അന്വേഷണം തടയാന്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. ആര്‍.ഡി.ഒ നിര്‍ദേശിച്ചാല്‍ കല്ലറ പൊളിച്ച് ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയവ പൂര്‍ത്തിയാക്കുമെന്ന് റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ പറഞ്ഞിരുന്നു.

മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള കലാമണ്ഡലം ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍

നേരത്തെ പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ രംഗത്തുവന്നിരുന്നു.

Published

on

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ കയറും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ആര്‍ എല്‍ വി രാമകൃഷ്ണന് നിയമനം കിട്ടിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത്.

കലാമണ്ഡലത്തിന്റെ അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ആര്‍ എല്‍ വി രാമകൃഷ്ണന് കഴിയുകയും ഇതോടെ ജോലി നേടാനും കഴിഞ്ഞു. നേരത്തെ പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ രംഗത്തുവന്നിരുന്നു. എന്നാല്‍ വിഷയം വന്‍ വിവാദമാവുകയാണ് ഉണ്ടായത്. ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണ നല്‍കി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

 

 

Continue Reading

kerala

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; കണ്ണൂരില്‍ കൈക്കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം

22 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

കണ്ണൂരില്‍ വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ആരോഗ്യനില ഗുരുതരം. കണ്ണൂര്‍ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് അപസ്മാരമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. കുറച്ച് സമയം എടുത്തതിനു ശേഷമാണ് സ്വാഭാവിക നിലയിലേക്ക് കുഞ്ഞ് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയില്‍ വലിയ പടക്കം പൊട്ടിച്ചു.

അപസ്മാരത്തെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രണ്ട് ദിവസങ്ങളിലായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ നഷ്ടെപ്പെട്ടന്നാണ് ആദ്യം കരുതിയതെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും സമീപവാസികള്‍ കേട്ടില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

 

Continue Reading

kerala

പട്ടാമ്പിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

. ബൈക്ക് യാത്രക്കാരനായ പൊയിലൂർ സ്വദേശി തഴത്തെതിൽ മുഹമ്മദലിയുടെ മകൻ 21 വയസുകാരനായ അമീനാണ് മരിച്ചത്.

Published

on

പട്ടാമ്പി വാടാനാംകുറുശ്ശിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ പൊയിലൂർ സ്വദേശി തഴത്തെതിൽ മുഹമ്മദലിയുടെ മകൻ 21 വയസുകാരനായ അമീനാണ് മരിച്ചത്. പട്ടാമ്പി കുളപ്പുള്ളി പാതയിൽ വാടാനംകുറുശ്ശി വില്ലേജ് പരിസരത്ത്  രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്.

വാടാനംകുറുശ്ശിയിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഓങ്ങല്ലൂരിലെ പലചരക്ക് കടയിലെ ജീവനക്കാരനാണ് അമീൻ.

രാവിലെ കടയിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ അമീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

Trending