Connect with us

News

ഒരിടവേളക്ക് ശേഷം മഴ വീണ്ടും വരുന്നു; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ കനക്കും

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

Published

on

സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തമിഴ്‌നാട് തീരങ്ങളില്‍ ഇന്ന് വൈകീട്ട് 05.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.

Published

on

മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026 മെയ് വരെയുള്ള കരാറാണ് ക്ലബുമായി താരം ഒപ്പുവച്ചത്. ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമ്പോള്‍ യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്ത് മുപ്പതുകാരനായ ഈ താരത്തിനുണ്ട്.

മോണ്ടെനെഗ്രന്‍ ക്ലബായ എഫ്.കെ മോഗ്രനിലൂടെ 2011ലാണ്് താരം തന്റെ വരവ് അറിയിക്കുന്നത്. ഇതുവരെ താരം തന്റെ കരിയറില്‍ 10 ഗോളുകളും നേടിയിട്ടുണ്ട്. അണ്ടര്‍ 19, അണ്ടര്‍ 21, സീനിയര്‍ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്.

പ്രതിരോധ നിരയിലെ മികച്ച പ്രകടനം, ടാക്ടിക്കല്‍ അവയര്‍നെസ്സ്, ഏരിയല്‍ എബിലിറ്റി എന്നിവയെല്ലാം വിശകലനം ചെയ്താണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എടുത്തിരിക്കുന്നത്.

മധ്യനിര നിയന്ത്രിക്കുന്നതിലെ മികവ് ടീമിന് ഏറെ പ്രയോജനപ്പെടുമെന്ന്് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. താരത്തിന്റെ മികച്ച പ്രകടനം കാണാന്‍ ആകാംഷയിലാണെന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബില്‍ ചേരാനായതില്‍ വളരെ സന്തോഷമുള്ളതായി ദൂസാന്‍ ലഗാറ്റോര്‍ വ്യക്തമാക്കി.

 

Continue Reading

kerala

കോട്ടയത്ത് 85കാരിയെ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇല്ലിക്കല്‍ വലിയ കാട്ടില്‍ അമ്മിണിയെ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം ഏന്തയാറില്‍ 85കാരിയെ വീടിനു സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇല്ലിക്കല്‍ വലിയ കാട്ടില്‍ അമ്മിണിയെ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാകാം ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മുണ്ടക്കയം പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരിച്ച അമ്മിണി മനോവിഷമത്തിന്‍ ആയിരുന്നതായി പൊലീസ് പറയുന്നു.

 

 

Continue Reading

kerala

13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കം

മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഇസ്‌ലാം: ലളിതം, സുന്ദരം എന്ന പ്രമേയത്തില്‍ 13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കമായി. മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫെസ്റ്റിലൂടെ ഇസ്‌ലാമിന്റെ മനോഹരമായ ആശയാദര്‍ശങ്ങള്‍ പൊതുജനങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ് സി.ഐ.സി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇസ്‌ലാമിക മത ധാര്‍മിക പ്രബോധന പ്രവര്‍ത്തനങ്ങളും മാനവിക മൂല്യങ്ങളും കാലോചിതമായി നടത്താന്‍ പ്രാപ്തരായ പണ്ഡിതന്മാരും പണ്ഡിതകളും സനദ് സ്വീകരിക്കും. രാജ്യത്തെ നന്മയുടെ പാതയില്‍ മുന്നോട്ട് നയിക്കാന്‍ ഈ കൂട്ടത്തിന് സാധിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Continue Reading

Trending