Connect with us

GULF

അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു

Published

on

റിയാദ്​: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ്​ കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.

ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്.

പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തി​ന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന്​​ നടന്നത്​.

GULF

‘മലപ്പുറം പെരുമ’; ലൈവ് കുക്കറി ഷോയുടെ പോസ്റ്റര്‍ പ്രകാശനം നടത്തി

Published

on

മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫെബ്രുവരി 14 ന് ബറക ഹല്‍ബാന്‍ ഫാമില്‍ സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ പരിപാടികളിലൊന്നായ ലൈവ് കുക്കറി ഷോയുടെ പോസ്റ്റര്‍ പ്രകാശനം ഷാഹി ഫുഡ്‌സ് എം.ഡി. അഷ്റഫ് നിര്‍വഹിച്ചു. മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ല നേതാക്കളായ നജീബ് കുനിയില്‍, നജ്മുദീന്‍ മങ്കട, റാഷിദ് പൊന്നാനി, ഫിറോസ് പരപ്പനങ്ങാടി, സുഹൈല്‍ എടപ്പാള്‍, സഫീര്‍, കോട്ടക്കല്‍, നൗഷാദ് തിരൂര്‍, അഷ്റഫലി ഒതുക്കുങ്ങല്‍, സി.വി.എം ബാവ വേങ്ങര, ഷാഹി ഫുഡ്‌സ് പ്രതിനിധികളായ അബൂബക്കര്‍ പൊന്നാനി,എം എസ് ബദര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

GULF

കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

Published

on

കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ വാ​വ​ക്കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് താ​മ​ര​ക്കു​ളം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ എ​ട​വ​ന​ക്കാ​ട്, നാ​സ​റു​ദ്ദീ​ൻ വേ​ല​ഞ്ചി​റ, നൗ​ഷാ​ദ് പാ​നൂ​ർ, അ​ന​സ് പെ​രു​മ്പാ​വൂ​ർ, സെ​യ്തു മു​ഹ​മ്മ​ദ് അ​ൽ കാ​ശി​ഫി, റ​സാ​ഖ് കാ​ഞ്ഞി​ര​പ്പ​ള്ളി, ഫൈ​സ​ൽ, അ​ശോ​ക് കു​മാ​ർ, ഉ​നൈ​സ് തൃ​ക്കു​ന്ന​പ്പു​ഴ, നി​സാ​റു​ദ്ദീ​ൻ കൊ​ല്ലം, ജാ​ബി​ർ മ​ടി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്​ അ​ബ്ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: ന​സീ​ർ വാ​വ​ക്കു​ഞ്ഞ് (ചെ​യ​ർ), അ​ന​സ് അ​രി​മ്പാ​ശ്ശേ​രി (പ്ര​സി), നാ​സ​റു​ദ്ദീ​ൻ വേ​ല​ഞ്ചി​റ (ജ​ന സെ​ക്ര), എ​ൻ​ജി​നീ​യ​ർ അ​സ്ഗ​ർ അ​ലി (ട്ര​ഷ), റ​സാ​ഖ് കാ​ഞ്ഞി​ര​പ്പ​ള്ളി, നൗ​ഷാ​ദ് പാ​നൂ​ർ, നി​സാ​റു​ദ്ദീ​ൻ കൊ​ല്ലം, ഹ​നീ​ഫ ക​യ്പ്പ​മം​ഗ​ലം (വൈ​സ് പ്ര​സി), ഫൈ​സ​ൽ പ​ല്ലാ​രി​മം​ഗ​ലം, ഹി​ജാ​സ് കൊ​ച്ചി, മു​ഹ​മ്മ​ദ​ലി വാ​ടാ​ന​പ്പ​ള്ളി, ഉ​വൈ​സ് ഉ​സ്മാ​ൻ തൃ​ക്കു​ന്ന​പ്പു​ഴ (ജോ ​സെ​ക്ര), ഷ​റ​ഫു​ദ്ദീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ, നാ​സ​ർ എ​ട​വ​ന​ക്കാ​ട്, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, റ​ഷീ​ദ് ചാ​മ​ക്കാ​ട്, സെ​യ്ദു മു​ഹ​മ്മ​ദ് അ​ൽ കാ​ശി​ഫി, ജാ​ബി​ർ മ​ടി​യൂ​ർ, ന​ദീ​ർ പാ​നൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Continue Reading

GULF

ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പിട്ട് ഇന്ത്യ; ക്വാട്ടയിൽ മാറ്റമില്ല

10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല

Published

on

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല.

ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

Continue Reading

Trending