Connect with us

kerala

നെയ്യാറ്റിന്‍കര സമാധി കേസ്; കല്ലറ ഇന്ന് പൊളിക്കില്ല, അനിശ്ചിതത്വം തുടരുന്നു

കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. സംഭവത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗോപന്‍ സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ സമാധി പൊളിക്കാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ.

പ്രദേശത്തെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിശേധങ്ങള്‍ പരിഗണിച്ച് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. വിഷയത്തില്‍ ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം പുറത്തിറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച് ഒളിവിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

ഒരാഴ്ചയായി പ്രതി ഒളിവിലായിരുന്നു.

Published

on

പുത്തന്‍വേലിക്കരയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ബി കെ സുബ്രഹ്മണ്യന്‍ പൊലീസ് പിടിയില്‍. ചെങ്ങമനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ചയായി പ്രതി ഒളിവിലായിരുന്നു. ഈ മാസം 15 നായിരുന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

സി.പി.എം നേതാവായിരുന്ന ഇയാളെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. കേസ് എടുത്തതിന് പിന്നാലെ ബി കെ സുബ്രഹ്മണ്യന്‍ ഒളിവില്‍ പോകുകയായിരുന്നു.

ജനുവരി 12 ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുഞ്ഞ് പെട്ടെന്ന് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചില്‍ പാട് കണ്ടെത്തി.

കുഞ്ഞിന് മൂത്രമൊഴിക്കാന്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോള്‍ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.

തുടര്‍ന്ന് ജനുവരി 15ന് പൊലീസില്‍ കേസ് നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കുട്ടിക്ക് പീഡനമേറ്റ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ സിഡബ്ല്യൂസിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പാര്‍ട്ടിയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നും സഹായം നല്‍കുന്നതെന്നും മാതാപിതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കൊന്ന് കളയുമെന്നടക്കമുള്ള ഭീഷണി പ്രതിയുടെ മക്കള്‍ മുഴക്കിയെന്നും കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആരോപിച്ചു.

Continue Reading

kerala

പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ സംഭവം; വിദ്യാര്‍ഥി മാപ്പുചോദിച്ചു, സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചേക്കും

താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ പറഞ്ഞു

Published

on

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥി മാപ്പുചോദിച്ചു. വിദ്യാര്‍ഥിയോട് ക്ഷമിച്ചുവെന്ന് അതികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടാകില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്ലാസിലേക്ക് കൊണ്ടുവന്ന മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് പാലക്കാട് ആനക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവന്നതുള്‍പ്പെടെ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, അധ്യാപകര്‍ പകര്‍ത്തിയ ദൃശ്യം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ പറഞ്ഞു. താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും മാപ്പുപറഞ്ഞതോടെ അത്തരം അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്ന് പ്രിന്‍സിപ്പലും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Continue Reading

kerala

മതം പറയാനുള്ള അവകാശം ഭരണഘടനാപരം: പി.എം.എ സലാം

വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നതിനെ സിപിഎം തടയുകയായിരുന്നു.

Published

on

മതപണ്ഡിതർ മതം പറയുമ്പോൾ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്നും മതം പറയാനുള്ള അവകാശം ഭരണഘടന നൽകുന്നതാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണ്. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നതിനെ സിപിഎം തടയുകയായിരുന്നു. മാർക്‌സിസ്റ്റ് പാർട്ടി എന്നും സ്ത്രീകൾക്ക് എതിരാണ് എന്നതിന് തെളിവാണിത്. -അദ്ദേഹം പറഞ്ഞു.

Continue Reading

Trending