Connect with us

kerala

മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് താന്‍ അന്നേ പറഞ്ഞതായിരുന്നു-പി.വി. അന്‍വറിന്റെ മാപ്പിനെ കുറിച്ച് വി.ഡി. സതീശന്‍

അന്‍വര്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും സി.പി.എമ്മിലെ തന്നെ ചില നേതാക്കളാണുള്ളത്

Published

on

കല്‍പറ്റ: പി വി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തനിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച അന്‍വറിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് താന്‍ അന്നേ പറഞ്ഞതാണെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. 150 കോടി കൈക്കൂലി വാങ്ങിയെന്ന് സതീശനെതിരെ ആരോപിച്ചത് പി. ശശി പറഞ്ഞിട്ടാണെന്നും അതിന്റെ പേരില്‍ സതീശന്‍ നേരിട്ട മാനഹാനിക്കും വിഷമത്തിനും മാപ്പുപറയുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ വെച്ചായിരുന്നു പരസ്യമായി മാപ്പ് പറഞ്ഞത്.

‘പ്രതിപക്ഷ നേതാവായ എനിക്കെതിരെ മുഖ്യമന്ത്രി അറിയാതെ ഒരു ഭരണകക്ഷി നേതാവ് ഇത്തരം ആരോപണം ഉന്നയിക്കില്ലെന്ന് ഉറപ്പാണ്. ഇക്കാര്യം ഞാന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അന്‍വര്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും സി.പി.എമ്മിലെ തന്നെ ചില നേതാക്കളാണുള്ളത്. പിണറായി നിലപാട് കടുപ്പിച്ചപ്പോള്‍ അന്‍വറിന്റെ പിന്നിലുണ്ടായിരുന്ന സി.പി.എം നേതാക്കള്‍ ഓടി ഷെഡില്‍ കയറി എന്നുമാത്രം’ -വി.ഡി. സതീശന്‍ പറഞ്ഞു.

 

kerala

പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Published

on

പോക്‌സോ കേസില്‍ നടനും ഹാസ്യതാരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

നാല് വയസ്സു പ്രായമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്.

കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

 

Continue Reading

kerala

കലൂര്‍ സ്റ്റേഡിയം പരിപാടി; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജിസിഡിഎയുടെ കാരണംകാണിക്കല്‍ നോട്ടീസ്

മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Published

on

കലൂര്‍ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടു കൊടുക്കരുതെന്ന നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൃദംഗവിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതിനാലാണ് നോട്ടീസ്.
നൃത്തപരിപാടിയുടെ അലോട്ട്‌മെന്റ് ഫയലില്‍ നിന്നും രേഖകളുടെ കളര്‍ ഫോട്ടോകള്‍ ദൃശ്യമാധ്യമങ്ങളില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരിശോധന നടത്താതെ കലൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യാനും ജിസിഡിഎ തീരുമാനിച്ചിരുന്നു. പക്ഷേ ഇതുവരെ നടപ്പാക്കിയിട്ടില്ല.

Continue Reading

kerala

ഉണ്ണി മുകുന്ദന്‍ ‘അമ്മ’ ട്രഷറര്‍ സ്ഥാനം രാജിവെച്ചു

ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.

Published

on

ഉണ്ണി മുകുന്ദന്‍ മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.

‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ ട്രഷറര്‍ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ പദവിയില്‍ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’ -ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് നടന്‍ രാജി വെക്കുന്നത്. നിലവില്‍ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. ഉണ്ണി മുകുന്ദനു മുമ്പ് സിദ്ദിഖ് ആയിരുന്നു ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദന്‍.

 

Continue Reading

Trending