Connect with us

kerala

പാചക വാതക ടാങ്കര്‍ മറിഞ്ഞ് അപകടം; പരിഭ്രാന്തരായി നാട്ടുകാര്‍

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടണ്‍ വാതകമടങ്ങിയ ടാങ്കറാണ് മറിഞ്ഞത്

Published

on

കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. നിലവില്‍ ടാങ്കറിന് ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടണ്‍ വാതകമടങ്ങിയ ടാങ്കറാണ് മറിഞ്ഞത്. ദേശീയപാതയില്‍ നിന്നും വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറയുന്നു. ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്.

കായംകുളത്തുനിന്നും അഗ്‌നിരക്ഷാ സേനായുടെ രണ്ട് യൂനിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്ത് എത്തിയിട്ടുണ്ട്. പാരിപ്പള്ളി ഐ.ഒ.സിയില്‍ വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

kerala

‘പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം; ഹണി റോസിനെ വിമര്‍ശിക്കാന്‍ പാടില്ലേ’: രാഹുല്‍ ഈശ്വര്‍

Published

on

തിരുവനന്തപുരം: നടി ഹണി റോസ് നല്‍കിയ അപകീര്‍ത്തി പരാതിയില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള നിലപാടും പോരാട്ടവുമാണ് താന്‍ നടത്തുന്നതെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏത് കേസ് വന്നാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. സ്ത്രീകളുടെ പിന്തുണയ്ക്ക് നന്ദി. ഹണിറോസിനെ വിമര്‍ശിക്കരുതെന്ന് പറയുന്നതില്‍ ന്യായമില്ല. ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം തെറ്റാണെന്നും മാപ്പ് പറയണമെന്നും ആദ്യം പറഞ്ഞയാളാണ് താനെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ബോബി ചെമ്മണ്ണൂര്‍. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ നന്മകള്‍കൊണ്ട് നമ്മള്‍ അദ്ദേഹത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നാടിനും ജനങ്ങള്‍ക്കും ചെയ്ത സേവനങ്ങളെ മറക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാം കറുപ്പും വെളുപ്പുമായി കാണുന്നത് ബുദ്ധിമുട്ടാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

GULF

ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പിട്ട് ഇന്ത്യ; ക്വാട്ടയിൽ മാറ്റമില്ല

10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല

Published

on

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല.

ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

Continue Reading

GULF

 മദ്ജൂൽ ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു 

Published

on

ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് കരുത്തെകാൻ ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ജൂൽ ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റർ പ്രകാശനം പിവി അബ്ദുൽ വഹാബ് എംപി നിർവഹിച്ചു. ഡോക്ടർ: അൻവർ അമീൻ , പികെ അൻവർ നഹ,അസ്ലം ബിൻ റാഷിദ്,ചെമുക്കൻ യാഹൂ മോൻ,സിവി അഷറഫ്,ലത്തീഫ് തെക്കഞ്ചേരി,മുജീബ് കോട്ടക്കൽ,ഇസ്മായിൽ എറയസ്സൻ ,പിടി അഷറഫ്,ഫക്രുദ്ദീൻ മാറാക്കര, അബൂബക്കർ തലകാപ്പ്,അലി കോട്ടക്കൽ ,അസീസ് വേലേരി ,സലാം ഇരിമ്പിളിയം ,ഷെരീഫ് പിവി കരേക്കാട് ,മുസ്തഫ കുറ്റിപ്പുറം ,റസാഖ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
സൗദി അറേബ്യയിൽ നിന്നുള്ള മദ്ജൂൽ ഈത്തപഴം റംസാന് മുമ്പായി ഓർഡർ നൽകുന്നവരുടെ വീടുകളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നതെന്നും ഓർഡർ നൽകാനും കൂടുതൽ വിവരങ്ങൾക്കും മണ്ഡലം കമ്മിറ്റിയുമായും,മണ്ഡലത്തിലെ പഞ്ചായത്ത്,മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളുമായും ബന്ധപ്പെടണമെന്നും ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം ഭാരവാഹികൾ അറിയിച്ചു

Continue Reading

Trending