Connect with us

kerala

പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Published

on

തൃശൂര്‍ പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ ദിവസം ഡാമിലേക്ക് വീണ നാല് കുട്ടികളെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് ഡാമിലേക്ക് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം. കുട്ടികള്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. നാല് പേരെയും തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍നിലെത്തിച്ചു.

മുതിര്‍ന്ന ഡോക്ടര്‍മാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു.

ബാക്കി മൂന്ന് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍ തുടരുകയാണ്. നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടിയാണ് കുട്ടികള്‍ എത്തിയത്. എന്നാല്‍ ഇതിനിടെ ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കുന്നതിനായി കുട്ടികള്‍ പോവുകയായിരുന്നു. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്ന് പോരും അപകടത്തില്‍പ്പെടുകയായിരുന്നു. നിമയുടെ സഹോദരി നാട്ടുകാരെ അപകട വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

നന്നൂര്‍ കിഴക്കേ വയല്‍ പറമ്പില്‍ വീട്ടില്‍ അലീന മോഹന്‍ (17) ആണ് മരിച്ചത്

Published

on

തിരുവല്ലയിലെ വള്ളംകുളം നന്നൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നന്നൂര്‍ കിഴക്കേ വയല്‍ പറമ്പില്‍ വീട്ടില്‍ അലീന മോഹന്‍ (17) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ അടുക്കളയുടെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കവിയൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അലീന മുത്തശ്ശിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ ചേര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിടപ്പുമുറിയില്‍ നിന്ന് അലീന എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയാണെന്ന് പറയപ്പെടുന്നു. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് തിരുവല്ല പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

പാചക വാതക ടാങ്കര്‍ മറിഞ്ഞ് അപകടം; പരിഭ്രാന്തരായി നാട്ടുകാര്‍

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടണ്‍ വാതകമടങ്ങിയ ടാങ്കറാണ് മറിഞ്ഞത്

Published

on

കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. നിലവില്‍ ടാങ്കറിന് ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടണ്‍ വാതകമടങ്ങിയ ടാങ്കറാണ് മറിഞ്ഞത്. ദേശീയപാതയില്‍ നിന്നും വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറയുന്നു. ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്.

കായംകുളത്തുനിന്നും അഗ്‌നിരക്ഷാ സേനായുടെ രണ്ട് യൂനിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്ത് എത്തിയിട്ടുണ്ട്. പാരിപ്പള്ളി ഐ.ഒ.സിയില്‍ വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

Continue Reading

kerala

വി.ഡി.സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്; അപമാനത്തിന് മാപ്പ്: പി.വി അന്‍വര്‍

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി.

Published

on

പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പറഞ്ഞതുകൊണ്ടെന്ന് പി.വി അന്‍വര്‍. വി.ഡി.സതീശന് ഉണ്ടായ അപമാനത്തിന് മാപ്പ് അപേക്ഷിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

മമത ബാനര്‍ജിയോട് വീഡിയേ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നതായും വന്യജീവി ആക്രമണവുമായി ബന്ധപെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കാമെന്ന് മമ്മത ബനാര്‍ജി അറിയിച്ചതായും അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് മമത ഉറപ്പ് നല്‍കിയതായും പി വി അന്‍വര്‍ പറഞ്ഞു.

Continue Reading

Trending