Connect with us

kerala

രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും

നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു

Published

on

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍. നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വറിന്റെ നീക്കം.

പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ അന്‍വര്‍ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പ്പം മുന്‍പാണ് ഇക്കാര്യം സ്ഥിരീകരിച്ച് അന്‍വര്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.

kerala

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും

രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി.

Published

on

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും. രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നില്‍ക്കുന്ന പി വി അന്‍വറിന് നിലവിലുള്ള സ്ഥാനം അയോഗ്യത വരുത്തുമെങ്കില്‍ അത് തടയാനാണ് രാജിവയ്ക്കാന്‍ ആലോചിക്കുന്നത്.

ഒരു സ്വതന്ത്ര എംഎല്‍എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അയോഗ്യനാക്കപ്പെടും. രാവിലെ 9 ന് പി വി അന്‍വര്‍ സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് എന്നാണ് സൂചനകള്‍. തുടര്‍ന്ന് പി വി അന്‍വര്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.

മമതാ ബാനര്‍ജിയുമായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജിവെച്ചതിനു ശേഷം നിലമ്പൂരില്‍ വീണ്ടും മത്സരിക്കുമ്പോള്‍ സംരക്ഷണമുണ്ടാകുമെന്ന് മമത ഉറപ്പ് നല്‍കിയതായാണ് സൂചന. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി പി വി അന്‍വറിന് നല്‍കി.

 

Continue Reading

kerala

ലജ്ജിച്ചു തലതാഴ്ത്തുക

Published

on

അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപേര്‍ പീഡിപ്പിച്ചുവെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവില്‍പ്പനക്കാരന്‍, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരന്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ സ്വകാര്യ ബസില്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍പോലും പീഡനത്തിനിരയാക്കിയെന്ന കായിക താരവും ദളിതുമായ കുട്ടിയുടെ മൊഴി ഓരോ മലയാളിയേയും നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതാണ്. സാംസ്‌കാരിക ഔന്നിത്യത്തിന്റെയും സദാചാരബോധത്തിന്റെയും പേരില്‍ മേനിനടിക്കുന്ന നമ്മുടെ നാടിന്‍ മനോഗതി ഇപ്പോഴും എത്രമാത്രം പ്രാകൃതമാണെന്നതിന് അങ്ങേയറ്റം ഹീനമായ ഈ കൃത്യങ്ങള്‍ അടിവരയിടുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പീഡനക്കേസില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ചുവര്‍ഷക്കാലം അറുപതുപേര്‍ ഒരു പാവം പെണ്‍കുട്ടിയെ തങ്ങളുടെ കാമവെറിക്ക് ഇരയാക്കിയിട്ടും രക്ഷിതാക്കളോ അധ്യാപകരോ മറ്റുഅധികാരികളോ അറിഞ്ഞില്ലെന്നത് നമ്മുടെ ഔപചാരികവും ഔദ്യോകിഗവുമായുള്ള സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും വിശ്വാസ്യതയെയാണ് ചോദ്യംചെയ്യുന്നത്.

പതിമൂന്ന് വയസ് മുതല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ആദ്യം ലൈംഗികപീഡനത്തിന് ഇരയാക്കിയത് കാമുകനാണത്രെ. 2019 ല്‍ വിവാഹവാഗ്ദാനം നല്‍കി പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചു. തുടര്‍ന്ന് അയാളുടെ സുഹ്യത്തുക്കളും പീഡനത്തിനിരയാക്കുകയും നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി അഞ്ചു വര്‍ഷത്തിനിടെ അറുപതിലേറെ ആളുകള്‍ പിഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ അറിയിച്ചത്. തുടര്‍ന്ന് അവര്‍ വിവരം ജില്ലാ ശിശുക്ഷേമസമിതിയെ അറിയി ക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ കിഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം മനശാസ്ത്രജ്ഞര്‍ വഴി വിശദാംശങ്ങള്‍ മനസിലാക്കുകയായിരുന്നു. വിവരം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതിനു പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. തന്നെ പീഡനത്തിനിരയാക്കിയവരില്‍ 34 ആളുകളുടെ പേരുവിവരങ്ങളും മറ്റുപലരുടെയും ഫോണ്‍നമ്പറുകളും കുട്ടി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ചിലരുടെ നമ്പറുകള്‍ വീട്ടുകാരുടെ ഫോണിലും സൂക്ഷിച്ചിട്ടുണ്ട്. സ്വന്തമായി ഫോണ്‍ ഇല്ലാതിരുന്ന കുട്ടി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും അതുവഴിയാണ് പലരും കുട്ടിയെ ബന്ധപ്പെട്ടിരുന്നതുമെന്നുമാണ് പൊലീസ് പറയുന്നത്.

കായികതാരവും ദളിത് വിഭാഗത്തില്‍പെട്ടതുമായ പെണ്‍കുട്ടിയാണ് ഇത്രയും ഭീകരമായ പീഡനത്തിരയായത് എന്നതു അതിശക്തമായ അന്വേഷണം ആവശ്യപ്പെടു ന്ന സംഗതികളാണ്. വനിതാകായിക താരങ്ങള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ കഥകള്‍ നമ്മുടെ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയത് ഈയടുത്ത് തന്നെയാണ്. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള ലോക വേദികളില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയുടെ വീരപുത്രിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ ജീവന്റെ വിലയുള്ള മെഡലുകള്‍ ഗംഗാനദിയിലേക്ക് വലിച്ചെറിയാന്‍വരെ തയാറായിരുന്നു. ഇന്ത്യന്‍ കായിക രംഗത്തെ നക്ഷത്രതുല്യരായ പ്രതിഭകളുടെ അവസ്ഥ ഇതാണെങ്കില്‍ ഈ ദുഷ്പ്രവണതയുടെ അലയൊലികള്‍ ഏറിയും കുറഞ്ഞും താഴേതട്ടുവരെ നിലനില്‍ക്കുന്നു ണ്ടെന്നതാണ് പത്തനംതിട്ട സംഭവം അടിവരയിടുന്നത്. കഠിനാദ്ധ്വാനത്തിന്റെ വഴിയിലൂടെ നിറമുള്ള സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുന്ന യുവത്വത്തെ വഞ്ചിക്കാനും വശംവതരാക്കാനുമുള്ള തന്ത്രങ്ങള്‍ വ്യാപകമായി മെനയപ്പെടുകയാണ്. അവരുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടുനിന്നും സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നും നിലകൊള്ളുന്നവര്‍ പിന്നീട് ചതിയില്‍ അകപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പരിശീലകരെന്നോ കായികസംഘടനാ മേ ധാവികളെന്നോ എന്നൊന്നുമുള്ള യാതൊരു വ്യത്യാസവും അവിടങ്ങളിലില്ല. ദളിതുകള്‍ക്കും പിന്നോക്കക്കാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ആണ്‍പെണ്‍ വ്യത്യാസമില്ലാ നാട്ടില്‍ വര്‍ധിച്ചുവരികയാണ്. അധികാരവും സ്വാധീനവുമുപയോഗിച്ച് ഇത്തരം കേസുകളില്‍നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാമെന്ന ധാരണയാണ് പ്രാകൃത കാലഘട്ടത്തി ലേ പോലെ തന്നെ ഈ ദുരവസ്ഥ മാറ്റമില്ലാതെ തുടരാനുള്ള കാരണം. ഭരണകുടങ്ങളുടെ ജാഗ്രവത്തായ ഇടപെടലുകളാണ് ഇക്കാര്യത്തിലെല്ലാം അനിവാര്യമായിട്ടുള്ളത്. കുറ്റമറ്റരീതിയിലുള്ള അന്വേഷണത്തിലൂടെ കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നുള്ളതാണ് അതില്‍ പ്രഥാനം. വിവിധ വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രൂപപ്പെടുത്തിയ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തകയെന്നതാണ് മറ്റൊന്ന്. സ്‌കൂളുകളിലെ പി.ടി.എ സംവിധാനവും കൗണ്‍സിലിങ് സെന്ററുകളുമെല്ലാം കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ളതാണ്. അങ്ങനെയുള്ള സംവിധാനങ്ങള്‍ക്കൊന്നും സംശയത്തിന്റെ ഒരു ലാഞ്ചനപോലുമില്ലാതെ ആറുവര്‍ഷക്കാലം ഒരുപെണ്‍കുട്ടി പീഡനത്തിനിരയായി എന്നുവരുമ്പോള്‍ ആ സംവിധാനങ്ങളുടെ കാര്യക്ഷമത തീര്‍ച്ചയായും ചോദ്യംചെയ്യപ്പെടുകയാണ് എന്നതു വിസ്മരിക്കാനാവില്ല.

 

Continue Reading

kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; ‘പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ല’; അതിജീവിതയുടെ സഹോദരന്‍

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു

Published

on

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിതയുടെ സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ സഹോദരിയെ പലര്‍ക്കും കാഴ്ചവെച്ചു. സഹോദരിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യുകയും സഹോദരിയുടെ 15 പവന്‍ സ്വര്‍ണം പ്രതികളില്‍ ചിലര്‍ തട്ടിയെടുകുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി.

Continue Reading

Trending