Connect with us

kerala

കോട്ടയത്ത് വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; വ്യവസായി മരിച്ചു

മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്.

Published

on

കോട്ടയം ഈരാറ്റുപേട്ടയില്‍ വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി ഷെഡില്‍ ഇരിക്കുകയായിരുന്ന വ്യവസായി മരിച്ചു. മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നടയ്ക്കലിലാണ് അപകടം നടന്നത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍.

അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.

വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാറില്‍ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

 

kerala

പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Published

on

പത്തനംതിട്ടയില്‍ കായിക വിദ്യാര്‍ഥിനിയെ 64 പേര്‍ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായവരില്‍ ചില വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍  പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു.വിശദമായ പരിശോധനക്ക് ശേഷമാണ് ഓരോ പ്രതിയെയും അറസ്റ്റ് ചെയ്തതെന്നും പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ചാറ്റ് ചെയ്ത ശേഷം പീഡിപ്പിച്ചവരെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. രാത്രിയില്‍ വീട് വളഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലാകുന്നവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അറസ്റ്റ് ഭയന്ന് പ്രതികളില്‍ പലരും ഇതിനകം ഒളിവില്‍ പോയതും അന്വേഷണം വിപുലപ്പെടുത്താന്‍ കാരണമായി.

പിടിയിലാകുന്നവര്‍ക്കെതിരെ ശാസ്ത്രീയ, സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുന്നത്. അഞ്ചുവര്‍ഷമായി നടന്ന പീഡനമായതിനാല്‍ പ്രതികളും പെണ്‍കുട്ടിയുമായി നടന്ന മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കാന്‍ മൊബൈല്‍ കമ്പനികളെ സമീപിക്കേണ്ടതുണ്ട്. രണ്ടുവര്‍ഷത്തില്‍ കൂടുതലുള്ള ഡേറ്റകള്‍ ചില മൊബൈല്‍ കമ്പനികള്‍ സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും.

പീഡിപ്പിച്ച നാല്‍പതോളം പേരുടെ നമ്പറുകളാണ് പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഡയറിയിലും നോട്ട്ബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇതും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.

Continue Reading

kerala

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

Published

on

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ് നാല് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കുട്ടികള്‍ വെന്റിലേറ്ററിലാണെന്നും കുട്ടികളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാറയില്‍ കാല്‍വഴുതിയാണ് ഇവര്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണു റിസര്‍വോയറില്‍ ഇറങ്ങി ഇവരെ കരയ്‌ക്കെത്തിച്ചത്. രണ്ടു പേര്‍ പാറയില്‍ കാല്‍വഴുതി റിസര്‍വോയറിലേക്കു വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റു 2 പേരും വെള്ളത്തില്‍ മുങ്ങിത്താണു. അപകടമേഖലയിലാണു പെണ്‍കുട്ടികള്‍ വീണതെന്നു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 15ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മീന്‍പിടിത്തത്തിനു തടസ്സമില്ല.

Continue Reading

Trending