Connect with us

Sports

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വിക്കറ്റ് കീപ്പറായി സഞ്ജു ടീമില്‍ തുടരും

പേസര്‍ മുഹമ്മദ് ഷമി ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ടീമിലേക്ക് മടങ്ങിയെത്തി

Published

on

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തുടരും. സൂര്യകുമാര്‍ യാദവ് പടനയിക്കും. അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാകും. പേസര്‍ മുഹമ്മദ് ഷമി ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ടീമിലേക്ക് മടങ്ങിയെത്തി.

15 അംഗ ടീമിനെയാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. പരിക്ക് മാറി രാജ്യാന്തര ക്രിക്കറ്റില്‍ പന്ത് സജീവമായെങ്കിലും ട്വന്റി20യില്‍ സഞ്ജു തന്നെ തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറേലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍. നിതീഷ് റെഡ്ഡിയും ട്വന്റി20 ടീമിലെത്തിയിട്ടുണ്ട്.

ജനുവരി 22ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ മത്സരം. 25ന് ചെന്നൈ, 28ന് രാജ്‌കോട്ട്, 31ന് പുണ, രണ്ടിന് വാങ്കഡെ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഇംഗ്ലണ്ടിനെതിരെ മൂന്നു ഏകദിന പരമ്പയും കളിക്കുന്നുണ്ട്.ശനിയാഴ്ച വൈകീട്ടാണ് ബി.സി.സി.ഐ ആസ്ഥാനത്ത് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് വര്‍മ, തിലക് വര്‍മ, നിതീഷ് റെഡ്ഡി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ധ്രുവ് ജുറേല്‍, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി. വാഷിങ്ടണ്‍ സുന്ദര്‍.

Sports

മെസ്സി കേരളത്തിലേക്ക്

ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെയാകും മെസ്സി കേരളത്തിലുണ്ടാവുക

Published

on

കോഴിക്കോട്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെയാകും മെസ്സി കേരളത്തിലുണ്ടാവുക. മത്സരങ്ങള്‍ കൂടാതെ ആരാധകര്‍ക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീനയും നേരിടാനുള്ള ടീമും കേരളത്തില്‍ മത്സരിക്കുന്നതിന്റെ ചെലവു മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണു നീക്കം. നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാന്‍ കായികവകുപ്പ് നീക്കം തുടങ്ങിയത്.

Continue Reading

Football

പോയ വര്‍ഷം ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ, മെസി രണ്ടാമത്‌

263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്.

Published

on

2024-ല്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്.

124 മില്യണ്‍ യൂറോ (1094 കോടി രൂപ) യുമായി ലയണല്‍ മെസ്സി രണ്ടാമതും 101 മില്യണ്‍ യൂറോ (891 കോടി രൂപ) യുമായി നെയ്മര്‍ മൂന്നാമതുമായി പട്ടികയിലുണ്ട്. സെനഗല്‍ താരം സാഡിയോ മനെക്കും പിറകിലായി, ബെല്‍ജിയം താരമായ കെവിന്‍ ഡി ബ്രൂയിന്‍ ആണ് പത്താം സ്ഥാനക്കാരന്‍. 48 ദശലക്ഷം യൂറോ (423 കോടിയിലധികം രൂപ) ആണ് സാദിയോ മനെ 2024-ല്‍ വരുമാനമുണ്ടാക്കിയത്.

പട്ടികയിലുള്‍പ്പെട്ട പത്ത് താരങ്ങളും അവരുടെ വരുമാനകണക്കും ഇപ്രകാരമാണ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 263 ദശലക്ഷം യൂറോ (2321 കോടി രൂപയില്‍ അധികം)
ലയണല്‍ മെസ്സി – 124 ദശലക്ഷം യൂറോ (1094 കോടി രൂപയിലധികം)
നെയ്മര്‍ – 101 മില്യണ്‍ യൂറോ (891 കോടി രൂപയിലധികം)
കരിം ബെന്‍സെമ – 96 ദശലക്ഷം യൂറോ (847 കോടിയിലധികം രൂപ)
കിലിയന്‍ എംബാപ്പെ – 83 ദശലക്ഷം യൂറോ (732 കോടിയിലധികം രൂപ)
എര്‍ലിംഗ് ഹാലാന്‍ഡ് – 55 ദശലക്ഷം യൂറോ (485 കോടിയിലധികം രൂപ)
വിനീഷ്യസ് ജൂനിയര്‍ – 51 ദശലക്ഷം യൂറോ (480 കോടിയില്‍ അധികം രൂപ)
മുഹമ്മദ് സലാ – 49 ദശലക്ഷം യൂറോ (432 കോടിയിലധികം രൂപ)
സാദിയോ മനെ – 48 ദശലക്ഷം യൂറോ (423 കോടിയിലധികം രൂപ)
കെവിന്‍ ഡി ബ്രൂയിന്‍ – 36 ദശലക്ഷം യൂറോ (317 കോടിയലധികം രൂപ)

Continue Reading

Cricket

‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

Published

on

ചെന്നൈ:ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ വിദ്യാര്‍ത്ഥികളോടാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

ഒരിക്കലും ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. ആരെങ്കിലും എന്നോട് നിനക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ലെന്ന് പറ‍ഞ്ഞാല്‍ ഞാനതിന് വേണ്ടി ശ്രമിക്കുമായിരുന്നു. എന്നാല്‍ എന്നെ ക്യാപ്റ്റനാക്കാം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കതിലുള്ള താല്‍പര്യം നഷ്ടമാകും. എഞ്ചിനീയറിംഗ് പശ്ചാത്തലമാണ് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദമായതെന്നും അശ്വിന്‍ പറഞ്ഞു.

Continue Reading

Trending