Connect with us

india

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരേയുള്ള പീഡനം പെരുകുന്നെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം

2023-നെ അപേക്ഷിച്ച് 2024-ല്‍ 100 അക്രമസംഭവങ്ങള്‍ കൂടി.

Published

on

രാജ്യത്ത് 2014 മുതലിങ്ങോട്ടുള്ള പത്തുവര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കുനേരേയുള്ള പീഡനങ്ങള്‍ വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇക്കാലയളവില്‍ 4356 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2023-നെ അപേക്ഷിച്ച് 2024-ല്‍ 100 അക്രമസംഭവങ്ങള്‍ കൂടി. 2023-ല്‍ 734 ആയിരുന്നത് 2024-ല്‍ 834 ആയി വര്‍ധിച്ചു.

ക്രൈസ്തവദേവാലയങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കുന്നെന്നും മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസില്‍ കുടുക്കുന്നെന്നും ക്രൈസ്തവസംഘടനകള്‍ ആരോപിക്കുന്നു.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍മുതല്‍ 2024 ജൂലായ് 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് 835-ലധികം കേസെടുത്തെങ്കിലും ഇതില്‍ നാലുസംഭവങ്ങളില്‍ മാത്രമാണ് അക്രമികള്‍ ശിക്ഷിക്കപ്പെട്ടത്. 2011-ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 2.32 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

india

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് HMPV സ്ഥിരീകരിച്ചു

സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്

Published

on

അസമിലും HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.

നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്.

Continue Reading

india

ഗൗരി ല​ങ്കേഷ് വധക്കേസി​ലെ അവസാന പ്രതിക്കും ജാമ്യം

നീണ്ടുനിൽക്കുന്ന മുൻകൂർ തടങ്കൽ നീതിയെ ദുർബലപ്പെടുത്തുമെന്ന് ജഡ്ജി

Published

on

ഗൗരി ലങ്കേഷ് വധക്കേസില്‍ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകയും വലതുപക്ഷ ആശയങ്ങളുടെ നിശിത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികളും വിപുലമായ തെളിവുകളും ഉള്‍പ്പെടുന്ന ഈ കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചു.

പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളീധര പൈ ബി.യാണ് ബുധനാഴ്ച ഏറ്റവും പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കലാസ്‌കറിന് കര്‍ശന വ്യവസ്ഥകളോടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 സെപ്റ്റംബര്‍ 4 മുതല്‍ കസ്റ്റഡിയിലുള്ള പ്രതി ക്രിമിനല്‍ നടപടി ചട്ടത്തിലെ 439-ാം വകുപ്പ് പ്രകാരം സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതിനെ ഉദ്ധരിച്ച് കലാസ്‌കറിന്റെ നീണ്ട തടങ്കല്‍ ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.

ഹിന്ദുത്വ ആശങ്ങള്‍ പേറുന്ന ഒരു സംഘടനയുടെ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന 18 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റ് പ്രതികള്‍ക്ക് ആയുധം കൈകാര്യം ചെയ്യുന്നതിനും ബോംബ് തയ്യാറാക്കുന്നതിനും പരിശീലനം നല്‍കുന്നതില്‍ കലാസ്‌കര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

ജാമ്യം അനുവദിക്കുമ്പോള്‍ കലാസ്‌കറിന്റെ പങ്ക് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തിയില്ലെന്നും 18 കൂട്ടുപ്രതികളില്‍ 16 പേരും ഇതിനകം ജാമ്യത്തിലായിരുന്നതിനാല്‍ തുല്യതക്ക് ഊന്നല്‍ നല്‍കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ വികാസ് പാട്ടീല്‍ ഒളിവിലാണ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

പ്രതികള്‍ നേരിടുന്ന ദീര്‍ഘനാളത്തെ തടവ് കാലയളവ് എടുത്തുകാണിച്ച കോടതി, വേഗത്തിലുള്ള വിചാരണക്കുള്ള ഭരണഘടനാപരമായ അവകാശത്തിന് ഊന്നല്‍ നല്‍കി. നീണ്ടുനില്‍ക്കുന്ന മുന്‍കൂര്‍ തടങ്കല്‍ നീതിയെ ദുര്‍ബലപ്പെടുത്തുമെന്ന് പൈ അടിവരയിട്ടു.

എന്നാല്‍, സാക്ഷികള്‍ക്ക് ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഉന്നയിച്ച ആശങ്കകള്‍ കോടതി തള്ളിക്കളഞ്ഞു. സാക്ഷികളുടെ ഐഡന്റിറ്റി മറച്ചുവെച്ചിട്ടുണ്ടെന്നും ഗണ്യമായ എണ്ണം സാക്ഷിമൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണം. കൊലപാതകക്കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ കുറ്റസമ്മതമൊഴിയെടുക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി കഴിഞ്ഞ വര്‍ഷം കോടതിയെ അറിയിച്ചിരുന്നു. ലങ്കേഷ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേകൂട്ടം ആളുകള്‍ തന്നെയാണ് യുക്തിവാദികളായ എം.എം. കല്‍ബുര്‍ഗിയുടെയും നരേന്ദ്ര ദാബോല്‍ക്കറുടെയും വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന് പുറത്തുവന്നിരുന്നു.

Continue Reading

india

തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്നുവിളിക്കരുത്, സാംഭാലില്‍ കാണുന്നതെല്ലാം സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു’: വിവാദ പ്രസ്താവനവുമായി യോഗി

ആജ് തക്ക് ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രസ്താവന.

Published

on

തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആജ് തക്ക് ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന. സംഭാൽ ജമാ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നതിന് ചരിത്രപരമോ, വിശ്വാസപരമോ ആയ തെളിവുണ്ടെങ്കിൽ അത് വിട്ടു നൽകാൻ തയാറാകണം. കോടതി ഇടപെടലിന് കാത്ത് നിൽക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

“വിഷ്ണുവിന്റെ പത്താമത്തെ അവതാരം ജന്മമെടുക്കുക സംഭാലിൽ ആണെന്ന് ഹിന്ദു മത വിശ്വാസികൾ കരുതുന്നു. ഇതേക്കുറിച്ച് 5000 വർഷം മുമ്പ് എഴുതപ്പെട്ട പുരാണങ്ങളിൽ പരാമർശമുണ്ട്. അക്കാലത്ത് ഇസ്‍ലാം മതം നിലവിലുണ്ടായിരുന്നില്ല.”

വിഷ്ണു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മസ്ജിദ് നിർമിച്ചതെന്ന് ഐൻ-ഇ-അക്ബരിയിൽ പരാമർശിക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണ്. വിശ്വാസം ബഹുമാനിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു.

Continue Reading

Trending